'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

15 January 2011

പ്രണയാതുരമായ ഒരു കൊലപാതകം

    
     വര്‍ഷങ്ങള്‍ നീണ്ട   ത്യാഗപൂര്‍ണമായ പ്രണയത്തിനൊടുവില്‍ പ്രാണപ്രിയനെ  സ്വന്തമാക്കിയപ്പോള്‍  ലോകം കീഴ്പ്പെടുത്തിയ സന്തോഷമായിരുന്നു.  മതി മറന്നുള്ള  ആഹ്ലാദത്തിമര്‍പ്പ്.  പ്രണയ കാലത്ത് തന്നെ ഹൃദയങ്ങള്‍ ഒന്നായിരുന്നു. വിവാഹശേഷം ഹൃദയങ്ങള്‍ക്ക്  മാത്രമല്ല ശരീരങ്ങള്‍ക്കും വെറും  നിമിഷങ്ങളുടെ വേര്‍പാട് പോലും അസഹ്യമായി.  ലോകം മുഴുക്കെ ഒരു പൂങ്കാവനമായി രൂപാന്തരം വന്നതു  പോലെ. മഴയുടെ കുളിരും വെയിലിന്‍റെ സുവര്‍ണ ശോഭയും നിലാവിന്‍റെ പ്രണയാതുരതയുമെല്ലാം മധുവിധുവിന്‍റെ  മാസ്മരികതയില്‍ ഒരു മായികവസന്തമായി  തോന്നി.  ഒരു കുഞ്ഞിക്കാല് കാണാനുള്ള   മോഹം  സ്വര്‍ഗ്ഗത്തില്‍  ഒരു കട്ടുറുമ്പ് ഇപ്പോള്‍ തന്നെ വേണ്ടെന്ന  പ്രിയതമന്‍റെ ആശ മൂലം  തല്‍ക്കാലം അസ്ഥാനത്തായി.  എങ്കിലും ചില ദുര്‍ബല നിമിഷങ്ങളിലെ  വികാര തീവ്രതക്ക് മുന്നില്‍ കീഴടങ്ങിയ അദ്ദേഹത്തിന്‍റെ  മാനസിക നിയന്ത്രണം എന്നെ അപ്രതീക്ഷിതമായി  ഗര്‍ഭിണിയാക്കി. 


     സ്വര്‍ഗീയ സുഖത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭ നഷ്ടപ്പെട്ടേക്കുമെന്ന ഉത്കണ്‍ഠയില്‍  ഒരു നിമിഷം ഞങ്ങള്‍  അന്ധരായി. ലോകത്തോടാകെ അരിശം. ഒരു ഗര്‍ഭ കാലവും പ്രസവവും തീര്‍ച്ചയായും ഈ സ്വര്‍ഗീയത  തകിടം മറിക്കും. ഒന്നും ആലോചിക്കാനില്ല. നേരെ ആശുപത്രിയിലേക്ക്. കുടുംബ സുഹൃത്തായ ഡോക്ടര്‍ വിസമ്മതം പറഞ്ഞപ്പോള്‍ വലിയൊരു തുകക്കുള്ള ഇടപാടില്‍ മറ്റൊരു ഡോക്ടറെ സമീപിച്ചു.   മധുവിധു പകര്‍ന്നു തരുന്ന അനുഭൂതി കുറച്ചു നാളത്തേക്കു കൂടി ആലോസരമില്ലാതെ ആസ്വദിക്കാന്‍  ചെയ്യുന്ന ക്രൂര കൃത്യത്തിന്‍റെ  ആഴം ഒട്ടുമാലോചിക്കാതെത്തന്നെ  പിറക്കാനിരുന്ന   പൊന്നോമനയുടെ കഴുത്തില്‍ ഞങ്ങള്‍  കത്തി വെച്ചു. 


     കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു.   പല്ല് മുളക്കാതെ  തൊണ്ണ് കാട്ടിച്ചിരിക്കുന്ന പിഞ്ചു പൈതലിന്‍റെ മുഖമാണ് കണ്ണടക്കുമ്പോഴേക്കും മനസ്സില്‍ തെളിയുന്നത്.  നെഞ്ചില്‍ അണകെട്ടി നിര്‍ത്തിയ മാതൃസ്നേഹം  പൊട്ടിയൊഴുകാന്‍ വെമ്പി   അടുത്ത് ചെല്ലുമ്പോഴേക്കും പക്ഷെ നിഷ്കളങ്കമായ ആ ചിരി ചോരയിറ്റുന്ന കഠാര  കണ്ട ഒരു അറവുമാടിന്‍റെ പേടിച്ചരണ്ട ദയനീയനോട്ടമായി പരിണമിക്കുകയും ചെയ്യുന്നു.  

     കരളേ,  വിസ്മയങ്ങളുടെ പറുദീസയായ ഈ ലോകത്ത്‌ ഒന്ന് പിറക്കാന്‍ പോലും അവസരം തരാതെ  നിന്നെ അറുകൊല ചെയ്ത  ഒരു മാതാവല്ലേ ഞാന്‍!  അന്ന് ആ ശ്രമത്തിനിടയില്‍  ഗര്‍ഭപാത്രം നശിച്ചു പോയത് കൊണ്ട് ‌ഏകാന്തതയുടെയും അവഗണനയുടെയും നരകക്കടല്‍ നീന്തിക്കടന്നു  ഞാനിന്ന്  വാര്‍ദ്ധക്യത്തിലെത്തിയിരിക്കുന്നു. നിന്നെ കൊലക്ക്‌ കൊടുത്തതിനു പകരമായി ഞാന്‍ സഹിച്ചതോര്‍ത്തെങ്കിലും ഈ പാപിക്ക് നീ മാപ്പ് തരില്ലേ! 

68 comments:

mayflowers said...

കൊലയല്ല,അരുംകൊല.
ഒരു വ്യത്യാസം മാത്രം..ജയില്‍ ശിക്ഷ പേടിക്കാതെ കൊല നടത്താം.

hafeez said...

ദൈവം തരുമ്പോള്‍ കുഞ്ഞ് വേണ്ടെന്നു വെച്ച പലര്‍ക്കും പിന്നീട് അവര്‍ക്ക്‌ വേണമെന്ന് തോന്നുമ്പോള്‍ ദൈവം കൊടുക്കാറില്ല. തങ്ങളുടെ സുഖങ്ങള്‍ക്ക് ഒരല്‍പ്പം കുറവുവരും എന്ന് കരുതി കുഞ്ഞിനെ കുരുതി കൊടുക്കുന്നത് ഇന്നൊരു കഥയല്ല. നാം പത്രങ്ങളില്‍ വായിക്കുന്ന യാഥാര്‍ത്ഥ്യം ആണ്. വിദ്യാ"സമ്പന്ന"രാണ് ഇതില്‍ മുന്നില്‍ !!

Srikumar said...

ഞെട്ടിപ്പിക്കുന്ന വേദനിപ്പിക്കുന്ന നഗ്നമായ സത്യം....

അനീസ said...

അയ്യോ, abortion വിഷയത്തെ കുറിച്ചു ഒരു കഥയുടെ പണിപ്പുരയിലായിരുന്നു , അപ്പോഴത ഇവിടെ പുതിയ രീതിയില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു , ഇഷ്ട്ടായി ഈ രീതി

(റെഫി: ReffY) said...

നശിപ്പിക്കപ്പെടുന്ന പാല്‍പുഞ്ചിരിയും ബാല്യവും!
നഷ്ട്ടപ്പെടുന്ന മാതൃത്വം. മനുഷ്യന്റെ ക്രൂരത..!
ഇത്രയും വരികളില്‍ ഇതൊക്കെ വരച്ചുചേര്‍ത്ത താങ്കളെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടത്!
കണ്‍മുന്‍പില്‍ കാണപ്പെടുന്ന സത്യം ഞെട്ടിപ്പിക്കുന്നതാണ്. 'കഥ' എന്ന ലേബലില്‍ നിന്നും മാറ്റി 'സത്യം' എന്ന് ചേര്‍ക്കൂ.
ഈ യാത്ര തുടരാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

ചെറുവാടി said...

എന്നും കാലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കഥ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.
ശരിക്കും ഉള്ളില്‍ തട്ടുന്ന വിധത്തില്‍ ആരെയും ചിന്തിപ്പിക്കുന്ന രീതിയില്‍ മനോഹരമായി പറഞ്ഞിട്ടുണ്ട് ഇതിലെ സന്ദേശം.
അഭിനന്ദനങ്ങള്‍ ഷുക്കൂര്‍.

ente lokam said...

വളരെ വേദനിപ്പിക്കുന്ന ഒരു സത്യം.ഉദരത്തില്‍ ഒരു കുഞ്ഞു ജീവന്‍ തുടിക്കുന്ന നിമിഷം മുതല്‍ അത് മനുഷ്യന്‍ ആണ്.അമ്മക്ക് അത് അന്നു മുതല്‍ ഫീല്‍ ചെയ്യും. അതിനെ സ്നേഹിക്കാന്‍ തുടങ്ങും .പലപ്പ്പോഴും പുരുഷന്‍
അതിന്റെ ആദ്യത്തെ ചിരി കണ്ടു കയ്യില്‍ എടുക്കുന്നത് മുതല്‍ ആണ് അനുഭവിക്കുക അല്ലെങ്കില്‍ മനസ്സിലാക്കുക.

ഗര്‍ഭ പാത്രത്തിലേക്ക് തന്റെ നേരെ ഒപെരെഷന്‍ കത്തി ആയുമായി വന്നു തന്റെ കുഞ്ഞു ശരീര ഭാഗങ്ങള്‍ ഒന്നൊന്നായി ചുരണ്ടി എടുക്കുമ്പോള്‍
വേദനയോടെ അച്ഛാ അമ്മേ നിങ്ങള്‍ എവിടെ ഇത് കാണുന്നില്ലേ... ഞാന്‍ നിങ്ങളെ
കാണാന്‍ എത്ര നാള് ആയി ആറ്റു നോറ്റിരിക്കുന്നു എന്നേ രക്ഷിക്കൂ എന്ന് കരഞ്ഞു
നിലവിളിക്കുന്ന ഒരു കുഞ്ഞിന്റെ രോദനം ആവിഷ്കരിക്കുന്ന ഒരു ഇംഗ്ലീഷ് കഥ
ഈയിടെ മെയിലില്‍ വായിച്ചു.
ശുകൂരിന്റെ കഥ വായിക്കുമ്പോള്‍ വീണ്ടും കണ്ണ് നിറയുന്നു...ഈ വരികള്‍ ഇതിലും
തീവ്രതയോടെ ആവിഷ്കരിക്കേണ്ട വിഷയം ആണ്..

ശ്രീക്കുട്ടന്‍ said...

സങ്കടകരമായ ഒരു കഥ.എങ്ങിനെ കഴിയുന്നു പുറം ലോകം കാണുമ്മുമ്പേ ഒരു പിഞ്ചുപൈതലിനെ കഷണിച്ചുകൊല്ലുവാന്‍

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഒന്നു പ്രസവിക്കുമ്പോഴേക്കും സൗന്ദര്യം നഷ്ടപ്പെടുമെന്നു ഭയന്ന്
പ്രസവമേ വേണ്ടന്ന് വെക്കുന്നവര്‍ക്കും, സുഖലോലുപതയില്‍ അര്‍മാദിച്ചു നടക്കാന്‍ കുഞ്ഞുങ്ങള്‍ ഒരു തടസമാണെന്ന് കണ്ട് അതിനെ ഇല്ലായ്മ ചെയ്യുന്നവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ...

കുസുമം ആര്‍ പുന്നപ്ര said...

ശരിയാണ് ഇപ്പോഴുള്ള കുട്ടികള്‍ക്ക് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ഓര്‍ക്കുമ്പോള്‍
പേടിയാണെന്നാണ് പറയുന്നത്..

ആളവന്‍താന്‍ said...

അതെ. ഏകദേശം ഇതേ വിഷയം തന്നെയാണ് ഈ അടുത്തു ഒരു സിനിമയ്ക്ക് കഥയായതും...

റശീദ് പുന്നശ്ശേരി said...

കഥയല്ല .സത്യം

നന്നായി അവതരിപ്പിച്ചു കേട്ടോ

ഹംസ said...

ഷുക്കൂര്‍ കഥ വായിച്ചു... റെഫി പറഞ്ഞ പോലെ “കഥ” എന്നു പറയുന്നതിനേക്കാള്‍ ഒരു “സത്യം“ എന്നു പറയുന്നതാണ് ശരി ... ഇത് വായിച്ച് കഴിഞ്ഞപ്പോള്‍ എന്‍റെ ഒരു സുഹൃത്ത് അവനു പറ്റിയ ഈ അബദ്ധം എന്നോട് പറയുമ്പോള്‍ കരയുകയായിരുന്നു .. പല രാത്രികളും അവനും ഭാര്യക്കും കണ്ണീര്‍ തന്നെയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു.. മനസ്സിലെ കുറ്റബോധം അത്രമാത്രം ഉണ്ടായിരുന്നു അവനു...


നന്നായി ഈ കഥ... ഇത് ... നല്ല ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

Muneer N.P said...

മൂര്‍ച്ചയേറിയ വാക്കുകളും വികാരതീവ്രമായ ചിന്തകളും കൊണ്ട് ശക്തമായ കഥ നിസ്സാരമാക്കിക്കളയുന്ന ഒരു പകല്‍ സത്യത്തെ തുറന്നു കാട്ടിയിരിക്കുന്നു..സ്വയം നീറുന്ന കഥാപാത്രങ്ങള്‍ ഷുക്കൂറിന്റെ കഥയിലെ പ്രത്യേകതയാണല്ലോ..അനുഭവങ്ങളില്‍ നിന്നും പഠിക്കുക എന്നും പറയും പോലെ ഷുക്കൂര്‍ കഥകളില്‍ നിന്നും കുറേ പഠിക്കാനുണ്ട്..അഭിനന്ദനങ്ങള്‍

നാമൂസ് said...

ഉരുവായില്ലയെന്നാലുമീ
ജീവനെക്കശക്കിയെറിയുന്ന
ലോകനീതി ....????

ഉദരത്തില്‍ നിന്നു തന്നെ ഉദകക്രിയയ്ക്കിരയാവേണ്ടിവന്ന ഓരോ ജീവനും എന്തു തെറ്റാണു ചെയ്തത്. മാതാപിതാക്കളായാലും കമിതാക്കളായാലും പിറക്കാതെ പോവുന്ന കുഞ്ഞിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറാനാവില്ല. അറിഞ്ഞും അറിയാതെയും എത്രയോ കൊലപാതകികള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ടാവും. എല്ലാത്തിനും കണക്കുവച്ചിട്ടുണ്ടാവും. കൂട്ടിവരുമ്പോള്‍ എല്ലാത്തിനുമൊരുനാള്‍ കണക്കുപറയേണ്ടിവരും.

ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന വരികള്‍.. അഭിനന്ദനങ്ങള്‍..!!

iylaserikkaran said...

തീര്‍ച്ചയായും വളരെ അധികം കാലിക പ്രസക്തമായ ഒരു പോസ്റ്റ്‌ സ്വന്തം കുഞ്ഞിനെ വളരെ നിസാരമായി കൊല്ലുന്നവര്‍ക്ക് ഇതൊരു താകീതാവട്ടെ എന്ന ആശംഷിക്ക്കുന്നു

Anonymous said...

ചിന്തിക്കാനുള്ള പോസ്റ്റ്.. കാലം ഇങ്ങനെയൊക്കെയാ.. പക്ഷെ എല്ലാ ദമ്പതികളും ഇങ്ങനെയല്ല കേട്ടോ .. ദൈവം നൽകുന്ന ഏറ്റവും നല്ല സമ്മാനമാ നല്ല മക്കൾ എന്നു വിശ്വസിക്കുന്നവരും അതിനായി പ്രാർഥിക്കുന്നവരും ഉണ്ട്..നല്ല പോസ്റ്റ് .. ഇന്നത്തെ കാലത്ത് വിവാഹം കഴിച്ചയക്കുന്ന മക്കളോട് നാം എന്തൊക്കെയാ പറഞ്ഞ് കൊടുക്കേണ്ടത് അല്ലെ..... സ്വന്തം സുഖത്തിനായി.. മറ്റുള്ളവയെല്ലാം വേണ്ടെന്നു വെക്കുന്നു..ആ ശപിക്കപ്പെട്ട നിമിഷത്തെ ഓർത്ത് നാം പിന്നീട് പശ്ചാത്തപിക്കുന്നു... ദൈവം എല്ലാവരേയും കാത്ത് രക്ഷിക്കുമാറാകട്ടെ...

ee mazhayil said...

സ്വര്‍ഗീയ സുഖത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ശോഭ നഷ്ടപ്പെട്ടേക്കുമെന്ന ഉത്കണ്‍ഠയില്‍ ഒരു നിമിഷം ഞങ്ങള്‍ അന്ധരായി. ലോകത്തോടാകെ അരിശം. ഒരു ഗര്‍ഭ കാലവും പ്രസവവും തീര്‍ച്ചയായും ഈ സ്വര്‍ഗീയത തകിടം മറിക്കും. ഒന്നും ആലോചിക്കാനില്ല. നേരെ ആശുപത്രിയിലേക്ക്. കുടുംബ സുഹൃത്തായ ഡോക്ടര്‍ വിസമ്മതം പറഞ്ഞപ്പോള്‍ വലിയൊരു തുകക്കുള്ള ഇടപാടില്‍ മറ്റൊരു ഡോക്ടറെ സമീപിച്ചു. superb.... wishes 4 u

Naseef U Areacode said...

ദൈവം നമുക്കു തരുന്നതിനെ ഇല്ലാതാക്കാന്‍ നമുക്കനുവാദമില്ല.. കാരണം നമുക്കു ഭാവി അറിയില്ലല്ലോ ...അതുകൊണ്ടാണല്ലോ പലപ്പോഴും പ്രസവം നിര്‍ത്തിയവര്‍ വീണ്ടും പഴയപോലെ ആവാന്‍ വേണ്ടി ചികില്‍സ നടത്തുന്നതും മറ്റും...

ഗുണപാഠമുള്ള കഥ,,, ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

അപമാനം, ദാരിദ്ര്യം,രോഗം,സൌന്ദര്യം എന്നിത്യാദി ഘടകങ്ങള്‍ ഗര്‍ഭ്ചിദ്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
എന്നാല്‍ യാങ്കിപരിഷകളുടെ ബീജം പേറാന്‍ വിധിക്കപ്പെട്ട ഇറാഖി പെണ്കുട്ടികളുടെയും, വര്‍ഗീയകോമരങ്ങള്‍ ഉദരത്തില്‍ വിഷവിത്തു പാകിയ ഇന്ത്യയിലെ പാവം സ്ത്രീകളെയും കൂടി ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്ന്.

(ഉദരത്തില്‍ വച്ച് കശക്കിയെറിയപ്പെട്ട കോടാനുക്കോടി കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുക പ്രിയ സോദരാ)
മറ്റൊന്നും പറയാനാവുന്നില്ല.
ഹൃദയാര്‍ദ്രമായ വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.

ismail chemmad said...

ഒരു മികച്ച പോസ്റ്റ്‌
അഭിനന്ദനങ്ങള്‍ ശുകൂര്‍ .
അ ക്കു അക്ബര്‍ സംവിധാനം ചെയ്ത കാണാ കണ്മണി എന്ന ഒരു മലയാള ചിത്രമുണ്ട്
ആ സിനിമ കണ്ടവര്‍ പിന്നെ അഭോര്‍ഷനെ കുറിച്ച് ചിന്തി ക്കുക പോലുമില്ല

ഈ പോസ്റ്റിനു വീണ്ടുമെന്റെ ആശംസകള്‍

(കൊലുസ്) said...

ഇത് വായിച്ചു സങ്കടം തോന്നുന്നു. എങ്ങനെയൊക്കെയാ മനുഷ്യര്‍ നശിക്കുന്നതു! പാവം കുഞ്ഞുങ്ങള്‍. ഒന്നുമറിയാതെ അല്ലെ അവര്‍ ഇല്ലാതാകുന്നത്!

elayoden said...

ജനിക്കുന്നതിനു മുന്‍പേ കൊല്ലപ്പെടുന്ന ജീവനുകള്‍ക്ക് മുബില്‍ മനസാക്ഷി ഉണരട്ടെ ഇനിയെങ്കിലും..

ആചാര്യന്‍ said...

നല്ല പോസ്റ്റ് ..കണ്ണ് നനയിച്ചു..എത്രയോ കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനു മുമ്പേ മരിക്കുന്നു ..ഇനിയും ഉണരട്ടെ നന്മ വറ്റാത്ത മനസ്സുകള്‍ എന്ന് പ്രാര്‍ഥിക്കാം അല്ലെ

സലീം ഇ.പി. said...

ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു, സംരക്ഷകരാവേണ്ട സ്വന്തം മാതാപിതാക്കളാല്‍, ആധുനിക കുടുംബസൂത്രനത്തിന്റെ മറവില്‍ നടക്കുന്ന, ഗര്‍ഭസ്ഥ നരഹത്യ, ജനിച്ച ശേഷം ആരാന്റെ കയ്യാല്‍ എറ്റു വാങ്ങുന്ന ഹത്യയെക്കാള്‍ ക്രൂരമാണ്. ഇവിടെ ഡോക്ടര്‍ കൊട്ടേഷന്‍ ഗുണ്ടയുടെ റോളാണ് നിര്‍വഹിക്കുന്നത്. മാതാപിതാക്കള്‍ക്കുള്ള ശിക്ഷ കഥയില്‍ പറഞ്ഞ പ്രകാരം ജീവിത കാലം മുഴുവന്‍ ഏകാന്ത വാസമായി ഏറ്റു വാങ്ങേണ്ടി വരും...തീര്‍ച്ച.
കഥയും ആഖ്യാനവും ഒന്നിനൊന്നു മെച്ചം....ആശംസകള്‍..!

പള്ളിക്കരയില്‍ said...

പാപചിന്താലേശമന്യേ ഈ പാതകം ചെയ്തുപോയവർ നിരവധി. കഥയിലെ നായികക്ക് പിന്നീട് സന്താനസൌഭാ‍ഗ്യം ഇല്ലാതായതോടെ പശ്ചാത്താപവിവശത തീവ്രതരമായി. അല്ലാത്തവർക്ക് പോലും ഹ്ര്‌ദയത്തിൽ കൊളുത്തിപ്പിടിക്കുന്ന വേദന പിന്നീട് അനുഭവപ്പെടാതെപോകില്ല. (ഈ വിഷയം തന്നെ ഈയുള്ളവൻ ഒരിക്കൽ കവിതാരൂപത്തിൽ ആവിഷ്ക്കരിക്കാൻ ശ്രമിച്ചത് ഇവിടെ നോക്കിയാൽ കാണാം). കഥ ഉള്ളിൽ തട്ടുന്ന വിധത്തിൽ എഴുതി. നന്ദി.

പട്ടേപ്പാടം റാംജി said...

സ്വന്തം സുഖം എന്നതിനപ്പുറത്തെക്ക്, ഇന്ന് സുഖിക്കുക എന്നതിനപ്പുറത്തെക്ക് ചിന്തിക്കാത്ത മനുഷ്യന് സംഭവിക്കുന്ന വിനാശം. ഓര്‍മ്മകള ഇല്ലാതിരിക്കണംഎന്ന സലാമിന്റെ പോസ്റ്റ്‌ വായിച്ചു ഇവിടെ എത്തിയപ്പോള്‍ ഒന്നുകൂടി വ്യക്തമാക്കി തന്നെ മറ്റൊരു പോസ്റ്റ്‌.എഴുത്തിന്റെ സൌന്ദര്യം സുന്ദരം.

ശ്രീ said...

അവതരിപ്പിച്ച രീതി നന്നായി

sm sadique said...

ഷുക്കൂർ സാഹിബെ,
പടച്ചവന്റെ കാരുണ്ണ്യകടാക്ഷം ഊണ്ടാകട്ടെ……..
പ്രാർഥനയോടെ…………………………………..

salam pottengal said...

വ്യക്തമായ സന്ദേശം പകരുന്ന നല്ല ഒരു സോദ്ദേശ കഥ. ഇങ്ങിനെ ഒരു ദമ്പതികളെഎങ്കിലും അധികപേര്‍ക്കും അറിയാം. അധികം കേസിലും ഒരു പാട് നാള്‍ക്കു ശേഷം അവര്‍ വീണ്ടും ഗര്‍ഭിണിയായിക്കാണും. ഈ കഥയില്‍ പറഞ്ഞ തരം കേസുകളും ഉണ്ട്. വല്ലത്തൊരു error of judgment, one that never can be rectified. well said. touching.

കല്ലിവല്ലി ! K@nn(())raan said...

കരള് പിളരുന്ന വായന.
അബോര്‍ഷന്‍ ചെയ്യുന്നവരെയല്ല ചെയ്യാന്‍ കൂട്ടുനില്‍ക്കുന്നവരെയാണ്‌ കൊന്നുകുഴിച്ചു മൂടെണ്ടത്!

MT Manaf said...

പലര്‍ക്കും പറ്റുന്ന മഹാ അബദ്ധം.
ജീവിതത്തിലുടനീളം കരിനിഴല്‍ പാകുന്ന തെറ്റ്.
കാലേകൂട്ടിയുള്ള കൊലപാതകം!
ശിശു പെണ്ണാണെങ്കില്‍ ഇല്ലാതാക്കാന്‍
നമ്മുടെ വന്‍ നഗരങ്ങളിലും ("2000 മുടക്കുക 20 ലക്ഷം ലാഭിക്കുക") എന്നെഴുതിയ ബോര്‍ഡുകളുണ്ട്!!


കണ കണക്കു

ശ്രദ്ധേയന്‍ | shradheyan said...

ഒന്നും പറയാനില്ല. ഇസ്മായീല്‍ കുറുമ്പടിയുടെ കമന്റിനു താഴെ ഒരൊപ്പ്.

moideen angadimugar said...

കഥയ്ക്ക് തിരഞ്ഞെടുത്ത വിഷയം പ്രസക്തമാണ്.അഭിനന്ദനമർഹിക്കുന്നു താങ്കൾ.

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

നിയമവും കോടതിയും അതുള്‍ക്കൊള്ളുന്ന സമൂഹംതന്നെയും അറിയാത്ത ഇത്തരം അരുംകൊലകള്‍....... ജനിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നു.

ഹ്രദയമുള്ള കഥ!

എല്ലാ ആശംസകളും നേരുന്നു

Anonymous said...

നന്നായി..ആരും പറയാത്തത്...ഭ്രൂണഹത്യയ്ക്ക് എതിരെയുള്ള ഒരു സന്ദെശം ആവട്ടെ ഇത്...

Anonymous said...

title is outstanding...പറയാന്‍ വിട്ടുപോയി..

shahir chennamangallur said...

നല്ല രസകരമായ തല്‍ക്കെട്ട്. കഥ ആകര്‍ഷകമാക്കാന്‍ ഭാഷയുടെ കാല്പനിക ഭാവങ്ങളെ കൊണ്ടു വരണം. ഒഴുക്കും കാല്പനികതയും കഥയുടെ സൗന്ദര്യമാണ്. രണ്ടു തമ്മില്‍ അലമ്പില്ലാതെ കൊണ്ട് പോകുമ്പോഴാണ് നല്ല കഥ ജനിക്കുന്നത്. അല്പ സമയം ചിലവിട്ട് കഥാ തന്തുവിനെ മേല്പറഞ്ഞ രീതിയില്‍ വികസിപ്പിക്കാമായിരുന്നു.

Ranjith Chemmad / ചെമ്മാടന്‍ said...

ആണെഴുത്തിൽ വികലമായ ഒരു പെൺ വിഷയം!!!
ഒരു പെണ്ണിന്‌ ഒരു പക്ഷേ, കഥാകാരന്റെ മേല്പ്പറഞ്ഞ ചിന്തകളിലൂടെ
സഞ്ചരിക്കാൻ കഴിഞ്ഞെന്ന് വരില്ല!!!
എഴുത്തിന്‌ ആശംസകൾ

ശങ്കരനാരായണന്‍ മലപ്പുറം said...

ആശംസള്‍!

പിള്ളേച്ചന്‍‌ said...

നന്നായിരിക്കുന്നു... ഒരു പക്ഷെ, മാനഭംഗതിനരയായ ഒരു പെണ്‍കുട്ടി തെരഞെടുക്കുന്ന ഒരു safe way abortion ആകും.

സുജിത് കയ്യൂര്‍ said...

avatharanam nannaayi. abhinandanangal.

Jishad Cronic said...

റിയാസ്‌ പറഞ്ഞത് ശരിയാണ്, അങ്ങനെ പറഞ്ഞു പ്രസവിക്കാതെ നടന്നിരുന്ന ഒരു പെണ്ണ് പിന്നെ പ്രസവിക്കാന്‍ വേണ്ടി പത്ത്‌ വര്ഷം കാത്തിരുന്നു... എത്രയെത്ര ഡോക്ടറെ കണ്ടതിനു ശേഷം ഒരു കുഞ്ഞികാല് കണ്ടു

kARNOr(കാര്‍ന്നോര്) said...

കാണാകണ്മണി സിനിമ ഒന്നൂടെ കണ്ട പ്രതീതി

Shukoor said...

കഥ വായിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
കാണാ കണ്മണി എന്നാ സിനിമയില്‍ ഇതേ പ്രമേയം അവതരിപ്പിച്ചു എന്ന് അഭിപ്രായങ്ങളില്‍ കണ്ടു. ഈ സിനിമ എത്രയും വേഗം കാണണമെന്ന് ആഗ്രഹിക്കുന്നു. മാനഭംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭ ചിദ്രമാണ് പരിഹാരമെന്ന് ചില അഭിപ്രായങ്ങളില്‍ കണ്ടു. അത് വലിയൊരു ചര്‍ച്ചക്ക് വഴി തുറക്കുന്ന സംഗതിയായത് കൊണ്ട് ഒറ്റ വാക്കില്‍ മറുപടി പറയുന്നില്ല. ആണെഴുത്തില്‍ വികലമായ ഒരു പെണ്‍ വിഷയം എന്നും സ്ത്രീകള്‍ ഇങ്ങനെ ചിന്തിക്കില്ലെന്നും രഞ്ജിത്ത് പറഞ്ഞു കണ്ടു. സ്ത്രീകളെ അടച്ചാക്ഷേപിച്ചു എന്ന് പറഞ്ഞു ഏതെന്കിലും പെണ്ണുങ്ങള്‍ വാളെടുക്കുന്നത് ശ്രദ്ധിക്കുക. :)
ആത്മാര്‍ഥമായ അഭിപ്രായം പറഞ്ഞ താഴെ പറയുന്നവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

മെയ്‌ ഫ്ലവര്‍,
ഹഫീസ്‌,
ശ്രീ കുമാര്‍,
അനീസ,
റെഫി
ചെറുവാടി
എന്റെ ലോകം
ശ്രീക്കുട്ടന്‍
റിയാസ്‌ മിഴിനീര്‍ത്തുള്ളി
കുസുമം ആര്‍ പുന്നപ്ര
ആളവന്‍ താന്‍
റഷീദ്‌ പുന്നശ്ശേരി
ഹംസ,
മുനീര്‍ എന്‍ പി
നാമൂസ്‌
iylasrikkadan
ഉമ്മു അമ്മാര്‍
ഈ മഴയില്‍
നസീഫ് യു അരീക്കോട്‌
ഇസ്മായില്‍ കുറുമ്പടി
ഇസ്മായില്‍ ചെമ്മാട്
കൊലുസ്
എളയോടന്‍
ആചാര്യന്‍
സലിം ഇ പി
പള്ളിക്കരയില്‍
പട്ടേപ്പാടം റാംജി
ശ്രീ
എസ് എം സാദിക്ക്‌
സലാം പൊറ്റങ്ങല്‍
കണ്ണൂരാന്‍
എം ടി മനാഫ്‌
ശ്രദ്ധേയന്‍
മൊയ്തീന്‍ അങ്ങാടിമുകര്‍
മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍
മഞ്ഞു തുള്ളി
ഷാഹിര്‍ സി എം ആര്‍
രഞ്ജിത്ത് ചെമ്മാട്
ശങ്കര നാരായണന്‍ മലപ്പുറം
പിള്ളേച്ചന്‍
സുജിത് കയ്യൂര്‍
ജിഷാദ് ക്രോണിക്
കാര്‍ന്നോര്

V P Gangadharan, Sydney said...

സ്വാര്‍ത്ഥതയുടെ കത്തിത്തല സ്വന്തം മാറില്‍ തന്നെ പൂണ്ട്‌ കിടപ്പുള്ളത്‌ പറിച്ചെടുക്കാനാവാതെ വേദനയില്‍ പുളയുന്ന മനസ്സിന്റെ ഒടുങ്ങാത്ത പിട, അവസാനത്തെ വരികളില്‍ നേരിയരേഖകളില്‍ മാത്രം കോറിയിട്ടത്‌ പോരെന്നു തോന്നിയതിലുള്ള അതൃപ്തി കുറച്ചല്ല. കയ്യില്‍ പുരണ്ട ചോരക്കറ സ്വന്തം നെറ്റിക്കുറിയായി പതിഞ്ഞുകാണുമ്പോഴുള്ള തീവ്രത എടുത്തു കാണിക്കാനുള്ള കെല്‍പ്പ്‌ എമ്പാടുമുള്ള കഥകാരനാണ്‌ ശുകൂര്‍ എന്നു ഇതിനകം മനസ്സിലാക്കിയതു കൊണ്ടുണ്ടായ അതൃപ്തിയാണ്‌. പൊറുക്കണം. ഒട്ടും പുതുമയില്ലാത്ത പ്രമേയമാണ്‌ ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നത്‌. എങ്കിലും, കഥാകാരന്‍ ഇത്‌ കൈകാര്യം ചെയ്ത രീതിയുടെ മേന്മ മൂലം വിരസതയ്ക്ക്‌ ഇടം വരുന്നില്ല. ശകൂറിന്റെ എഴുത്തിന്‌ ചടുലത വേണ്ടുവോളമുണ്ട്‌ എന്നതാണ്‌ വായന സുഖത്തിനുള്ള പ്രധാന കാരണം. തീര്‍ച്ചയായും എഴുത്ത്‌ ഇഷ്ടമായി. കഥാസാരത്തിലേക്കു കടക്കാന്‍ ഞാന്‍ അര്‍ഹനല്ല.

പ്രഭന്‍ ക്യഷ്ണന്‍ said...

ആശയം പുതിയതല്ലെങ്കിലും, കഥ നന്നായിട്ടുണ്ട്. ഈവിഷയം എപ്പോഴും “സമകാലീന” മാണ്. ആശംസകള്‍...!!!

Suresh Alwaye said...

വികാര തീവ്രമായ പോസ്റ്റ്‌ .... കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാ കല്യാണം കഴിക്കുന്നത് ?? ...... എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ട് എന്നിട്ടാ.... ആശംസകള്‍ ......

മുല്ല said...

സമകാലിക വിഷയം വളരെ നന്നായ് പറഞ്ഞിരിക്കുന്നു താങ്കള്‍.സ്വന്തം സുഖങ്ങള്‍ക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍ നമ്മുടെ ഇടയില്‍ ധാരാളം.അതേ സമയം നമ്മുടെ നാട്ടിലിപ്പോള്‍ ഇന്‍ഫെര്‍ട്റ്റിലിറ്റി ചികിത്സ ഒരു വന്‍ വ്യവസായമാണു.കുഞ്ഞുങ്ങളില്ലാത്തവരുടെ നിസ്സഹായത മുതലാക്കുക.രണ്ടും ഒരേ സമുഹത്തിന്റെ ഭിന്ന മുഖങ്ങള്‍.

ഹാഷിക്ക് said...

എന്നും പ്രസക്തമായ വിഷയം തന്നെ...ആശംസകള്‍.

നിശാസുരഭി said...

പ്രസക്തവിഷയം
നല്ല അവതരണം..

ഇഷ്ടമായി ഈ വിചാരങ്ങള്‍..

ഹാക്കര്‍ said...

കൊള്ളാം കേട്ടോ...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

nikukechery said...

മാഷേ,
കഥ(?) വായിച്ചു.

Mufas said...

onnu parayannilla kkannukal nirajoyuki mashe......................

ഒഴാക്കന്‍. said...

ഒരു കുഞ്ഞി കാലു കാണാന്‍ കാലങ്ങളായി കാത്തിരിക്കുന്ന ആളുകളോട് ചോദിച്ചാല്‍ അറിയാം ഇതിന്റെ ശരിക്കുള്ള വേദന :(

jayarajmurukkumpuzha said...

katha valare nannayi....

കെ.എം. റഷീദ് said...

നല്ല അവതരണം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കാമ്പസ് കാലത്തെ പ്രണയത്തിനിടയില്‍ വിജയലക്ഷ്മി ഗര്‍ഭിണിയായി അന്നേരം ആ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു . അതിനെക്കുറിച്ച് 'പിറക്കാത്ത മകന്' (തലക്കെട്ടിന്റെ പേര് ക്രിത്യമായി ഓര്മ വരുന്നില്ല) ഒരു കവിത എഴുതി . അതോപോലൊരു അനുഭവമാണിത് . ഇത് കേവലം ഭാവന മാത്രമല്ല ഇന്ന് ലോകത്ത് യുദ്ധ ങ്ങളിലൂടെയും മറ്റും മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ അമ്മയുടെ ഗര്‍ഭപാത്ര ത്തില്‍ വെച്ചാണ് കൊലചെയ്യപെടുന്നത്

Ali said...

എല്ലാവരെയും ചിന്തിപികുന്ന...,ചിന്തികേണ്ട....,എന്നാല്‍ നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന.... ഒരു വിഷയം,
കഥ രൂപത്തില്‍ അവതരിപിച്ചു,.... ആശംസകള്‍....

Akbar said...

വിഷയം പറയാനുപയോഗിച്ച തന്ത്രം ബോധിച്ചു. പിറക്കും മുമ്പ് വധിക്കപ്പെടുന്ന എത്രയോ കുഞ്ഞുങ്ങള്‍. ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ഗര്‍ഭസ്ഥ ശിശുവിനെ കൊന്നു യാതൊരു കുറ്റ ബോധവുമില്ലാതെ ജീവിക്കുന്ന എത്രയോ അമ്മമാരുണ്ട്. "partial birth abortion" എന്ന പേരില്‍ പ്രസവ സമയത്ത് കുഞ്ഞിന്റെ കഴുത്തു മുറിച്ചു കളയുന്ന അതി ക്രൂരമായ "അബോര്‍ഷന്‍" രീതിവരെ ഇന്ന് പാശ്ചാത്യ ലോകത്ത് നിയമ വിധേയമാണ് എന്നറിയുമ്പോള്‍ മനുഷ്യര്‍ എത്ര ക്രൂരന്മാരാന് എന്ന് ബോദ്ധ്യമാകും. അപ്പോഴും ജനിക്കും മുമ്പ് വധിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി താങ്കള്‍ സമര്‍പ്പിച്ച ഈ പോസ്റ്റ് മനുഷ്യരിലെ ഇനിയും വറ്റാത്ത നന്മയും പ്രതീക്ഷയുമാണ് നല്‍കുന്നത്.

What is partial birth abortion?
The procedure is usually performed during the last trimester of gestation up to the end of the ninth month. The woman's cervix is dilated, and the abortionist grabs the baby's leg with forceps. Then he proceeds to pull the baby into the birth canal. The abortionist then delivers the baby's body, feet first, all but the baby's head. The abortionist inserts a sharp object into the back of the baby's head, removes it, and inserts a vacuum tube through which the brains are sucked out. The head of the baby collapses at this point and allows the aborted baby to be delivered lifelessly.

ചെകുത്താന്‍ said...

അവതരണം വളരെ മനോഹരമായിട്ടുണ്ട് സുഹ്യത്തേ :)

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

സത്യത്തിന്റ് മുഖമൂടി വലിച്ചുകീറിയ ഒരു യഥാർത്ഥ കഥ...
തലക്കെട്ട് മുതൽ അവസാനം വരെ എല്ലാം ഉഗ്രൻ...!

Mohamedkutty മുഹമ്മദുകുട്ടി said...

ഇംഗ്ലീഷില്‍ വായിച്ച ശേഷമാണിവിടെ വന്നത്. കൊള്ളാം നന്നായവതരിപ്പിച്ചു.തമ്മില്‍ ഭേദം മലയാളത്തിലേതാണെന്നും തോന്നി.ആശംസകള്‍ !

Nizam said...

this is good writing...far better than the one in english.. great work... thank you for posting the good moral story... keep writing..

ഷബീര്‍ (തിരിച്ചിലാന്‍) said...

'പ്രണയാതുരമായ ഒരു കൊലപാതകം'... പ്രണയത്തിനും മധുവിധുവിനും വേണ്ടി ബലി കൊടുക്കുന്നത് ഒന്നുമറിയാത്ത് ദൈവം തന്ന അമൂല്യ സ്വത്തിനയല്ലേ... സ്വന്തം അച്ചനേയും അമ്മയേയും എടുത്ത് കളയുന്ന ഈ സമൂഹത്തില്‍ മുഖം കാണാത്ത ആ പിഞ്ചുജീവനെ കൊല ചെയ്യാന്‍ എന്തിന് മടി.. അല്ലേ...
വല്ലാതെ സ്പര്‍ശിച്ചു ഈ കഥ...

Nishana said...

It is so sad to realize that this story is the actual life of many people in our society, years back we have never even heard of! The thought- an 'unexpected' baby would wipe away the pleasure of life in early years of marriage - itself is dangerous and foolishness. It is a challenge to grow up every child but the interesting difference is that the pain and endurance actually make parents happy and blessed- unfortunately many did not realize it until they end up in a misfortune!
Just loved this post, not just the style of writing, but the important message portrayed in a simple and shaking way! Congrats and waiting for many!

സുബൈദ said...

ബ്രദര്‍ ശുകൂര്‍
താങ്കളുടെ കഥയല്ല ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിനെ കുറിച്ചുള്ള വിവരണവും കമന്റുകളും വായിച്ചു.....
ഏറെ നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്‌ ഗൌരവ തരമായ വിഷയം കഥാ രൂപത്തില്‍ അവതരിപ്പിച്ചു ഏറെ നന്നായി ....................... അതിലേറെ ഇഷ്ടപ്പെട്ടു എല്ലാ കമന്റുകളും ജനപക്ഷത്തു നിന്നുള്ളതായി എല്ലാവര്‍ക്കും ആശംസകള്‍.

Anonymous said...

http://www.youtube.com/watch?v=qI0LC2pmfVA

prajith said...

അനുദിനം പ്രാധാന്യം ഏറിക്കൊണ്ടിരിക്കുന്ന ഒരു വിഷയം മനോഹരമായ അവതരണ ശൈലിയിലൂടെ വായനക്കാരുടെ ഹൃദയത്തില്‍ കോറിയിട്ട shukoor നു ഒരായിരം അഭിനന്ദനം!

Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ