'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

12 August 2019

മണൽ വാരിക്കൂടേ ?

ഇത്തവണ എന്റെ നാടായ ചെറുവാടിയിലും കെട്ടുകേൾവിയില്ലാത്തത്ര ഉയരത്തിൽ അപകടകരമായ വെള്ളപ്പൊക്കമുണ്ടായി.     ചാലിയാറിന് മുകളിൽ ഉരുൾപ്പൊട്ടുന്ന മണ്ണും ചളിയും താഴോട്ട് ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ്  വരെയേ പോകുന്നുള്ളൂ.
മുകളിൽ മമ്പാടിനടുത്തും വേറൊരു റെഗുലേറ്റർ കം ബ്രിഡ്ജ് ഉണ്ട്.
 ചെളിയും മണ്ണും ഈ ബ്രിഡ്ജുകൾ  മുതൽ മേലോട്ട് അടിഞ്ഞു കൂടുകയാണ്.  ഡ്രെഡ്ജിങ് നടക്കാറില്ല.

 പോരാത്തതിന്  നിയന്ത്രിതമായ രൂപത്തിലുള്ള മണൽ വാരൽ പോലും നടക്കുന്നുമില്ല.   ഉരുൾപ്പൊട്ടുന്ന വെള്ളം താഴോട്ട് സുഗമമായി ഒഴുകിപ്പോയിരുന്നെങ്കിൽ ഇത്ര വലിയ വെള്ളപ്പൊക്കം ചാലിയാറിന്റെയും പോഷകനദികളുടെയും തീരങ്ങളിൽ ഉണ്ടാകുമായിരുന്നില്ല എന്നാണ് എന്റെ നാട്ടിലുള്ള ആളുകൾ പറയുന്നത്.


മണൽ വാരൽ പരിസ്ഥിതി പ്രശ്‌നം മൂലമാണ് നിരോധിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ മണൽ കിട്ടാത്തതിന്റെ പേരിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടക്കാതിരിക്കുന്നില്ല.  മല നിരകളിലുള്ള പാറ പൊടിച്ചുണ്ടാക്കുന്ന ക്രഷർ മണൽ ആണ് ഇപ്പോൾ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത്.  അത് കൊണ്ട് തന്നെ മലകൾ വലിയ രീതിയിൽ നശിച്ചു കൊണ്ടിരിക്കുന്നു.  മലകളിലെ പച്ചപ്പ് നശിപ്പിച്ചാണ് അതിനടിയിലെ  പാറകൾ  തുരന്നെടുക്കുന്നത്.  പുഴയിൽ സ്വാഭാവികമായി രൂപപ്പെടുന്ന മണൽ ഉപയോഗിക്കാതെ മല ഇടിച്ചു നിരത്തി മണൽ ഉണ്ടാക്കി ഉപയോഗിക്കുന്നതിൽ എന്ത് പരിസ്ഥിതി സംരക്ഷണമാണ് ഉള്ളതെന്ന് മനസ്സിലാകുന്നില്ല.  പുഴയിൽ വെള്ളം ഉൾക്കൊള്ളാനുള്ള സ്ഥലമില്ലെങ്കിൽ ഇനി എല്ലാ വർഷവും ഇത്തരം വെള്ളപ്പൊക്കം പ്രതീക്ഷിക്കാം.

ടി പി ഷുക്കൂർ

2 comments:

Philip Verghese Ariel said...

ഇതു വളരെ അപകടകരമായ ഒരു പോക്കാണ് ഇതിൽ ഗവൺമെൻറിൻറെ പ്രാതിനിധ്യം എത്രയുംവേഗം ഉണ്ടാകേണ്ടതാണ്.
കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ച നന്ദി നമസ്കാരം.
ഫിലിപ്പ് ഏരിയൽ സെക്കന്ദ്രാബാദ്

സുധി അറയ്ക്കൽ said...

എന്താണോ എന്തോ. ഒന്നും നടക്കുന്നില്ല.

The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം