(05/03/2011 ന് ഗള്‍ഫ് മനോരമയില്‍ പ്രസിദ്ധീകരിച്ചത്.)
ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്‍റെ പുസ്തകം എന്ന ഗിന്നസ് റെക്കോര്‍ഡ് ഇദ്ദേഹത്തിന്‍റെ 'ദി ആല്‍കെമിസ്റ്റ്' എന്ന നോവലിന് സ്വന്തമാണ്. 70 ലോകഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഈ പുസ്തകം എഴുപത്തൊന്നാമാതായി മാള്‍ട്ടീസ് ഭാഷയിലേക്കും തര്‍ജമ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്‍റെ മൂലകൃതി പോര്‍ച്ചുഗീസ് ഭാഷയിലാണ്. രമാ മേനോന്‍ മൊഴിമാറ്റം നടത്തി മലയാളത്തില്‍ ഇത് ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയയുവാവിന്‍റെ കഥയാണ് ഇതിവൃത്തം. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ അവതരിപ്പിട്ടുള്ളതാണ് പുസ്തകത്തിന് ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്. സ്പെയ്നില്‍ നിന്നും ആഫ്രിക്കയിലേക്ക് കടന്ന് ഈജിപ്ത് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീക്ഷ്ണവും സ്തോഭജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. വിവിധ സംസ്കാരങ്ങളും ഭാഷക്കുപരിയായി മനുഷ്യന്‍റെ സംവേദനക്ഷമതയുമെല്ലാം ഒരു പ്രത്യേക വികാരത്തോടെ കൊയലോ വരച്ചു കാണിക്കുന്നുണ്ട്.
നോവലിന്‍റെ മര്‍മം എന്ന് പറയാവുന്ന വാക്കുകളാണ് സലേമിലെ രാജാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വൃദ്ധന്‍ സാന്റിയാഗോക്ക് നല്‍കുന്ന ഉപദേശം.
"കുട്ടിക്കാലത്ത് നാം ഉള്ളിന്‍റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ് നമ്മുടെ ജീവിത ലക്‌ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം. എന്തെങ്കിലുമൊന്നു തീവ്രമായി മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍ അത് നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്‍റെ വിത്തുകള്‍ പാകുന്നത്. പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി സഹായത്തിനെത്തും. എന്നാല്‍ ജീവിത യാത്രയുടെ ഏതോ ഒരു വഴിത്തിരിവില്‍ മനുഷ്യന് അവനവന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. "
അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളിലൂടെ നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോയുടെ കൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.
മരുഭൂമിയുടെ സവിശേഷ സ്വഭാവങ്ങളും അതിലെ വിചിത്രമായ നിയമങ്ങളെയും കാല്‍പ്പനികതയുടെ കോണിലൂടെ നോക്കിക്കാണുന്ന ഹൃദ്യമായ അവതരണഭംഗിയും ദി ആല്‍ക്കെമിസ്റ്റിന്‍റെ പ്രത്യേകതയാണ്.
ബൈബിളില്‍ പ്രതിപാദിക്കുന്ന ഏലിയ എന്ന പ്രവാചകന്‍റെ കഥയായ 'ദി ഫിഫ്ത്ത് മൌണ്ടയ്ന്‍' ആണ് അദ്ദേഹത്തിന്‍റെ മറ്റൊരു ബെസ്റ്റ് സെല്ലര്‍.
മുവായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രായേല്‍ ഭരിച്ചിരുന്ന ഇസബെല്‍ രാജ്ഞിയുടെ വാള്‍ മുനയില്‍ നിന്നും തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ട് പ്രപഞ്ച സൃഷ്ടാവായ ഏക ദൈവത്തിന്‍റെ ആജ്ഞ പ്രകാരം നാട് വിട്ട് അക്ബര്‍ നഗരത്തിലെത്തിച്ചേരുന്ന ഏലിയ അവിടെയും തന്‍റെ ദൈവത്തെ പരിചയപ്പെടുത്തുന്നു. പിന്നീട് അസീറിയക്കാരുടെ ആക്രമണം മൂലം തരിപ്പണമാകുന്ന അക്ബര്‍ നഗരത്തില്‍ കൊല്ലപ്പെടാതെ ബാക്കിയായി നിരാശയുടെ പടുകുഴിയിലകപ്പെട്ട ഏതാനും വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ചെറിയ കൂട്ടത്തെ പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു നല്‍കി അവരെ ഉപയോഗിച്ച് നഗരം പുനര്‍നിര്‍മിച്ച് അവിടത്തെ ഗവര്‍ണറായി സ്ഥാനമേല്‍ക്കുകയും പിന്നീട് തന്‍റെ പ്രണയിനിയായിരുന്ന വിധവയുടെ പുത്രന് നഗരത്തിന്‍റെ ഭരണം കൈ മാറി ഇസ്രയേലിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നത് വരെയുള്ള ആത്മീയതയും ഭൌതികതയുമെല്ലാം കൂടിച്ചേര്‍ന്ന വൈവിധ്യങ്ങളായ മാനുഷിക വികാരങ്ങളെ വരച്ചു കാണിക്കുന്ന ഒരു പ്രത്യേക കൃതിയാണ് ദി ഫിഫ്ത്ത് മൌണ്ടയ്ന്‍. ഇസ്രയേല്‍ ഫിനീഷ്യ(ഇന്നത്തെ ലെബനോണ്‍), തുടങ്ങിയ രാജ്യങ്ങളില്‍ അക്കാലത്ത് നില നിന്നിരുന്ന രാഷ്ട്രീയവും സാമൂഹികവുമായിട്ടുള്ള വ്യവസ്ഥകളും യുദ്ധനിയമങ്ങളുമെല്ലാം ഈ നോവലിലൂടെ പകര്‍ന്നു കിട്ടുന്നു.
അറുപത്തിനാലുകാരനായ പൌലോ കൊയലോ ആദ്യകാലത്ത് നാടകവും പാട്ടുകളുമൊക്കെയായിരുന്നു എഴുതിക്കൊണ്ടിരുന്നത്. എഴുത്തുകാരനാവാനുള്ള അതിയായ മോഹം ചെറുപ്പ കാലത്ത് തന്നെയുണ്ടായിരുന്നു. എങ്കിലും ഒരു എഞ്ചിനീയറാകാനുള്ള വീട്ടുകാരുടെ സമ്മര്‍ദ്ദം അദ്ദേഹത്തെ പതിനേഴാം വയസ്സില്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ വരെയെത്തിച്ചു. ഇരുപതാമത്തെ വയസ്സിലാണ് അവിടെ നിന്ന് പുറംലോകത്തെത്തുന്നത്. ശേഷം തെക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക, മെക്സിക്കോ, യൂറോപ്പ് തുടങ്ങി ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് ഒടുവില്‍ ബ്രസീലില്‍ തന്നെ മടങ്ങിയെത്തുകയായിരുന്നു. 1986 ല്‍ അദ്ദേഹം വടക്ക് പടിഞ്ഞാറന്‍ സ്പെയ്നില്‍ 500 മൈലുകളോളം കാല്‍നടയായി സഞ്ചരിച്ചതാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ യാത്രയില്‍ തനിക്ക് ആത്മീയമായ ഒരു ഉണര്‍വുണ്ടായി എന്നദ്ദേഹം പ്രസ്തുത യാത്രയെക്കുറിച്ച് എഴുതിയ 'ദി പില്‍ഗ്രിമേജ്' എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.
ഇതുവരെ അദ്ദേഹത്തിന്‍റെ 29 പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആകെ പത്തു കോടിയിലധികം പുസ്തകങ്ങള്‍ 150 രാജ്യങ്ങളിലായി വിറ്റ് പോയിട്ടുണ്ട്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് പോര്‍ച്ചുഗീസ് ഭാഷയില്‍ നിന്നുത്ഭവിച്ച് ലോകഹൃദയം കീഴടക്കിയ ഈ എഴുത്ത് കാരന്‍ ലോകസാഹിത്യത്തിലെ എന്നത്തേയും ഒരു ഇതിഹാസമായിരിക്കുമെന്നു തന്നെയാണ്.

49 comments:
അദ്ദേഹത്തിന്റെ 'ആല്‍കെമിസ്റ്റ്' മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ .. പക്ഷെ അത് മതി ആ പ്രതിഭയുടെ ആഴം അറിയാന്‍ ..
പൌലോ കൊയലോയെപ്പറ്റി ഈ പോസ്റ്റിലൂടെ കൂടുതൽ അറിയാൻ കഴിഞ്ഞു. നന്ദി
അറിവ് പകര്‍ന്ന പോസ്റ്റിനു അഭിനന്ദനങ്ങള്‍
ഷുക്കൂർ, മലയാളത്തിൽ ഇദ്ദേഹത്തിന്റെ ഒരുപാട് പുസ്തകങ്ങൾ വന്നിട്ടുണ്ട്. അതു വച്ചു നോക്കുമ്പോൾ ഇത് ഇത്തിരി പരിമിതമായി പോയി എന്ന് തോന്നുന്നു. അൽകെമിസ്റ്റ്, വെറോണിക്ക മരിക്കാൻ, തീരുമാനിക്കുന്നു, ഫിഫ്ത് മൌന്റൻ, ഇലവൻ മിനുറ്റ്സ്, വിജയി ഏകനാണ്, പോർട്ടോബെല്ലിനിയിലെ മന്ത്രവാദിനി, സഹീർ, ബ്രിദ,വെളിച്ചത്തിന്റെ പോരാളികൾ, അങ്ങനെ എത്രയോ പുസ്തകങ്ങൾ.പൌലോ കൊയ്‌ലോ മലയാളത്തീൽ എഴുതുന്നു എന്ന പേരിൽ സേതു ഒരു കഥ പോലും എഴുതിയിട്ടുണ്ട്. അത് വച്ച് നോക്കുമ്പോൾ ഇത് പരിമിതമായ ഒരു കുറിപ്പാണ്. കുറച്ച് കൂടി ഡീപ് ആകാമായിരുന്നു. പിന്നെ കൊയ്‌ലോയുടെ പുസ്തകങ്ങൾ ഒന്നിച്ച് വായിക്കുന്ന ആളുകൾക്ക് അതിൽ എല്ലാം ഒരേതരം കാര്യങ്ങൾ തന്നെ യാണു വരുന്നത് എന്ന് പെട്ടന്ന് മനസ്സിലാകും. ഞാൻ കൊയ്‌ലോയുടെ ഒരു വായനക്കാരനാണ്.
ഞാനേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരില്‍ പ്രമുഖസ്ഥാനത്താണ് പൌലോ കൊയലോ..അദ്ദേഹത്തിന്‍റെ എനിക്കേറ്റവും ഇഷ്ടപെട്ട
നോവല്‍ " VERONIKA DECIDES TO DIE " യാണ്...'ദി ആല്‍കെമിസ്റ്റ്'നു വേണ്ടി ലൈബ്രേറിയനുമായി പിണങ്ങിയിട്ടുണ്ട്..എപ്പോഴും ബിസി ആയ പുസ്തകം...ഇപ്പോഴും അതൊരു ആഗ്രഹമായി അവശേഷിക്കുന്നു...ഒരിക്കല്‍ അതെന്‍റെ കൈയ്യില്‍ കിട്ടും...
'ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ് ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ'. ആദ്യമായാണ് ഇതറിയുന്നത്.
ലോകോത്തര സാഹിത്യകാരനെക്കുറിച്ചുള്ള ഈ അറിവു പകര്‍ന്നു
നല്‍കിയതിനു പ്രത്യേകം നന്ദി..അദ്ധേഹത്തിന്റെ ജീവിതകഥ എഴുത്തില്‍
പ്രതിപാദിച്ചതും വള്രെ ഉപകാരപ്രദ്മായി.
മാഷേ, ആൽക്കെമിസ്റ്റ് മാത്രമെ കയ്യിൽ കിട്ടിയിട്ടുള്ളൂ ബാക്കികൂടെ കാണാൻ ശ്രമിക്കുന്നു.
കലാകുടുംബത്തിന് ആശംസകൾ.
നന്നായി ഈ പരിചയപ്പെടുത്തല്‍. സുരേഷ് സാറിന്റെ വിശദീകരണം അതിന്റെ മാറ്റ് കൂട്ടിയതേയുള്ളു. ഈ വായിക്കാം.
പൌലോ കൊയലോയെ കൂടുതല്‍ പരിചയ പെടുത്തുയത്തിനു നന്ദി.
പരിചയപ്പെടുതലിനു നന്ദി ...ബാകി
സുരേഷ് ചേട്ടനും ..
മനോയും, ഇപ്പോള്‍ ദേ ഷുക്കൂറും, നേരത്തെ മുല്ലയും എല്ലാം ചേര്‍ന്ന് എന്നെ പ്രയാസപ്പെടുത്തുകയാണ്.
ഇങ്ങനെയൊക്കെയുള്ള 'പുസ്തക പരിചയങ്ങള്‍' നല്ല പുസ്തകങ്ങളെ തിരഞ്ഞെടുത്തു വായിക്കാന്‍ സഹായകമാകും. കുറെ എണ്ണത്തെ ഞാന്‍ കുറിച്ച് വെച്ചിട്ടുണ്ട്. എല്ലാത്തിനെയും വായിക്കണം.
സഹോദരാ... ഈ പരിചയപ്പെടുത്തലിനു നന്ദി..!!
akshara premikal aavartthichu parayunna perukalil onnanu paulo koyloyudethu....parichayappedutthal nannayi..puthiya vaayanakkarkku prayojanappedum
പൌലോയുടെ എനിക്ക് ഇഷ്ടപ്പെട്ട പുസ്തകം 'ദി ആല്‍കെമിസ്റ്റ്' തന്നെയാണ്.
എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് പൗലൊ കൊയലൊ.
അദ്ദേഹത്തെ കുറിച്ച് എഴുതിയത് കുറഞ്ഞു പോയി എന്നു മാത്രമെ പറയാനുള്ളൂ. നോലുകൾ മാത്രമല്ല, ഒരു പാട് ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരം (തിരഞ്ഞടുത്തത്)
Like a flowing river എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ചെറു കഥകളും, അനുഭവങ്ങളും പെടും.
വായിച്ചു നോക്കു. അതൊരു അനുഭവമാണ്.
പൌലോയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും, പൌലോയുടെ കൃതികള്‍ ഇത് വരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല.
പെട്ടെന്ന് തന്നെ വായിക്കാനുള്ള പ്രചോദനം ഈ പോസ്റ്റ് പകര്‍ന്നു നല്‍കി.
എന്റെ അടുത്ത നാട്ടുകാരനായിട്ടും ഇവിടെ എത്താന്‍ ഒരു പാട് വൈകി. പുസ്തക പരിചയം നന്നായി. ഈ പറഞ്ഞ പുസ്തകങ്ങളെല്ലാം വായിക്കണമെന്നുണ്ട്. വായിക്കാന്‍ പ്രേരിപ്പിക്കുന്ന താങ്കളുടെ വായാനാനുഭവം പങ്കു വെച്ചതിനു നന്ദി.
ലളിതമായ ജീവിതത്തിന്റെ വഴികളിൽ ആത്മീയമായ ചിലചോദ്യങ്ങൾ കടന്നുവന്നു സംഘർഷങ്ങളുണ്ടാക്കാറുണ്ട്. ആൽക്കമെസ്റ്റ് ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അത്തരം കടന്നുപോകലാണ്. ആ ഒരു ശൈലിതന്നെയാണ അദ്ദേഹത്തിന്റെ എല്ലാനോവലുകളിലും അനുഭവവേദ്യമാകുന്നത്.
ഒരു സദസ്സില്‍ ,മലയാളത്തിലെ നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട എഴ്ത്തുകാരന്‍ ആരെന്ന് ചോദിച്ചപ്പോ ഒരു പെണ്‍കുട്ടി പറഞ്ഞത്രെ പൌലോ കൊയ് ലോ എന്നു.( സേതുവിന്റെ കഥയില്‍ നിന്നും)
മലയാളികള്‍ക്കിടയില്‍ അത്രക്കും പോപ്പുലര്‍ ആണു കൊയ് ലോ.
ആല്‍കെമിസ്റ്റ്, ഫിഫ്ത് മൌണ്ടൈന്‍,വെറോണിക്ക,സഹീര്‍ ,എലെവെന്‍ മിനുട്ട്സ്,ഇനിയങ്ങോട്ട് ബാക്കി പുസ്തകങ്ങളൊക്കെ വിരസവും ആവര്‍ത്തനവും പോലെ. പൂക്കുട്ടിയെ എല്ലാവരും കൂടി പൂക്കുറ്റി ആക്കി കയ്യില്‍ കൊടുത്ത പോലെ,പ്രതിഭക്ക് എന്തോ ഒരു മങ്ങല്‍. പറയുന്നത് കൊയ് ലോ ആയാലും ആവര്‍ത്തനങ്ങളായാല്‍ മടുക്കും. അദ്ദേഹത്തിന്റെ പുസ്തകം വാങ്ങുന്നത് ഞാനിപ്പോ നിര്‍ത്തി.
നന്നായി ഷുക്കൂര്‍,ഇനിയും എഴുതൂ ഇങ്ങനെ.
ആളുകള്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ വായിച്ചില്ലെങ്കില്‍ പോലും അദ്ദേഹത്തെ അറിയുന്നവരാണ് അധികവും അല്ലെ...നല്ല ഓര്മ പുതുക്കല്‍ ആയി നന്ദി....
ഇത്തരം അറിവുകള്‍ കുറവുള്ള എന്നെപ്പോലുള്ളവര്‍ക്ക് പോസ്റ്റ് വളരെ ഉപകാരപ്രദമാണ്. ഏകദേശ ചരിത്രവും (ചുരുക്കി) പുസ്തകത്തെക്കുരിച്ച്ചുള്ള വിശദീകരണവും നല്‍കിയതിനു നന്ദി.
നന്ദി.
ഇത്തരം അറിവുകള്‍ കുറവുള്ള എന്നെപ്പോലുള്ളവര്‍ക്ക് പോസ്റ്റ് വളരെ ഉപകാരപ്രദമാണ്. ഏകദേശ ചരിത്രവും (ചുരുക്കി) പുസ്തകത്തെക്കുരിച്ച്ചുള്ള വിശദീകരണവും നല്‍കിയതിനു നന്ദി.
ini njaanum vaayikkum
വിജ്ഞാനപ്രദമായ ഈ പോസ്റ്റിനു നന്ദി.....
വിജ്ഞാന പ്രദം..
ആശംസകൾ
കൊയ്‌ലോ യെ പരിചയപ്പെടുത്തിയത് നന്നായി. ഇപ്പോഴത്തെ ട്രെന്‍ഡ് വായനയില്‍ ഉള്‍പെടുന്ന പ്രധിഭാധനനായ എഴുത്തുകാരന്‍ തന്നെ കൊയ്‌ലോ. കൊയ്‌ലോ യുടെ പേരെങ്കിലും കേള്‍ക്കാത്ത ആരും നാലക്ഷരം വായിക്കുന്നവരില്‍ ഉണ്ടാവില്ല. തീയില്ലാതെ പുകയുണ്ടാവാന്‍ സാധ്യത കുറവാണല്ലോ.
പരിചയപ്പെടുത്തലിനു നന്ദി
കുറച്ചുകൂടെ വിശദമാക്കാമായിരുന്ന പോസ്റ്റ്-
ഈ വലിയ എഴുത്തുകാരനെ പരിചയപ്പെടുതിതയതില്‍ സന്തോഷം.
നല്ലൊരു പോസ്റ്റ് ഷുക്കൂര്‍.
എഴുത്ത്കാരോടും രചനകളോടും നീതി പുലര്‍ത്തിയ പരിചയപ്പെടുത്തല്‍.
ഞാന്‍ കൂടുതല്‍ കേള്‍ക്കുകയും കുറച്ച് വായിക്കുകയും ചെയ്ത എഴുതുക്കാരനാണ് പൌലോ കൊയലോ.
നല്ലൊരു പോസ്റ്റിനു അഭിനന്ദനങ്ങള്‍
വലിയൊരു എഴുത്തുകാരനെ പരിചയപ്പെടുത്തിയതിൽ നന്ദി യുണ്ട് സുരേഷ സർ പറഞ്ഞ പുസ്തകങ്ങൾ കിട്ടുമോ എന്നു നോക്കട്ടെ. നമ്മൽക്കിവരെയൊന്നും അറിയില്ല ഇനി അറിയാൻ ശ്രമിക്കാം.
വായിക്കാനുള്ള പ്രചോദനം നല്‍കുന്ന വിവരണം...
നന്ദി സുഹൃത്തെ...
പല പ്രാവശ്യം വായിക്കാന്‍ ചാന്‍സ് കിട്ടിയിട്ടും വായിക്കാന്‍ കഴിയാതിരുന്ന ഒരാളാണ് കൊയിലോ ..ഒന്നാമത് എന്‍റെ ഭാഷയുടെ പരിമിതിയും കാരണമാണ് ..അദ്ദേഹത്തിന്റെ ഏതോ ഒരു നോവലിന്‍റെ തുടക്കം വായിക്കുകയും ഒരെത്തും പിടിയും കിട്ടാത്തത് കൊണ്ട് മടക്കി വെക്കുകയും ചെയ്തു ..പിന്നെ ബാക്കിയുള്ളതും അങ്ങിനെ ആവുമോ എന്ന് പേടിച്ചു മറ്റു നോവലുകള്‍ ഒന്നും വായിക്കാന്‍ പോയില്ല ...എനിവേ താങ്ക്സ് ഷുക്കൂര്‍...അടുത്ത തവണ മുഴുവന്‍ വായിക്കുക തന്നെ ചെയ്യും ...!
ഒന്നും വായിച്ചിട്ടില്ല ഞാന്‍. എന്നാലും ഇപ്പൊ ഒരാഗ്രഹം.
പരിചയപ്പെടുത്തലിനു നന്ദി.
അഭിനന്ദനങ്ങള്‍...
fine .........
no one forget the amazing ALCHEMIST
അതെയതെ, അദ്ദേഹമൊരു ഇതിഹാസമായി മാറുകയാണ്
വായിക്കുകയും ഉചിതമായ നിര്‍ദേശങ്ങള്‍ തരികയും ചെയ്ത താഴെ പറയുന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. കൂടുതല്‍ സഹകരണങ്ങളും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
hafeez
Moideen Angadimugar
സാബിബാബ
എന്‍ ബി സുരേഷ്
മഞ്ഞുതുള്ളി
Muneer NP
Nikukechery
Ajith
Elayodan
Ente lokam
നാമൂസ്
രമേശ് അരൂര്‍
റ്റോംസ്
Sabu MH
Niyaz
Akbar
Shrikumar
മുല്ല
ആചാര്യന്‍
പട്ടേപ്പാടം റാംജി
കാഡ് ഉപയോക്താവ്
Naseef U Areacode
SM Sadique
കമ്പര്‍
Salam
Jishad cronic
കുസുമം ആര്‍ പുന്നപ്ര
കാട്ടിപ്പരുത്തി
ചെറുവാടി
ഉമ്മു അമ്മാര്‍
ഷമീര്‍ തളിക്കുളം
ഫൈസു മദീന
ആളവന്‍താന്‍
ബെഞ്ചാലി
anees Hassan
Khader patteppadam
ബ്ലോഗ് സന്ദര്‍ശനത്തിനും വായനക്കും സമയമുണ്ടാക്കി വന്നു പ്രോത്സാഹനം തരുന്ന എല്ലാ വായനക്കാരായ സ്നേഹിതര്‍ക്കും ആത്മാര്‍ഥമായ നന്ദി.
സത്യം പറയാലോ, ഇദ്ദേഹത്തെ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ വായിച്ചിട്ടില്ല.പക്ഷേ ഇപ്പോള്‍ വായിക്കാന്‍ പ്രചോദനമേകുന്നു.
പൌലോ കൊയ്ലാ യെ ബഹു മനോഹരമായി പരിചയപ്പെടുത്തിയിരിക്കുന്നു.ഒപ്പം അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലർ നോവലിനേ കുറിച്ചും...
വളരെ നല്ല ഈ ഉദ്യമത്തിന് അഭിനന്ദനം കേട്ടൊ ഭായ്
പിന്നെ മുല്ല പറഞ്ഞതിനോട് ഞാനും യോജിക്കുന്നൂ...
ആല്‍കെമിസ്റ്റ് വായിച്ചതിനു ശേഷം ഞാന്‍ പിന്നെ എന്റെ ഓര്‍കുട്ട് പ്രൊഫൈല്‍ പേര് ജാബിര്‍ മലബാരി ദ ആല്‍കെമിസ്റ്റ് എന്നാക്കി....
വളരെ ഉത്തേജിപ്പിക്കുന്ന വിവരണം തന്നെ....
എനിക്കറിഞ്ഞു കൂടാ, ഒന്നുകില്‍ എന്‍റെ വായനയുടെ തകരാര് അല്ലെങ്കില്‍ സ്പാനിഷില്‍ നിന്ന് ഇംഗ്ലീഷ് ലേക്ക് പരിഭാഷപ്പെടുതിയപ്പോലുള്ള ട്രാന്‍സ് മിഷന്‍ ലോസ്. ഏതാണ്ട് പുറത്തു വന്നതൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. ഈ പറയുന്ന ഒരു മൊറാല്‍ ബൂസ്റിങ്ങും പോസിറ്റീവ് തിങ്കിങ്ങും കുന്തവും കൊടച്ചക്രവുമോന്നും അവിടെ ഞാന്‍ കണ്ടില്ല. ഈ പുസ്തകവും അതെ.
മാജിക് റിയലിസത്തിന്റെ മാസ്മരികത മാര്‍കെസില്‍ നിങ്ങള്‍ക്ക് തോട്ടറിയാനാകും. ഒരു പുസ്തകം വായിച്ചാല്‍ അതിലെ ഓരോ കഥാ പാത്രവും എത്ര കാലത്തേക്ക് വേണമെങ്കിലും മനസ്സില്‍ തങ്ങി നില്‍ക്കും. ഇതോ? കഥാ പാത്രങ്ങള്‍ പോയിട്ട് പുസ്തകത്തിന്‍റെ പേര് പോലും പലതും മറന്നു പോകുന്നു. ചിലയിടത്തൊക്കെ ഒറിജിനല്‍ ചെന്നി. കൊയ്ലോ ആരാധകര്‍ ക്ഷമിക്കുക ഒരു അന്തം കമ്മിയായ വായനക്കാരന്‍റെ പ്രതികരനമാന്നു കരുതി സമാധാനിക്കുക.
സുരേഷ് മാഷും മുല്ലയും പറഞ്ഞ അഭിപ്രായങ്ങള്‍ വളരെ കാതലുള്ളത് ആണ് എന്ന് തോന്നി .അദ്ദേഹത്തിന്റെ ലൈക് ദി ഫ്ലോവിന്ഗ് റിവര്‍ ചിലയിടങ്ങളില്‍ വല്ലാതെ ബോറടിപ്പിക്കുക കൂടി ചെയ്തു ,പക്ഷെ ആല്‍കെമിസ്റ്റ് അദ്ദേഹത്തിനു മാത്രം എഴുതാന്‍ ഒരു കൃതി ആയി എഴുന്നേറ്റു നില്‍ക്കുന്നു .വളരെ പ്രചോദനാ ത്മകമായ രചനാ രീതി ആണ് അദ്ദേഹം അവലംബിക്കുന്നത് ..
ഇദേഹത്തിന്റെ ഒന്നും വായിച്ചിട്ടില്ല
എന്‍.ബി.സുരേഷ് മാഷ് പറഞ്ഞത് പോലെ പൌലോ കൊയ്ലോയെ പറ്റിയുള്ള ഒരു പോസ്റ്റാവുമ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടേറെ പുസ്തകങ്ങളെ അറ്റ് ലീസ്റ്റ് ഒന്ന് മെന്‍ഷന്‍ ചെയ്ത് വിടാമായിരുന്നു എന്ന് തോന്നി. എങ്കില്‍ പോലും അദ്ദേഹത്തെ പറ്റി കൂടിതല്‍ അറിയാത്തവര്‍ക്ക് ഒട്ടേറെ അറിവ് തന്നെ ഈ പോസ്റ്റ്..
11 minuts ആണ് ഞാന്‍ ഇപ്പോള്‍ വായിക്കുന്നത് ..എനിക്കിഷ്ടപ്പെട്ട ഒരു വിശ്യസാഹിത്യകാരന്‍ ..നല്ല പോസ്റ്റ്
ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത് . പൗലോ കൊഹ്ല യെപ്പോലെ ഒരു എഴുത്തുകാരനെ പരിചയപ്പെടുത്തേണ്ടതു തന്നെ... വായിച്ചു.
കൊള്ളാം but കുറഞ്ഞ് പോയെന്നു തോന്നുന്നു. കൂടുതൽ അറിയുവാൻ ഇതിലൂടെ സാധിക്കുമെന്ന് വിചാരിക്കുന്നു.
1988 ൽ പ്രസദ്ധീകരിച്ച മലയാളത്തിലും ഇംഗ്ലീഷിലും അവൈലബിൾ ആയ,
70 ഓളം ഭാഷയിൽ തർജ്ജിമ ചെയ്ത
'ദി ആൽക്കമിസ്റ്' എന്ന ബുക്കിന്റെ പ്രതേകത എന്തായിരിക്കും?
ഈ ബുക്കിനെ ദി ആൽക്കമിസ്റ് എന്ന് പേരിട്ടത് എന്തുകൊണ്ടായിരിക്കും?
ഇതിൽ പറഞ്ഞിരിക്കുന്ന കഥ എന്താണ്?
ഏതൊരാളും ഇതിനെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം?
വായനക്കാർ ഈ ബുക്കിനെ കൊടുക്കുന്ന റേറ്റിംഗ് എത്രയായിരിക്കാം?
ഇവയെല്ലാം അറിയുവാൻ തുടർന്ന് വായിക്കുക.
http://www.aksharathaalukal.in/2018/09/the-alchemist-book-review.html
തുടർന്ന് ഇതിന് കുറിച്ച് പറയുന്ന വീഡിയോ കാണുവാൻ,
https://youtu.be/lsyWDN4paz0
Post a Comment