'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

09 April 2010

മാപ്പിളപ്പാട്ട് ലോകത്തെ അതികായന്‍ അഥവാ വേറിട്ട്‌ നടന്ന ഒരു രചയിതാവ്

     "ആലം മകന്ദം  നബി താമും  ബളര്‍ന്തിടൈ അതിമതി ഹിതമതി ലഹദിയത്തവന്‍ ഹുദ മധുതമാം മികവുറ്റോരഹമതരാം
മമതാ സമതാ  സബബാ ജഗമാ മികവാ തികവാ പുകളുറ്റൊരു   തിരു ദൂതരാം ..................." mp3 of this song sung by Yeshudas


    1997 ലാണ്  ടി. പി അബ്ദുല്ല ചെറുവാടിയുടെ  പ്രശസ്തമായ ഈ വരികള്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ  അനുഗ്രഹീത സ്വരത്തില്‍  ശുക്ര്‍  എന്ന കാസെറ്റിലൂടെ പുറത്തിറങ്ങുന്നത് .
അതെ  വര്‍ഷം തന്നെ ഈ ഗാനം   പല ഒന്നാം കിട രചയിതാക്കളെയും പിന്നിലാക്കി  സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍  ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു..  കെ വി അബൂട്ടിയുടെ ഈണത്തില്‍ അരീക്കോട്ടെ ഷാഫി എന്ന വിദ്യാര്‍ഥിയായിരുന്നു  അന്ന് തനിമയോടെ ആലപിച്ച്  പ്രസ്തുത നേട്ടം കൊയ്തത്.


പരമ്പരാഗത  മാപ്പിളപ്പാട്ടുകളുടെ സകല ചേരുവകളും കോര്‍ത്തിണക്കിയ  അതി മനോഹരമായൊരു  രചനയായിരുന്നു  മാപ്പിളപ്പാട്ട് പ്രേമികളെ  വിസ്മയിപ്പിച്ച   ഈ  ഗാനം.  മത്സര വേദികളിലും ഗാന സദസ്സുകളിലും  സജീവ സാന്നിധ്യമായ പ്രസ്തുത ഗാനം   പക്ഷെ മോയിന്‍ കുട്ടി വൈദ്യരുടെതാണെന്ന്  തെറ്റിദ്ധരിച്ചാണ് പല ഗായകരും  അവതരിപ്പിക്കാറുള്ളത്. അറബി, പേര്‍ഷ്യന്‍, ഉറുദു, തമിഴ്, മലയാളം തുടങ്ങിയ  ഭാഷകള്‍ സമന്വയിപ്പിച്ചുള്ള വൈദ്യരുടെ രചനാ രീതി തന്നെയാണ് സുഹൃത്തുക്കള്‍  ടി പി എന്ന് വിളിക്കുന്ന അബ്ദുല്ലയും  തന്‍റെ  രചനകളിലുടനീളം കൈക്കൊണ്ടിട്ടുള്ളത്. അതു കൊണ്ട് തന്നെ ടി പി യുടെ പല ഗാനങ്ങളും രചനാ വൈഭവത്തില്‍ മോയിന്‍ കുട്ടി വൈദ്യരുടേതിനോട്   കിടപിടിക്കുന്നതാണ്. 
"ആലം മകന്ദം" എന്ന ഗാനത്തിന്‍റെ ജീവന്‍ ടി വി യില്‍ വന്ന വീഡിയോ ആണ് ചുവടെ.മാപ്പിളപ്പാട്ടുകളുടെ  മൂല്യശോഷണവും  അശ്ലീലവല്‍ക്കണവും വ്യാപകമായതില്‍  അതിയായി സങ്കടപ്പെടുന്ന ടി പി 1979 കാലഘട്ടങ്ങളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് വരികള്‍ കുത്തിക്കുറിച്ചു തുടങ്ങുന്നത്. ശക്തമായ മതചിട്ടകളുടെ  ചട്ടക്കൂടിലായിരുന്നു കുട്ടിക്കാലം. സ്കൂള്‍ പഠനത്തോടൊപ്പം രാവിലെയും രാത്രിയും പള്ളി ദര്‍സില്‍ പോകാനും രക്ഷിതാക്കള്‍ നിഷ്കര്‍ഷിച്ചിരുന്നു. വെള്ളിയാഴ്ച രാവുകളില്‍ പള്ളിയില്‍ സലാത്തും അതിന്‍റെ അവസാനം കാവയും (മലബാറിലെ ഒരു തരം  പായസം) പതിവായിരുന്നു. കര്‍ക്കശ സ്വഭാവക്കാരനായ ഉസ്താദിന്‍റെ കറുത്തിരുണ്ട് തടിച്ച  കൈകളില്‍ കിടന്നു പുളയുന്ന  ചൂരലിനെ  ഭയന്ന്,  ഉറക്കം തൂങ്ങി വരുന്ന കണ്ണുകളെ തുറന്നു പിടിച്ച് കാത്തിരിക്കണം  അവസാന ഇനമായ കാവ കുടി അരങ്ങേറാന്‍. സഹപാഠികളുടെ ആര്‍ത്തിയോടെയുള്ള  ഈ കാത്തിരിപ്പ് ഹാസ്യ രൂപത്തില്‍ പകര്‍ത്തിക്കൊണ്ടായിരുന്നു ആദ്യ രചന. 30 വര്‍ഷം മുമ്പുള്ള ആ വരികള്‍ ടി പി ഓര്‍ക്കുന്നത് ഇങ്ങനെ.

 "വെള്ളിയാഴ്ച രാവില്‍ ഞാന്‍ കാവാ കിനാവു കണ്ട്
ഉന്തും  തിരക്കിനിടയില്‍ നടക്ക്ണ് കണ്ട്
ഒന്നാം സഫിലിരുന്നു കുടിക്കാന്‍ എനിക്ക് മോഹം
രണ്ടാം വട്ടം വാങ്ങിക്കുവാനെനിക്ക് ദാഹം..........."

ക്രുദ്ധനായ  ഉസ്താദിന്‍റെ ചൂരലിന് പണിയായെങ്കിലും ഉസ്താദും  ഈ നിമിഷ കവിത ഇഷ്ടപ്പെട്ട്  ഉള്ളില്‍ ചിരിക്കുകയായിരുന്നില്ലേ  എന്ന് ഇപ്പോള്‍ തോന്നുന്നതായി ടി പി പങ്കു വെക്കുന്നു. ഏതായാലും പ്രസ്തുത സംഭവം ടി പി അബ്ദുല്ല എന്ന രചയിതാവിനെ  സംബന്ധിച്ചേടത്തോളം തന്നില്‍ ഒളിഞ്ഞിരിക്കുന്ന കവിയെ കണ്ടെത്തലായിരുന്നു. 30 വര്‍ഷത്തിനിടയില്‍ അദ്ദേഹം എത്തിപ്പിടിച്ച നേട്ടങ്ങള്‍ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

     പിന്നീടുള്ള കാലങ്ങളില്‍ മുന്നില്‍ കാണുന്ന എന്തിനെക്കുറിച്ചും രണ്ടു വരി എഴുതുക എന്നത് ഒരു ശീലമായി. സ്കൂളില്‍ ചെറിയ കുട്ടികളെ മുന്‍ ബെഞ്ചില്‍ ഇരുത്തുന്നതും നാട്ടിലെ നായ ശല്യവും റോഡിലെ പൊടി ശല്യവുമെല്ലാം വിഷയങ്ങളായി. പല പൊതു താല്പര്യ സംബന്ധമായ രചനകളും ബന്ധപ്പെട്ടവരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുകയും ചെയ്തു. മദ്രസകള്‍ക്കു വേണ്ടി തയാറാക്കിയ അസംഖ്യം  നബിദിന ഗാനങ്ങളും ഈ രചയിതാവിന്റെ തൂലികക്ക്  മിനുപ്പേകിയെന്നു എടുത്തു പറയാവുന്നതാണ്.  1984-86 വര്‍ഷങ്ങളില്‍ മുക്കം എം എ എം ഓ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്തും സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ധാരാളം ഗാനങ്ങള്‍ എഴുതി. അങ്ങനെ 1989  ല്‍ ആദ്യമായി ടി പി തന്‍റെ ഗാനങ്ങള്‍  ചെറുവാടിയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ ഗാന വിരുന്നായി അവതരിപ്പിച്ചു. നാടിനെക്കുറിച്ചും സാമൂഹിക വിഷയങ്ങളും തന്നെയായിരുന്നു ഉള്ളടക്കം."ഇടങ്ങേറിന്‍റെ പൊടി പാറി  
ഈ നാട് ചെറുവാടി 
റോഡില്‍ നടക്കുവാന്‍ ഗതിയില്ലാതായീ............... "

അത്  പോലെ
"ചെറുവാടി ആദ്യ കാലമില്‍ 
ബാഹ്യ ദേശമില്‍ പേര് കേട്ടൂ......"

തുടങ്ങിയവയായിരുന്നു  പാട്ടുകള്‍.

ഒരു  പൊതു പരിപാടിയോട് കൂടി ടി പി നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പല കലാ പ്രവര്‍ത്തകരും നേതാക്കളും പിന്തുണയും പ്രോത്സാഹനവുമായി ടി പി യെ സമീപിച്ചു. തെരഞ്ഞെടുപ്പ് വിഷയമാക്കിയ രാഷ്ട്രീയ ഗാനങ്ങള്‍ പലതും പുറത്തിറക്കി. അദ്ദേഹത്തിന്റെ പ്രശസ്തിയും കുതിച്ചുയരാന്‍ തുടങ്ങി. ആയിടക്ക് മകന്‍ ഹിജാസിന്‍റെ പേരുമായി ബന്ധപ്പെടുത്തി അബുഹിജാസ്‌ & പാര്‍ട്ടി എന്ന പേരില്‍ ഒരു കഥാ പ്രസംഗ ട്രൂപും തട്ടിക്കൂട്ടി നാടു നീളെ പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയെങ്കിലും അവതരണത്തില്‍ കൂടുതല്‍ വിദഗ്ദരായവര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ കോമിക്കുകളും പൊടിക്കൈകളുമായി  പെടാപ്പാട് പെടേണ്ടി വന്നു. അതിനാല്‍  ഏറെ താമസിയാതെ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയില്‍ 1991ലാണ്  ഇപ്പോഴത്തെ സി എച്ച് കള്‍ച്ചറല്‍ ഫോറം ചെയര്‍മാനായ ഷബീര്‍ ചോല വഴി കോഴിക്കോട് സ്റ്റാര്‍ ഓഡിയോയുമായി ബന്ധപ്പെടുന്നത്. SSF  എന്ന  സംഘടനക്ക് വേണ്ടി സംഘടനയുടെ ചരിത്രത്തില്‍   ആദ്യത്തെതായ  ദഫ് ഗാനങ്ങള്‍ എഴുതിയതായിരുന്നു പ്രഥമ  കാസെറ്റ് സംരംഭം.  പിന്നീടങ്ങോട്ട് ഇരുപതോളം ദഫ് കസെറ്റുകള്‍. ക്രമേണ സ്റ്റാര്‍ ഓഡിയോയുടെ മറ്റു സംരംഭങ്ങളിലേക്കും ടി പി യുടെ രചനകള്‍ വന്നു തുടങ്ങി.
 അങ്ങനെ 1995 ല്‍ പൊന്‍ താരം എന്ന പേരില്‍ ജോയ്‌ വിന്‍സന്‍റ് ‌ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ച്  അദ്ദേഹത്തിന്‍റെ ആദ്യ മുസ്ലിം ഭക്തി ഗാന കാസെറ്റ് പുറത്തിറങ്ങി. കൊടിയത്തൂരിലെ ഉസ്സന്‍ മാസ്റ്ററുടെ മക്കളായ നാദിയ, ഷാഹദ്, പിന്നെ  ബാസിമ ചെറുവാടി, നിയാസ്‌ ചോല തുടങ്ങിയവരായിരുന്നു പാടിയത്.
അതിനു ശേഷം കുറച്ചു പരമ്പരാഗത മാപ്പിളപ്പാട്ടുകള്‍ രചിച്ച് 'പുന്നാരം' എന്ന പേരില്‍ അടുത്ത കാസെറ്റ് ‌ ഇറക്കി. കെ വി അബൂട്ടി ആയിരുന്നു ഇതിന്‍റെ  സംഗീത സംവിധാനം നിര്‍വഹിച്ചത്. അദ്ദേഹമാണ്  ടി പിയെ  പരമ്പരാഗത മാപ്പിളപ്പാട്ട് രചനാ രംഗത്ത് സജീവമാക്കിയത്.

"ചിന്തും ബദറില്‍ ലങ്കും റങ്കതിലപ്പുറം നിലയായ്‌ 
കുതുകുലമിക്കവര്‍ നിലയായ്‌ 
മധുരസമാകിലും നിനവായ്‌ 
മുജ്തബ താഹവര്‍ വരവായ്‌......."  

അത് പോലെ റജീബ് അരീക്കോട് പാടിയ

"ബദര്‍പട പുറപ്പെടാന്‍ അടുത്തിടെയുടനടി 
ഘോഷം ബഹു തോഷം
കുഡ്മളമതിയായ റസൂലടരാടാന്‍ 
സ്വഹാബികള്‍ ഒത്ത് നടുകിടെ ജഹ് ലോര്‍ ‍............"

തുടങ്ങിയ  പാട്ടുകളായിരുന്നു 'പുന്നാരം' എന്ന കാസെറ്റിനു വേണ്ടി രചിച്ച ട്രഡിഷനല്‍ മാപ്പിളപ്പാട്ടുകള്‍. ഇതില്‍ "ബദര്‍പ്പട പുറപ്പെടാന്‍ "എന്ന് തുടങ്ങുന്ന ഗാനത്തിന്റെ തനിമയും വാക്യഘടനയും കണ്ടു വിസ്മയിച്ച കെ വി അബൂട്ടി സംസ്ഥാന യുവജനോത്സവത്തില്‍ അദ്ദേഹത്തിന്‍റെ വിദ്യാര്‍ഥിയെക്കൊണ്ട് പാടിക്കാന്‍ ഒരു മാപ്പിളപ്പാട്ട് ടി പി യോട് ആവശ്യപ്പെടുകയായിരുന്നു. അതിനു വേണ്ടി രചിച്ച  "ആലം മകന്ദം നബി താമും...." എന്ന് തുടങ്ങുന്ന പ്രസ്തുത ഗാനമാണ് ഒന്നാം സ്ഥാനം നേടുകയും യേശുദാസ്  പാടി  ശുക്ര്‍ എന്ന  കാസെറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്.     അതിനിടെ കുറച്ചു മത സൌഹാര്‍ദ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'പരിമളം' എന്ന മറ്റൊരു കാസെറ്റും ടി പി യുടേതായി വന്നു. കോഴിക്കോട് അബൂബക്കര്‍ ആയിരുന്നു സംഗീതം നിര്‍വഹിച്ചത്. ഇതില്‍ സതീഷ്‌ ബാബു ആലപിച്ച  ശ്രദ്ധേയമായ  ഒരു ഗാനമാണ് ചുവടെ.


"ശാന്തി നീങ്ങീ പട വാളേന്തീ .........
പാരിടം പോരിടമായീ......  
സമാന വിചാരം സുരഭില യാനം
എങ്ങോ പോയ്‌ മറഞ്ഞൂ ..........

പോര്‍ വിളിയായിത് മാറീ മണ്ണില്‍
ഈ നില തുടരുകയായീ..
തെരുവില്‍ തല്ലിടും കൊല
തുടര്‍ന്നിടും മനസുകള്‍
വന്മതില്‍ തീര്‍ക്കുകയായീ....


പരസ്പരം കലഹിക്കാന്‍ പറഞ്ഞില്ല മതങ്ങള്‍
ശാന്തി സമത്വം പാടുന്നെ
ക്രിസ്തുവും കൃഷ്ണനും മുഹമ്മദ്‌ നബിയും
സ്നേഹത്തിന്‍റവതാരമാം 
ചുടുനിണ മൊഴുക്കീടും 
ചുടലക്കളമാക്കീടും
ജീവിതം പാവനമേ -സുകൃതമീ ജീവിതം പാവനമേ സഹനത്തിന്‍ മധു മന്ത്രം അമൃതമാം തിരു മന്ത്രം 
സൗഹൃദം പുലര്‍ന്നീടട്ടെ
ബാന്കൊലി ശംഖൊലി  മണി നാദങ്ങള്‍ 
മലരായ്‌ വിരിഞ്ഞീടട്ടെ
ഒരമ്മ തന്‍ മക്കള്‍ നമ്മള്‍ ഒരേ മണ്ണില്‍ വളര്‍ന്നവര്‍ 
എന്തിനു പോരിടണം "

ശേഷം സംഗീത ലോകത്ത്‌  കാര്യമായ ഇടപെടലുകളില്ലാത്ത 7 വര്‍ഷത്തെ പ്രവാസ ജീവിതം. ഉരുകുന്ന മരുഭൂവിലും പാട്ടുകള്‍ മനസിലെ ഒരു കെടാത്ത അഗ്നിയായി സൂക്ഷിച്ചു. അനുഭവങ്ങള്‍ പലതും കടലാസിലേക്ക് വരികളായി പതിഞ്ഞു. തന്‍റെ വഴി വേറെയാണെന്നു മനസിലാക്കിയ അദ്ദേഹം 2005 ല്‍ പ്രവാസം മതിയാക്കി നാടിന്‍റെ പച്ചപ്പിലും ഗ്രാമീണ ഭംഗിയിലും വീണ്ടും മനസിനെ അഴിച്ചു വിട്ടു. ഭാവനയുടെ ലോകത്തിന്‍റെ മറ്റൊരു വാതായനമാണ്‌ ഈ രണ്ടാം ഘട്ടത്തില്‍ ടി പി തുറന്നത്. തന്‍റെ പഴയ സാമൂഹിക-പരിസ്ഥിതി വിഷയങ്ങളും മറ്റു പുതുമയുള്ള വിഷയങ്ങളും അനിമേഷന്‍ കാര്‍ട്ടൂണുകളിലൂടെയും ടെലി ഫിലിമുകളിലൂടെയും പൊതുജനങ്ങളിലേക്കെത്തിത്തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല ആനിമേഷന്‍ ഫിലിമിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ്‌ നേടിയ 'കുട്ടാപ്പി' യിലെ  6 ഗാനങ്ങളും അദ്ദേഹമാണ് എഴുതിയത്.

റസാക്ക്‌ വഴിയോരം സംവിധാനം ചെയ്ത 'കുട്ടാപ്പി' യില്‍   മലിനീകരണവും മണല്‍ വാരലും  മൂലം നശിച്ചു കൊണ്ടിരിക്കുന്ന പുഴകളും,  അസുഖം ബാധിച്ചിട്ടും   അതി ക്രൂരമായി പണിയെടുപ്പിച്ചത് കൊണ്ട് മദമിളകിയ ആനയുടെ നൊമ്പരവും (വീഡിയോ ഇവിടെ)  പ്ലാസ്റ്റിക് മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളുമെല്ലാം പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധന്മാര്‍ക്ക് വരെ ആസ്വാദ്യമായ രീതിയില്‍ വരച്ചു കാണിച്ചിരിക്കുന്നു. ബാസിമ, സഹല , സുഹൈല്‍ തുടങ്ങിയവരാണ് കുട്ടാപ്പിയിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്.
 ഫിറോസ്‌ ഖാന്‍ സംവിധാനം ചെയ്ത 'ഡോ.കോമുട്ടി അമ്പ്രല്ല സ്പെഷ ലിസ്റ്റ്',  ജഗന്ത് സംവിധാനം ചെയ്ത 'ഒറ്റ ച്ചിറകുള്ള പക്ഷി '  തുടങ്ങിയ ടെലി ഫിലിമുകളിലും ടി പിയുടെ ഗാനങ്ങള്‍ ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

     മുന്‍വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീറിന്‍റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് ഇറക്കിയ ഡോകുമെന്‍റ്റിയില്‍ "നിളയുടെ സംഗീത രസം നിറമാര്‍ന്ന തായ ........." എന്ന സുഹൈല്‍ ചെറുവാടി  ഈണം നല്‍കിയ ഗാനവും ടി പി യുടെ രചനാ വൈഭവം കൊണ്ട് ശ്രദ്ധേയമായി.
   പൂമ്പാറ്റ , വമ്പന്‍ ചിമ്പു, തത്തമ്മ  തുടങ്ങിയ ആനിമേഷന്‍ സിനിമകളും നിരവധി ആല്‍ബങ്ങളും ടി പിയുടെ  വരികള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നീണ്ട മുപ്പതു വര്‍ഷങ്ങളില്‍ പൂനിലാവായി പരന്നൊഴുകിയ ടി പി യുടെ  മാന്ത്രിക തൂലിക വിശ്രമമില്ലാതെ  ചലിച്ചു കൊണ്ടിരിക്കുകയാണ്. നക്ഷത്രങ്ങളോളം അത് വളരട്ടെ; നമുക്കു ആശംസിക്കാം. ടി പി യുടെ ഫോണ്‍ നമ്പര്‍ : 9048632762Google Groups

Subscribe to Cheruvadi ( ചെറുവാടി )

Email:

Visit this group

22 comments:

shahir chennamangallur said...

സുക്കൂറേ....
കൊള്ളാലോ...
ആളൊരു ബ്ലോഗറാണല്ലെ..

ചെറുവാടി said...

തീര്‍ച്ചയായും, മോയിന്‍കുട്ടി വൈദ്യരുടെതെന്ന് തെറ്റിദ്ധരിച്ചു പോകുന്ന മികവുറ്റ ഗാനങ്ങള്‍ തന്നെയാണ് അബ്ദുള്ളയുടെത്. അത്രക്കും മികച്ച രചന കൌശലം ടീപിയുടെ ഗാനങ്ങളില്‍ ദര്‍ശിക്കാം. ഈ പരിചയപ്പെടുത്തലിന് നന്ദിശുക്കൂര്‍.

nisam said...

ഫാസിലയിലെക്കും , ജമീലയിലെക്കും വഴിമാറിപോയ പുതുതലമുറയിലെ മാപ്പിളപാട്ട് രചയിതാക്കളില്‍നിന്നും വേറിട്ട്‌ നില്‍ക്കുന്ന TP - ക്ക് ഭാവുകങ്ങള്‍ . തനിമയുള്ള മാപ്പിള ഗാനങ്ങള്‍ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് TP യെ പോലുള്ളവര്‍ പ്രോല്സാഹിക്കപെടട്ടെ . കുട്ടിക്കാലത്ത് TP യുടെ ഇന്‍സ്റ്റന്റ് പാട്ടുകളുമായി നബിദിന വേദികളില്‍ എത്തുവനായിരിക്കും അന്ന് സമ്മാനം മൊത്തവും അടിച്ചുവാരുന്നത്. ബ്ലോഗോരുക്കിയ ശുക്കൂറിനും TP ക്കും ഒരിക്കല്‍ക്കൂടി ആശംസകള്‍ .

നിസാം
പന്നിക്കോട്

Shukoor Cheruvadi said...

നന്ദി ഷാഹിര്‍, മന്‍സൂര്‍ ഭായ്, നിസാം.

ശ്രീ said...

നല്ല പരിചയപ്പെടുത്തല്‍

Ameerali said...

Nice Article , Well done!

Shukoor Cheruvadi said...

ശ്രീ, അമീറലി, നല്ല വാക്കുകള്‍ക്ക് നന്ദി.

anvar said...

tp say

bavuttye...iju paranhthokay shariyatto..
ennalum.......onnum ella !!

nannyundu tto..

noushad said...

You did a good thing Mr Shukoor .I appreciates you for introducing Mr TP Abdulla and his songs.And your article is also very good. I wishing you best future.

jafar said...

Ethenthayulum appachuvinte "erachippothiyalla".ethinte ullil kurachu "owtharchiyund",any way wishing and praying for a bright future for you and T P ABDULLA.

Shukoor Cheruvadi said...

ജാഫര്‍, ടിപി , നൌഷാദ് എല്ലാവര്‍ക്കും നന്ദി.

abdurahman said...

best wishes
K P ABDU RAHMAN

Jasar said...

ഹലോ ശുക്കൂര്‍ ബായി
നന്ദി , ഇങ്ങെനെ ഒരു ചെറുവടി കാരനെ പരിചയ പെടുത്തി തന്നതിന് ..
കുറെ കാലമായോ ഇ ബ്ലോഗിങ് ഒകെ തുടങ്ങിയിട് ?
നന്മകള്‍ നേരുന്നു ..
ഇനിയും ധാരാളം എഴുതാന്‍ പറ്റട്ടെ..

..ഒരു ചെറുവടി കാരന്‍ ആയതില്‍ സന്തോഷം തോന്നുന്നു...

Jasar
Cheruvadi

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഷുക്കൂർ, വളരെ വളരെ നന്ദി.ഈ വിവരങ്ങൾക്ക്, സത്യത്തിൽ ആഗാനം മോയിൻ‌കുട്ടി വൈദ്യരുടെ രചനായയി തന്നെയാണ് കരുതിയിരുന്നത്. എസ്.എസ്.എഫ്. ഗാനങ്ങളും, നിയാസ് ചോലയുടെ പുതിയ ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്.
എല്ലാ ഭാവുകങ്ങളും നേരുന്നു. ആ എസ്.എസ്.എഫ് ഗാനത്തിന്റെ എം.പി.ത്രി ഉണ്ടോ ?

Shukoor Cheruvadi said...

ബഷീര്‍, ആ എം പി ത്രീകള്‍ക്ക് ടി പി യെ മൊബൈലില്‍ വിളിച്ചാല്‍ മതി. നമ്പര്‍ ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്‌.

najeeb said...

hai suku valara velappatta arenjirekkanda oru lakhanam nammuda natil nattil aneum lokam areyanda palaruum unde aneum ettaram parejayappaduttalukalku shramikkanam alla veda aashamsakalum by najeeb thottathil

The Best87 said...

very good, thanks for inform.

അബുലൈസ്‌ ബച്ചൻ said...

പരിചയപ്പെടുത്തലിനു നന്ദി

Rasheed Punnassery said...

ടി.പി യെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍. അതങ്ങനെ നീണ്ട് പോകും. അദ്ദേഹത്തിന്റെ ആദ്യ മാപ്പിള പ്പാട്ട് കാസറ്റുകളായ പൊന്‍ താരം,പുന്നാരം,പരിമളം.. പിന്നെ അസംഖ്യം ദഫ് കാസറ്റുകള്‍. എല്ലാത്തിലും ഞാനും സഹ രചയിതാവായിരുന്നു.ഇളമുറക്കാരന്‍ എന്ന നിലയില്‍ എനിക്കദ്ദേഹം തരുന്ന പരിഗണനയും പ്രോത്സഹനവും വിലമതിക്കാനവാത്തതാണു.ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തുമ്പോള്‍ പോലും മത്സര വേദികളില്‍ വിധികര്‍ത്താവായി കൂടെ കൂട്ടാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സ്‌നേഹവും ആര്‍ജ്ജിക്കാന്‍ ടി.പി യെന്ന വലിയ കലാകാരനു സാധിച്ചു വെന്നതാണു, ''വില കുറഞ്ഞ'' അവാര്‍ഡുകളെക്കാള്‍ വലിയ അംഗീകാരം.ആത്മ മിത്രത്തെ കുറിച്ചെഴുതിയതിനു ഷുക്കൂറിനു നന്ദി.

മുഹമ്മദ്‌ അഷ്‌റഫ്‌ സല്‍വ said...

ടി പി യെ വളരെ മനോഹരമായി പരിചയപ്പെടുത്തിയ ഈ പോസ്റ്റ്‌ ഒരിക്കല്‍ വായിച്ചിരുന്നു. പിന്നീട് ഇത് ഒരു പാട് തിരഞ്ഞു.. പക്ഷെ ഏതു ബ്ലോഗില്‍ ആണെന്ന് ഓര്‍മ്മ ഇല്ലായിരുന്നു .ഇന്ന് ആത്മഗതം വായിക്കാന്‍ വന്നതാണ്‌.. ഇതൊന്നു ഷയര്‍ ചെയ്യട്ടെ

**നിശാസുരഭി said...

ഞാന്‍, ശ്രദ്ധിക്കപ്പെടാതെ പോയ പോസ്റ്റ്..
ആദ്യം പ്രതിപാദിച്ച ഗാനം പലയാവര്‍ത്തി യുവജനോത്സവങ്ങളില്‍ ആലപിക്കുന്നത് കേട്ടാസ്വദിച്ചിട്ടുണ്ട്, അത്രയ്ക്ക് മനോഹാരിഹ(വാക്കുകളുടെ അര്‍ത്ഥമറിയില്ലെങ്കില്‍പ്പോലും)യുണ്ട്!

നഈം ചേന്ദമംഗല്ലൂര്‍ said...

Good effort..

Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ