'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

23 January 2012

മൂന്നു മിനിക്കഥകള്‍

മരണം

'എന്നോട് കളിക്കാന്‍ നില്‍ക്കല്ലേ.'  മരണത്തോടയാള്‍ പറഞ്ഞു. മരണം പേടിച്ച പോലെ പുറകോട്ടു മാറി.  വിജയഭാവത്തിലയാള്‍ തിരിഞ്ഞു നടന്നു. വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കുട്ടികളും കണ്ട ഭാവം നടിച്ചില്ല.  സ്വീകരണ മുറിയിലെ ചുമരില്‍ തൂക്കിയ ചിത്രത്തിലുണ്ടായിരുന്ന അപ്പനും അമ്മയുമാണയാളെ നിറഞ്ഞ ചിരിയോടെ ഉമ്മറത്തിരുന്നു സ്വീകരിച്ചത്.

പ്രണയവും ദാമ്പത്യവും

പ്രണയം ദാമ്പത്യത്തോട്: നോക്കൂ എന്‍റെ കൂടെയായിരുന്നപ്പോള്‍‍ അവര്‍ എപ്പോഴും സുഗന്ധം പൂശുന്നവരും സൌന്ദര്യസംരക്ഷണത്തില്‍ ബദ്ധ ശ്രദ്ധരുമായിരുന്നു. അവരുടെ വാക്കുകള്‍ മധുരമൂറുന്നവയും കണ്ടിരുന്ന കാഴ്ചകള്‍ വശ്യമനോഹരങ്ങളുമായിരുന്നു. നിന്‍റെ കൂടെയായപ്പോള്‍ അവരുടെ സുഗന്ധവും മേനിയഴകും വാക്കുകളിലെ മാധുര്യവും നീ നശിപ്പിച്ചില്ലേ? നീ അവരെ കാണിക്കുന്ന കാഴ്ചകളാകട്ടെ ദുരിതം നിറഞ്ഞതും.

ദാമ്പത്യത്തിന്‍റെ മറുപടി : സ്വപ്നലോകത്തിന്‍റെ കാപട്യം നിറഞ്ഞ തടവറയില്‍ നിന്നും യഥാര്‍ത്ഥ ലോകത്തിന്‍റെ ആത്മാര്‍ത്ഥമായ വിശാലതയിലേക്ക് നയിക്കുകയായിരുന്നു ഞാനവരെ. നോക്കൂ, അവര്‍ക്കിപ്പോള്‍ ഉള്ളും പുറവും ഒന്നാണ്.

സെല്‍ഫ്‌ ഗോള്‍

അയാളുടെ മതചിഹ്നത്തിന്‍റെ അവഹേളിക്കപ്പെട്ട ചിത്രം ഫേസ്‌ബുക്കില്‍ കണ്ടു. താഴെ ആയിരക്കണക്കിന് കമന്‍റുകളും. വികാരവിക്ഷോഭം അയാളും ഒരു കമന്‍റിലൂടെ തീര്‍ത്തു. ആ കമന്‍റ് ഇട്ടതു കൊണ്ട് അയാളുടെ ആയിരം ഫ്രന്‍റ്സിനും ആ ചിത്രം ഷെയര്‍ ചെയ്തു പോയി. അയാളുടെ മതക്കാരായ ഓരോ
രുത്തരും ഓരോ കമന്‍റ് ഇടുകയും ആ മതത്തിന്‍റെ കോര്‍ട്ടിലേക്ക് സെല്‍ഫ്‌ ഗോളുകള്‍ തുരുതുരാ വന്നു കൊണ്ടിരിക്കുകയും ചെയ്തു.

81 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നല്ല അര്‍ത്ഥവത്തായ നുറുങ്ങു കഥകള്‍

K@nn(())raan*خلي ولي said...

രണ്ടാമത്തേത് കൊള്ളാം.

Arif Zain said...

എന്താ പറയുക, സുന്ദരമായ മൂന്ന് കുഞ്ഞു കഥകള്‍.

രമേശ്‌ അരൂര്‍ said...

കൊള്ളാം...:) ആദ്യത്തേത് രണ്ടും ഇഷ്ടപ്പെട്ടു ..

മന്‍സൂര്‍ ചെറുവാടി said...

മൂന്ന് കഥകളും വളരെ നന്നായി ഷുക്കൂര്‍ .
ആദ്യത്തെ രണ്ടും ജീവിതവുമായി ബന്ധപ്പെട്ടത്.
അവസാനത്തേത് ഇപ്പോള്‍ നടക്കുന്ന സംഭവം തന്നെ.
അഭിനന്ദനങ്ങള്‍

elayoden said...

മൂന്നു കഥകളും ഇഷ്ട്ടമായി, കൂടുതലിഷ്ടം ആദ്യ രണ്ടെണ്ണം, എല്ലാം നമുക്കിടയില്‍ സംഭവിക്കുന്നത്‌....

ആശംസകളോടെ...

Shaleer Ali said...

മൂന്നു കഥകളും ഒരേ പ്പോലെ ഇഷ്ട്ടപ്പെട്ടു ... രണ്ടെണ്ണം കഥകള്‍ മാത്രമാണെങ്കില്‍ ...മൂന്നാമതെത് ഒരു പാഠമാണ് .... വലിയ ഒരു പാഠം .... അത്തരം പോസ്റ്റുകള്‍ക്ക് നമ്മളിടുന്ന ഒരു കമെന്റ് പോലും ഒരായിരം സെല്‍ഫ് ഗോളുകള്‍ക്കുള്ള വഴി തുറക്കലാണ്.... ആശംസകള്‍ ...

എം.അഷ്റഫ്. said...

കുഞ്ഞുകഥകള്‍ മനോഹരമായിട്ടുണ്ട്. ഭാവുകങ്ങള്‍.

പരപ്പനാടന്‍. said...

Nannaayittundu...iniyum pratheekshikkunnu vayanaasugam tharunna minikkadhakal

Mohamedkutty മുഹമ്മദുകുട്ടി said...

മൂന്നും മിനിക്കഥകളാണെങ്കിലും ഒട്ടേറെ ചിന്തിപ്പിക്കാന്‍ വഴിയൊരുക്കും.മന്‍സൂറിന്റെ അഭിപ്രായം തന്നെയാണെന്റെയും.ഇനിയും പോന്നോട്ടെ ഇത്തരം നുറുങ്ങുകള്‍. വായിക്കാനും സുഖം ,സമയവും ലാഭം!.

V P Gangadharan, Sydney said...

നുറുങ്ങുകളാണെങ്കിലും ഉള്‍ക്കനമുള്ളതായി തോന്നി.

മഹറൂഫ് പാട്ടില്ലത്ത് said...

മൂന്നു കഥകളും വളരെ മനോഹരമായിരുന്നു ..............ആശംസകള്‍

raseesahammed said...

മൂന്നു കുഞ്ഞുകഥകൾ... :))
അഭിനന്ദനങ്ങൾസ്....

Biju Davis said...

മരണം അനിവാര്യം!

ദാമ്പത്യം യാഥാർത്ഥ്യം; നിറമുള്ളതായാലും, അല്ലെങ്കിലും..

മൂന്നാമത്തേത് കുറെക്കൂടെ ഭംഗിപ്പെടുത്താമായിരുന്നു എന്ന് തോന്നി...

Good attempt!

basheer said...

സുന്ദരം ...മനോഹരം

ചന്തു നായർ said...

നന്നായി മുന്ന് കഥകളും .. എല്ലാ ഭാവുകങ്ങളും.....

Areekkodan | അരീക്കോടന്‍ said...

I also like the second one.

Akbar said...

മൂന്നു കഥകളും വായനയുടെ 'മിനി സുഖം' തരുന്നു. എന്നാല്‍ ആശയപരമായി ഒരു പടി മുകളില്‍ നില്‍ക്കുന്നു മൂന്നാമത്തെ കഥ.

തിന്മയെ തിന്മ കൊണ്ട് നേരിട്ട് സ്വന്തം മതത്തിലേക്ക് തന്നെ സെല്‍ഫ് ഗോള്‍ അടിച്ചു മത താല്പര്യത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന വിഡ്ഢികളുടെ ലോകത്ത് കഥയ്ക്ക് പ്രസക്തി കൂടുന്നു.

sm sadique said...

ഇതൊരു പരീക്ഷണം മാത്രമല്ല.(ജീവിതം പോലും പരീക്ഷണമല്ലേ?)വിജയം കൂടിയാണ്. മൂന്നാമത്തെ കഥ. ഏറെ ഇഷ്ട്ടപെട്ടു. ആശംസകൾ..........

Vishnu NV said...

മൂന്ന് കഥകളും നന്നായി.
.കൂടുതലിഷ്ടം അവസാനത്തേത് . എല്ലാ ഭാവുകങ്ങളും.....

kARNOr(കാര്‍ന്നോര്) said...

ഇഷ്ടപ്പെട്ടു - ഒന്നാം സ്ഥാനം രണ്ടാം കഥ, രണ്ടാം സ്ഥാനം ഒന്നാം കഥ

കുസുമം ആര്‍ പുന്നപ്ര said...

എനിയ്ക്കു മൂന്നു കഥകളും ഇഷ്ടപ്പെട്ടു. മൂന്നും മൂന്നു തലത്തില്‍ നില്‍ക്കുന്നു. അഭിനന്ദനങ്ങള്‍

മുഹമ്മദ്‌ അഷ്‌റഫ്‌ സല്‍വ said...

മൂന്നു കഥകളും ഇഷ്ട്ടപ്പെട്ടു ..കൂടുതല്‍ മൂന്നമത്തേത്

Jefu Jailaf said...

ചെറിയവാക്കുകളില്‍ വലിയ കഥകള്‍. എഴുതിയ തലവും പതിവില്‍ നിന്നും വ്യ്തസ്തമാണല്ലോ. പരീക്ഷണം അസ്ഥാനത്തല്ല. അഭിനന്ദനങ്ങള്‍..

prajith said...

കൊള്ളാം ഷുക്കൂര്‍, പരീക്ഷണം വിജയിച്ചു. :)

റിനി ശബരി said...

ഷുക്കൂര്‍ .. മൂന്നും നന്നായിട്ടുണ്ട്..

മരണത്തേ വെല്ലുവിളിച്ച്
മുന്നേറുന്ന മനുഷ്യന്‍ പൊലും
അറിയുന്നില്ല അവനേ മരണം പുല്‍കുന്നത്...

ഇന്നിന്റെ പ്രണയ മുഖങ്ങള്‍ നേരിന്റെ
ദാമ്പത്യത്തില്‍ ഇടറീ വീഴുന്നുണ്ട് ..
സ്വപ്നലോകത്തില്‍ നിന്നും യാഥ്യാര്‍ത്ഥ്യത്തിലേക്കുള്ള
ലാന്‍ഡിംഗില്‍ പലരും പതറീ പൊകുന്നുണ്ട് ..

മതത്തിന്റെ വേലികെട്ടുകള്‍ കൂടുതല്‍
ശക്തിയാര്‍ജ്ജിക്കുന്നു , ഭക്തിക്കുമപ്പുറം
അതു പല വഴികള്‍ തേടുന്നു
സ്വയം ശവകുഴിതൊണ്ടുന്ന ജനത മുന്നില്‍ ..

മൂന്നും മികച്ചത് സഖേ .. സമകാലിനം ..
നുറുങ്ങുകള്‍ വീണ്ടും പ്രതീഷിക്കുന്നു

Saleem said...

kolllam ... very nice ...

ഓക്കേ കോട്ടക്കല്‍ said...

"സ്വീകരണ മുറിയിലെ ചുമരില്‍ തൂക്കിയ ചിത്രത്തിലുണ്ടായിരുന്ന അപ്പനും അമ്മയുമാണയാളെ നിറഞ്ഞ ചിരിയോടെ ഉമ്മറത്തിരുന്നു സ്വീകരിച്ചത്" ഇഷ്ടമായി.. ഇടുങ്ങിയ മതിലുകള്‍ക്കിടയില്‍ അകന്ന മനസ്സുകളുമായി കഴിയുന്ന കുടുംബാംഗങ്ങള്‍ ഇവിടെ പ്രതിഫലിച്ചു..

വേണുഗോപാല്‍ said...

മൂന്നു കഥകളും ഒന്നിനൊന്നു മെച്ചം ഷുക്കൂര്‍...
വിവിധ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു നന്നായി പറഞ്ഞ മൂന്ന് കൊച്ചു കഥകള്‍ .
ആശംസകള്‍

Manoraj said...

മൂന്ന് കഥയിലും ഒട്ടേറെയുണ്ട്. എങ്കിലും ആദ്യം രണ്ടും വളരെയധികം ഇഷ്ടപ്പെട്ടു. ആദ്യ കഥ ആഖ്യാനത്തിലെ അപാരമായ കൈയടക്കം കൊണ്ട് വല്ലാതിഷ്ടമായി. മിനികഥകളുടെ ലോകം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അതിനുള്ള കഴിവുണ്ട്. തുടരുക

Manoraj said...

@Mohamedkutty മുഹമ്മദുകുട്ടി : സമയം ലാഭിക്കുവാനായി ബ്ലോഗ് വായിക്കണമെന്നില്ല :) ബ്ലോഗ് വായനയെ വായനയുടെ മറ്റൊരു തലമായി കാണാന്‍ ശ്രമിക്കൂ സുഹൃത്തേ. പോസ്റ്റിന്റെ വലിപ്പച്ചെറുപ്പം നോക്കാതിരിക്കൂ :)

MyDreams said...

ഒന്നാമത്തെ കഥ കൊള്ളാം .

mottamanoj said...

എല്ലാകാര്യങ്ങളും ഇങ്ങനെ ഒറ്റവാക്കില്‍ പറയാന്‍ പറ്റിയാല്‍ .

സഹയാത്രികന്‍ I majeedalloor said...

ലളിതം.. മനോഹരം.. സാരസമ്പൂര്‍ണം..!!

shinas said...

മൂന്നു കഥകളും ഇഷ്ട്ടമായി, കൂടുതലിഷ്ടം ആദ്യ രണ്ടെണ്ണം, എല്ലാം നമുക്കിടയില്‍ സംഭവിക്കുന്നത്‌....

ആശംസകളോടെ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യത്തേത് രണ്ടും ഇഷ്ടപ്പെട്ടു ..:)

വീ കെ said...

മനോഹരം...
ആശംസകൾ...

AFRICAN MALLU said...

രണ്ടാമത്തെ കഥ കൂടുതല്‍ ഇഷ്ടപ്പെട്ടു .നല്ല ഒരു ശ്രമം തന്നെ. പക്ഷെ ആദ്യ കഥയ്ക്ക്‌ സിക്സ്ത് സെന്‍സ് എന്ന സിനിമയുടെ ഒരു മണമുണ്ട്.
പക്ഷെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് ശരിക്കും ആശയം വ്യക്തമാക്കി .

നാമൂസ് said...

കുഞ്ഞനെങ്കിലും നല്ല ഭാരം.

പട്ടേപ്പാടം റാംജി said...

രണ്ടാമത്തേതാണ് കൂടുതല്‍ ഇഷ്ടമായത്.

Pradeep Kumar said...

സങ്കീര്‍ണമായ മനഷ്യജീവിതഭാവങ്ങളെ കൊച്ചുകഥകളുടെ ചിമിഴിലൊതുക്കുക എന്നത് വലിയ വെല്ലുവിളിയാണ്... - അത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാണ് ഈ തൂലിക എന്ന് മൂന്നു കഥകളും തെളിയിക്കുന്നു....

khaadu.. said...

മൂന്നു കഥകളും ഒന്നിനൊന്നു മികച്ചത്...

സ്നേഹാശംസകളോടെ...

വര്‍ഷിണി* വിനോദിനി said...

മൂന്നും വ്യത്ഥ്യസ്തം..
ചുരുങ്ങിയ വരികളില്‍ കുറെ പറഞ്ഞ കുഞ്ഞ് രൂപങ്ങള്‍...
ഏറെ പറയാതെ ഏറെ പറയുന്ന ഈ രീതി ഒരു കഴിവാണ്‍...അഭിനന്ദനങ്ങള്‍...!

saneesh tp said...

ഒരു കാന്താരി മുളക് കടിച്ച മാതിരി ചെറുത്‌ എങ്കിലും നല്ല എരിവ്വ് ......

വര്‍ഷിണി* വിനോദിനി said...

സുപ്രഭാതം....
വ്യത്യസ്ഥം എന്ന് തിരുത്തി വായിയ്ക്കണേ ഷുക്കൂര്‍....!

ente lokam said...

നന്നായി..മൂന്നില്‍ ഏതു നല്ലത് എന്ന് വിലയിരുത്തേണ്ട ആവശ്യം ഇല്ല..വെവ്വേറെ പോസ്റ്റ്‌ ചെയ്‌താല്‍ അങ്ങനെ ഒരു സാഹചര്യം ഉണ്ടാവുന്നില്ലല്ലോ...

മൂന്നും വ്യത്സ്തമായ്‌ ആശയങ്ങള്‍ വ്യക്തമായി പ്രതിഫലിപ്പീ ക്കുന്നു..അതാണല്ലോ ഒരു മിനിക്കഥയുടെ വിജയം..അഭിനന്ദനങ്ങള്‍..

Sabu M H said...

മൂന്ന് വ്യത്യസ്ത ആശയങ്ങൾ..
രണ്ടാമത്തേത്‌ എഴുതിയ വിധം കൊള്ളാം.. പക്ഷെ അതൊരു അവിവാഹിതന്റെ കാഴ്ച്ചപ്പാട്‌ പോലെ തോന്നി (വിവാഹിതനാണോ?)

മുനീര്‍ തൂതപ്പുഴയോരം said...

മിനിക്കഥയിലേക്ക് രംഗപ്രവേശം ചെയ്തു അല്ലേ..കൊള്ളാം നുറുങ്ങു കഥകള്‍..മൂന്നും മൂന്നു കാര്യങ്ങളാണ് പറഞ്ഞത്.ഒന്നിനൊന്ന് വ്യത്യസ്ഥവും.

മുല്ല said...

ഇന്നലേ വായിച്ചതാണു.അപ്പൊ കമന്റാന്‍ മൂഡുണ്ടായിരുന്നില്ല. ഇപ്പൊ ശരിയായി.
മൂന്ന് കഥേം നന്നായി. ആദ്യത്തേത് നല്ലവണ്ണം ഇഷ്ടായി. രണ്ടാമത്തേതും മൂന്നാമത്തേതും ഇഷ്ടമായി.
എത്രതവണ മനസ്സിലിട്ട് ഉരുട്ടിയാലാണു വരികള്‍ ഒന്നു മിനുങ്ങികിട്ടുക അല്ലേ..
അഭിനന്ദനങ്ങള്‍...

കൊമ്പന്‍ said...

ശുക്കൂര്‍ പരീക്ഷണം നൂറു ശതമാനം വിജയിച്ചു മൂന്നും ഒന്നിന് ഒന്ന് മികച്ചത് എങ്കിലും ഒരു ഒന്നര കഴാന്ച് സെല്‍ഫ് ഗോള്‍ തന്നെ

faisalbabu said...

മരണത്തിന് മുമ്പിലും അഹങ്കാരിയായ മനുഷ്യന്‍ ..

കലി (veejyots) said...

great stories in few words.. very nice...

P V Ariel said...

നുറുങ്ങുകള്‍ക്ക് മൂര്‍ച്ച കൂടും

ചെത്തിമുനുക്കല്‍

ആയാസകരം തന്നെ

നന്നായി കുറിച്ചു

നന്ദി നമസ്കാരം

ഏരിയല്‍ ഫിലിപ്പ്

Jinto Perumpadavom said...

എനിക്ക് മുന്ന് കഥകളും വളരെ ഇഷ്ടപ്പെട്ടു ആദ്യത്തെ രണ്ടു കഥകളും ശരിക്കും ചിന്തിച്ചാല്‍ ഒരു ആയിരം പേജ് എഴുതിയാലും തീരില്ല എന്ന് എനിക്ക് തോന്നി .......സെല്‍ഫ് ഗോള്‍ ശരിക്കും പറഞ്ഞാല്‍ ഫേസ് ബുക്കിനെ പറ്റിയുള്ള അല്പജ്ഞാനം കൊണ്ട് കിട്ടിയ ഒരു പണി ......എന്തായാലും മുന്ന് മിനി കഥകളും ഒത്തിരി ചിന്തിക്കാന്‍ വഴി ഒരുകി എന്ന് പറഞ്ഞല്‍ മതിയല്ലോ.......

Hashiq said...

കൊള്ളാം. മൂന്നും ഇഷ്ടപ്പെട്ടു. എല്ലായിടത്തും പരീക്ഷണങ്ങള്‍ അല്ലെ? അപ്പോള്‍ ഇവിടെയും ആവാം !!

നഈം ചേന്ദമംഗല്ലൂര്‍ said...

വളരെ നന്നായിട്ടുണ്ട്. പരീക്ഷണമല്ല കഥകളുടെ യഥാര്‍ത്ഥ പാചകം. അസ്സലായി..

kochu Babu said...

കവിതകള്‍
മൂന്നും
ഒന്നിനോടൊന്നു
കിടപിടിക്കുന്നവ
തന്നെ
പി. വി എരിയലിന്റെ
ബ്ലോഗില്‍
നിന്നും
ഇവിടെ
എത്തി
ബ്ലോഗുലകത്തില്‍
ഒരു
പുതു
മനുഷ്യന്‍
കൂടുതല്‍
വായിക്കാന്‍
വീണ്ടും
വരാം

Ismail Chemmad said...

എനിക്ക് കൂടുതല്‍ ഇഷ്ടമായത് ഒന്നാമതെത്തും രണ്ടാമത്തേതും . നന്നായിട്ടുണ്ട്.
പക്ഷെ അവസാനത്തേത് പോര എന്ന് തുരഞ്ഞു പറയുന്നതില്‍ വിരോധം തോന്നരുത്

sidheek Thozhiyoor said...

നന്നായിരിക്കുന്നു ..പരീക്ഷണങ്ങള്‍ നന്നായിത്തന്നെ തുടരണം.

nkz1984 said...

wonderful! cute ones...

നാരദന്‍ said...

അറിയുന്ന കാര്യം ....
എന്നാല്‍ മനസ്സില്‍ കൊള്ളൂന്നപോലെ പറഞ്ഞിരിക്കുന്നു.

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ആശയ പ്രധാനമായ കഥകള്‍ ആയതു കൊണ്ട് നമുക്ക് ഇഷ്ടമല്ലാത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകളോടും ഒരല്‍പം അനിഷ്ടം തോന്നും ,എനിക്ക് ഒന്നാമത്തെ കഥ മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ ...

Malporakkaaran said...

minikkathakal 'injim' beratte!
bhavukangal

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

മരണത്തിന്റെ തിരിച്ചറിവിനേക്കാളും..
പ്രണയത്തിന്റെ സ്വപ്നലോകത്തിനേക്കാളുമൊക്കെ കേമമായത് ..
ആ മതത്തിന്റെ ആ സെൽഫ് ഗോള് തന്നെ കേട്ടൊ ഭായ്

shanavas said...

very good

VilayoorTimes said...

പ്രണയവും ദാമ്പത്യവും കൊള്ളാം

Anurag said...

മൂന്നു കഥകളും ഇഷ്ട്ടമായി

anamika said...

ആദ്യത്തെ രണ്ടു കഥകള്‍ ഇഷ്ടപ്പെട്ടു ...
ആദ്യത്തേത്‌ ഒരുപാടിഷ്ടമായി..

എം ടി .... said...

arthavathaaya krithikal....congrats

എന്‍.ബി.സുരേഷ് said...

chinthakal kathayilek covert cheyyendathund

Naushu said...

നല്ല കഥകള്‍ !

നിയാസ്‌ മുഹമ്മദ്‌ മോങ്ങം said...

പെരുത് ഇഷ്ടമായി...പറയാനുള്ളത്‌ ചുരുങ്ങിയ വാക്കില്‍ പറഞ്ഞു നിര്‍താന്‍ കഴിയുന്നിടത്ത് സ്നേഹിതന്‍ വിജയിച്ചിരിക്കുന്നു.
ഒന്നാമതെത്തും രണ്ടാമത്തേതും മൂന്നാമതെതും അതി മനോഹരം!!

കൊട്ടോട്ടിക്കാരന്‍... said...

.

Anonymous said...

kunjunni kathakal ishtappettu...

Unknown said...

These stories really smell the fragrance of a creative genius...
Best wishes...

Srikumar said...

നന്നായി ഷുക്കൂർ

kochumol(കുങ്കുമം) said...

കുഞ്ഞുകഥകള്‍ മൂന്നും ഇഷ്ടായി ..

Salam said...

ഒരു പി കെ എം പാറക്കടവ് ആകണമേന്നുണ്ടോ.
വളരെ നന്നായിരിക്കുന്നു.

viddiman said...

എനിക്കു പറയാനുള്ളത് ബിജു ഡേവിസ് പറഞ്ഞു !

Saranya മുല്ലപൂക്കള്‍ said...

വളരെ നന്നായിട്ടുണ്ട്

ചോക്കുപൊടി said...

രണ്ടാമത്തെ കഥ മനോഹരം

Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ