ഊതിയൂതി വിടുന്ന പുക ചുരുളുകളായി അപ്പൂപ്പന്‍ താടി കണക്കെയങ്ങനെ പറന്നു പൊങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്. അതിനു ഭാരമില്ല. സര്‍വ സ്വതന്ത്രം. പക്ഷെ ശക്തനായ ഒരു മനുഷ്യനെപ്പോലും മായാവലയത്തില്‍ തളച്ചിടാനതിന് കഴിയുന്നു. ന്യൂട്ടന്‍റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെപ്പോലും വെല്ലുവിളിച്ചെന്ന പോലെ ഉയര്‍ന്നു പൊങ്ങി പതിയെപ്പതിയെ അത് വായുവില്‍ ലയിച്ചു തീരുന്നു. അതിന് ഒരു ഈയാം പാറ്റയുടെ ആയുസ്സേയുള്ളൂ. പക്ഷെ ഉള്ള ആയുസ്സില്‍ത്തന്നെ മനസ്സിനോട് ചേര്‍ന്ന് നിന്ന് പ്രതിസന്ധികളെ വെല്ലുവിളിക്കാന്‍ ഒരു വിശ്വസ്ത സുഹൃത്തായത് കൂട്ട് നില്‍ക്കുന്നു. പത്തുമുപ്പതു കൊല്ലം മുമ്പ് കുട്ടിക്കാലം മുതലേ അതങ്ങനെയാണ്.
അതിനെന്നോട് സംവദിക്കാന്‍ അറിയാം. വിഷമ സന്ധികളില്‍ വലം കൈയായി നിന്ന് ആശ്വാസം പകരാനും സന്തോഷാവസരങ്ങളില്‍ മനസ്സിനെ കുളിര്‍മ്മയുള്ള സ്പര്‍ശനം കൊണ്ട് തഴുകാനുമറിയാം. ഭാരിച്ച ഉത്തരവാദിത്വങ്ങളുടെ തീക്ഷ്ണതയില്‍ മനമുരുകി ഉറക്കം പിണക്കം നടിക്കുന്ന രാവുകളിലൊക്കെയും ഈ അദ്ഭുതമിത്രം മാത്രമാണ് കൂട്ട്.
ഈയിടെയായി ഈ സൌഹൃദ ബന്ധത്തിന് ഒരല്പം പോറലേറ്റുവോ? ശരീരത്തിന് ക്ഷീണം വല്ലാതെ കൂടി വരുന്നു. കൈകാലുകള്‍ നാള്‍ക്കുനാള്‍ ശോഷിച്ചു വരുന്നു. ഒരു കണ്ണ് പറ്റെ അടയുകയും കേള്‍വി കുറെ കുറയുകയും ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ശക്തമായ മുന്നറിയിപ്പില്‍ ചകിതയായ ഭാര്യ ഒരു ദിനേശ് ബീഡിയെങ്കിലും കിട്ടാവുന്ന സകല വഴികളും അടച്ചിരിക്കുന്നു. കിടന്നിടത്ത് നിന്നും അനങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് തന്നെ നിരത്തിലെ പീടികയില്‍ പോയി വലിക്കാന്‍ എന്തെങ്കിലുമൊന്നു വാങ്ങി വരാമായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞു പോകുന്തോറും അസ്വസ്ഥത പെരുകി വരുന്നു. ഇനിയും ഒരു സിഗരറ്റ് കിട്ടിയില്ലെങ്കില്‍ മരിച്ചു പോകുമെന്ന് വരെ തോന്നിപ്പോകുന്നുണ്ട്. ഭാര്യ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് പതുക്കെ തപ്പിത്തടഞ്ഞ് കൈ നീട്ടി മേശ വലിപ്പില്‍ കയ്യെത്തിച്ചു. മുഴുവന്‍ പരതിയെങ്കിലും ഒരു കുറ്റിബീഡി പോലും കയ്യില്‍ തടഞ്ഞില്ല. ഹോ, വല്ലാത്ത നിരാശ. ഒരു സ്ഥലത്തും രക്ഷയില്ല. എല്ലാം അവര്‍ എടുത്തു മാറ്റിയിരിക്കുന്നു.
മേശവലിപ്പില്‍ ഒരു കടലാസ് മാത്രമേയുള്ളൂ. അതെന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടാണ്. അവള്‍ ഇവിടെ വെക്കാറില്ല. ഇന്നെന്താണാവോ, മറന്നു വെച്ചതായിരിക്കും. ഇത് വരെയായിട്ടും അതൊന്നു നോക്കിയിട്ടില്ല. നല്ല മിനുസമുള്ള കടലാസ്. തെളിഞ്ഞ അക്ഷരങ്ങള്‍. വായിച്ചു തുടങ്ങിയപ്പോള്‍ തലയ്ക്കു ഭാരം കൂടുന്നത് പോലെ. തലക്കുള്ളില്‍ ഇതുവരെയില്ലാതിരുന്ന സൂചികൊണ്ട് കുത്തുന്ന പോലെയൊരു വേദന. ശരീരം കുഴയുന്നു. കടലാസ് കയ്യില്‍ നിന്നും ഊര്‍ന്നു പോയി. കട്ടിലിലേക്ക് തന്നെ പതിയെ മറിഞ്ഞു വീണു. കാത്തു രക്ഷിക്കണേ ലോകരക്ഷിതാവേ. ഇത്രയും മാരകമായൊരു രോഗം! വല്ലാത്തൊരു പരീക്ഷണം തന്നെ. പ്രിയപ്പെട്ടവര്‍ ഇക്കാലമത്രയും സംഗതിയുടെ ഗൌരവം എന്നില്‍ നിന്നും മറച്ചു പിടിക്കുകയായിരുന്നു.
കുട്ടിക്കാലത്ത് തുടങ്ങിയതാണ് പുകവലി. അന്ന് പുകവലിക്കാത്തവര്‍ പോഴത്തക്കാര്‍ എന്ന രീതിയായിരുന്നു. ഓരോരോ കാലത്തെ നാട്ടുനടപ്പുകള്‍! പിന്നെപ്പിന്നെ അത് തന്നെ സ്നേഹപൂര്‍വമെന്ന പോലെ മാറോടണക്കുകയായിരുന്നു. പിരിയാന്‍ പറ്റാത്തൊരു ബന്ധം ആ പുകച്ചുരുളുമായി രൂപപ്പെട്ടു. മനം കുളിര്‍പ്പിക്കുന്ന അതിന്‍റെ തൂവല്‍ സ്പര്‍ശങ്ങള്‍ പിന്നീടെന്നെ വരിഞ്ഞു മുറുക്കി മരണമണി മുഴക്കുന്ന കരാള ഹസ്തങ്ങളായി പരിണമിക്കുമെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടുണ്ടായിരുന്നില്ല. ഉപദേശങ്ങള്‍ ഒരു ശല്യമായി മാറിയപ്പോള്‍ പല തവണ നിര്‍ത്തിയെങ്കിലും ഓരോ നിര്‍ത്തലിനും നാലുനാളില്‍ കൂടുതല്‍ ആയുസ്സുമുണ്ടായില്ല.
ഈ ദുരന്തത്തില്‍ ഇനി ആരെല്ലാമാണ് ഇരകള്‍. പറക്കമുറ്റാത്ത പെണ്‍മക്കള്‍. കൌമാരം വിടാത്ത മകന്‍. എല്ലാം നിശബ്ദം സഹിക്കുന്ന സ്നേഹനിധിയായ ഭാര്യ. തമ്പുരാനേ, അവര്‍ക്കെല്ലാം ഇനി നീ മാത്രമാണ് രക്ഷ. തിരിച്ചറിവില്ലാതിരുന്ന ചെറുപ്പകാലത്ത് വിനാശകാരിയാണീ പുകച്ചുരുളുകള്‍ എന്നുപദേശിച്ചു തരാന്‍ പിതൃ തുല്യരായ ആരെങ്കിലുമൊന്നുണ്ടായിരുന്നെങ്കില്‍! പുറത്തു തുലാവര്‍ഷ മഴ കനത്തു വരുന്നു. ഇക്കാലമത്രയും നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം ഘോരാരവത്തോടെ തിമര്‍ത്തു പെയ്യുന്ന മഴയില്‍ പുകച്ചുരുളുകളായലിഞ്ഞലിഞ്ഞ് നിശ്ശേഷം ഇല്ലാതാവുന്നതായി തോന്നി.
Picture : Google
73 comments:
ഹൃദ്യമായ ഭാഷ. പക്ഷെ വലിക്കുന്നവര്‍ ഇതൊന്നും അറിയാത്തവരല്ല. എനിക്കിതൊന്നും വരില്ല എന്നൊരു വിശ്വാസം.
വിശ്വാസം. അതല്ലേ എല്ലാം...
നല്ല പോസ്റ്റ്, ദിവസ്സം ഒരു സിഗററ്റ് വലിക്കുമായിരിന്നു ഞാൻ. അതും കഴിഞ്ഞ ആഴ്ച്ച നിർത്തി. വളരെ നല്ല പോസ്റ്റ് .ആശംസകൾ………..
ശുക്കൂര്‍,കുറച്ചു ദിവസമായി എന്‍റെ മനസ്സിലും ഇതുപോലത്തെ ഒരു പോസ്റ്റുണ്ടായിരുന്നു..ഇത് വായിച്ചു ശരിക്കും അത്ഭുതപ്പെട്ടു..വളര വളരെ നന്നായിരിക്കുന്നു..ഈ കൂട്ടുകാരന്‍ സ്വന്തം കൂടുകാരനെ മാത്രമല്ല നശിപ്പിക്കുന്നത്..അവന്റെ ചുറ്റുപാടുള്ളവരെയും ചതിക്കുന്നു..വളരെ നല്ല പോസ്റ്റ്..അഭിനന്ദനങ്ങള്‍..
ഒരു സിഗരറ്റ് പുകപ്പിച്ചു വന്നു ബ്ലോഗു തുറന്നു വായിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ പോസ്റ്റു കണ്ണില്‍ പെട്ടത്.
ശരിക്കും ടെന്‍ഷന്‍ ആയി വായിച്ചപ്പോള്‍ .. അത് മാറ്റാന്‍ ഒന്ന് കൂടി വലിചാലോ ??
അറിഞ്ഞു കൊണ്ട് സ്വന്തം ശരീരത്തോട് ക്രൂരത ചെയ്യുന്നവര്‍ ആണ് പുകവലിക്കുന്നവര്‍ (ഞാനടക്കം) ചെയ്യുന്നത് ... ഒരു പോളിസി "ചിരിച്ചാലും മരിക്കും ചിരിചില്ലേലും മരിക്കും അപ്പൊ ചിരിച്ചോണ്ട് മരിക്കാം " അത് പോലെ .... (ക്രൂരമായ തമാശ )
ചിരകാലസുഹൃത്തിന്‍റെ കൊടും ചതി.
അതെ സുഹൃത്ത് കൊടും ചതിയനാണെന്നറിഞ്ഞുകൊണ്ട് തന്നെ കൂടെ കൂട്ടുന്നവര്‍ പിന്നിട് അതേ കുറീച്ചോര്‍ത്ത് സങ്കടപ്പെടുന്നു.. ഒരു രസത്തിനായി അല്ലങ്കില്‍ പുകവലിക്കാത്തവന്‍ വെറും മൊഴന്തന്‍ എന്ന ചിന്താഗതിയില്‍ വലിച്ചു തുടങ്ങുന്നവര്‍ പിന്നീട് അതില്‍ നിന്നും ഒരിക്കലും വിട്ടുമാറാന്‍ പറ്റാത്ത അവസ്തയില്‍ പെട്ടുപോവുന്നു.
വിത്യസ്തമായ ഒരു കഥയായി പറഞ്ഞ ഈ വിഷയം സമൂഹത്തിനു മുന്നില്‍ ഷുക്കൂറിനു കാഴ്ചവെക്കാവുന്ന ഒരു ഗുണപാഠം തന്നെയാണു. അഭിനന്ദങ്ങള്‍ ..
-------------------
കഥ വായന സുഖം നല്‍കുന്നുണ്ട് . ഒഴുക്കോടെ എഴുതി..
ഇതൊന്നു മെയില്‍ ആകി ഫോര്‍വേഡ് ചെയ്യുവാന്‍ അനുവാദം തന്നാല്‍ നന്നായിരുന്നു... ബ്ലോഗ് അഡ്രസ്സും കൊടുക്കാം (വലുതാക്കി)
ഞാന്‍ ജീവിതത്തില്‍ ഒരു തവണയെ 'പൊഹ'വലിചിട്ടുള്ളൂ. അന്നോടെ ആ പരിപാടി നിര്‍ത്തി. മദ്യപാനത്തെക്കാളും പുകവലിയാണ് ഹാനികരം എന്ന് ഞാന്‍ കരുതുന്നു.
ഞാനും മുന്‍പ് ഇവ്വിഷയത്തെക്കുറിച്ച് പോസ്ടിയിരുന്നു.
അത് ഇവിടെ വായിക്കാം
http://www.shaisma.co.cc/2010/01/blog-post_13.html
സസന്തോഷം സമീര്‍ തിക്കോടി.
Thanal:-അന്നെന്തു പറ്റി ?പുഹ വിഴുങ്ങിയോ?ഞാന്‍ പോസ്റ്റ് വായിക്കട്ടെ കേട്ടോ.
ശുകൂര്‍:-എഴുതിയ രീതി മനോഹരം..മടുത്തിട്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് ഭാര്യ
മനപ്പൂര്‍വം അവിടെ വെച്ചത് ആവും.ഇതിനെ ഒക്കെ നന്നാക്കാന്‍ വലിയ
പാട് ആണെന്നെ...നേരെ അങ്ങ് പറഞ്ഞെങ്കില്‍ മതി ഉപദേശം എന്ന് വലിയന്മാര്‍
പറഞ്ഞേനെ..ടിഹു നന്നായി.ശരിക്ക് പേടിപ്പിച്ചു..ഇത് തന്നെ മതി..ആശംസകള്‍ കേട്ടോ.
Thanal:-ആ ലിങ്ക് ശരി ആവുന്നില്ലല്ലോ..എന്‍റെ മെയിലില്‍
ഒന്ന് അയക്കുമോ?vcva2009 @gmail .com
ചിരകാല സുഹൃത്ത് ചെയ്തു വെച്ചൊരു ചതി നോക്കണേ..കഥ നന്നായി
പിന്നെ ‘ബ്രയിന്‍ ട്യൂമറ്’ പുകവലി കൊണ്ട് സംഭവിക്കുന്നതാണോഎന്നൊരു സംശയം!
മദ്യപാനത്തേക്കാള്‍ കൂടുതല്‍ ദോഷം പുകവലിയ്ക്കാണ് എന്നറിഞ്ഞുകൊണ്ട് അത് നിര്‍ത്തിയ്ക്കാന്‍ സാധിച്ചതില്‍
ഞാന്‍ ദൈവത്തിനോട് കടപ്പെട്ടിരിയ്ക്കുന്നു. ഈപോസ്റ്റ് പുകവലിക്കാരെല്ലാം വായിക്കട്ടെ.
ശുക്കൂര്‍...വളരെ നല്ല പോസ്റ്റ്...
ചിന്തിപ്പിക്കുന്ന പോസ്റ്റ് ഷുക്കൂര്‍.
ഒരു സന്ദേശം വളരെ നല്ല രീതിയില്‍ അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍
@Muneer NP, പുക വലി കൊണ്ട് മാത്രം ബ്രെയിന്‍ ട്യൂമര്‍ (മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അങ്ങനെ പറയുന്നു) ബാധിച്ചു മരിച്ച ഒരാളെ മനസ്സില്‍ കണ്ടു എഴുതിയതാണ്. തലച്ചോറില്‍ ഒരു തരം കാന്‍സര്‍ ബാധിച്ചതാണെന്നാണ് പറഞ്ഞത്. ട്യൂമറിന്റെ ഒരു വകഭേദം.
തിരിച്ചറിവില്ലാതിരുന്ന ചെറുപ്പകാലത്ത് വിനാശകാരിയാണീ പുകച്ചുരുളുകള്‍ എന്നുപദേശിച്ചു തരാന്‍ പിതൃ തുല്യരായ ആരെങ്കിലുമില്ലാതതല്ല കുഴപ്പം.ആ പ്രായത്തില്‍ ആരും ഉപദേശങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.ദൂഷ്യ ഫലങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും.എനിക്ക് തോന്നുന്നത് സ്നേഹ സമ്പന്നയായ ഒരു ഭാര്യക്ക് മാത്രമേ ഒരു പുരുഷന്റെ ഏതൊരു ദുസ്ശീലത്തെയും എന്നെന്നേക്കുമായി നിര്‍ത്താന്‍ പറ്റൂ.
പുകവലി നിര്‍ത്തിയ ശേഷം നല്ല കമന്റ് പോസ്റ്റ് ചെയ്യാമെന്ന ഒരു വയന്ക്കരെന്റെ കമെന്റ്റ് ക്രൂരമായിപ്പോയി,നിശബ്ദത പാലിക്കുന്നതാണ് നല്ലത്.സ്വന്തം ജീവിതം കൊണ്ട് വേണോ പരീക്ഷണങ്ങള്‍.നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കൂ.
ശുക്കൂര്‍ ഭായ് അഭിനന്ദനങ്ങള്‍. തുടര്‍ന്നും ഇത്തരം നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
@ Shukoor
ബ്രയിന്‍ ട്യൂമറിന്ടെ കാരണങ്ങളെക്കുറിച്ച് സേറ്ച്ച് ചെയ്ത് നോക്കിയപ്പോഴും പുകവലിയെക്കുറിച്ചു പരാമര്‍ശിച്ചു കണ്ടില്ല.അതു കൊണ്ടാണ് ചോദിച്ചത്..‘Lung cancer' എന്നു കൊടുത്തിരുന്നെകില്‍ കുറച്ചു കൂടി ആധികാരികത കൈവരുമായിരുന്നു കഥക്ക്..പ്രത്യേകിച്ചും കഥയിലെ കാര്യം ശ്രദ്ധിക്കപ്പെടാന്‍ ഇടയുള്ളതായതു കൊണ്ട്. നന്ദി സുഹൃത്തേ
ക്ഷമിക്കണം മുനീര്‍,
അങ്ങനെയാണെങ്കില്‍ ഇത് ശരിയാവില്ല. ഇത് കഥയല്ല. ജീവിതമാണ്. ജീവിതം മാത്രം.
New research which suggests a direct link between smoking and brain damage will be published in the July issue of the Journal of Neurochemistry. Researchers, led by Debapriya Ghosh and Dr Anirban Basu from the Indian National Brain Research Center (NBRC), have found that a compound in tobacco provokes white blood cells in the central nervous system to attack healthy cells, leading to severe neurological damage.
ഇതാ മുഴുവന്‍ വായിക്കാന്‍ ഇവിടെയുണ്ട്
നല്ല ഒരു സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍
@ Shukoor
ലിങ്ക് തന്നതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു..
പുകവലിയും ചിലപ്പോള്‍ ബ്രെയിന്‍ ട്യുമെറിനു കാരണമാവാറുണ്ട്.
ചില ബന്ധങ്ങള്‍ അകറ്റാന്‍ കഴിയാതെ അള്ളിപ്പിടിച്ചിരിക്കും..
ബോധവല്‍ക്കരണത്തിന്റെ ശരിയായ എഴുത്ത്.
എത്ര പറഞ്ഞാലും ലഹരിക്ക് പിന്നാലെ ഓടുന്നവന്‍ മാര്‍
ഇതൊരു കഥയായി എനിക്ക് തോന്നിയില്ല ജീവിത സത്യം
എത്രയോ ആളുകള്‍ പുകച്ചു ജീവന്‍ കളയുന്നു
അവര്‍ക്ക് പാഠമാകട്ടെ
ശുകൂര്‍ ഭായ്, വളരെ നല്ല വാക്കുകളിലൂടെ മനസ്സില്‍ തട്ടുന്ന രീതിയില്‍ അവതരിപ്പിച്ചു. ഈ പോസ്റ്റ് കൊണ്ട് ഒരാളെങ്കിലും പുകവലി മാറ്റിയെങ്കില്‍ ഒരായിരം "കമ്മന്റ്സ്" വന്നതിനേക്കാള്‍ സന്തോഷിക്കാമായിരുന്നു അല്ലെ...?
എബ്രഹാം ലിങ്കന്‍ ആണെന്ന് തോന്നുന്നു പറഞ്ഞത് "It is very easy to stop smoking because I have stopped it many times"
(അവിടെ പുതിയ പോസ്റ്റു ഇരിക്കുന്നു, വരുമല്ലോ...)
Here are some tips for the smokers.
1. Dont smoke more than one cigarette a day.
To overcome the reactions made by a cigarette, our body need 24 hrs (to normalize the blood pressure, heart beat and to clean the nicotine dissolved in the blood)
2. Drink as much of water after smoking. Lemon water with salt is the best. This is to balance the mineral loss happened due to smoking.
3. Take deep breath to increase supply of oxygen to your lungs. This is to strengthen the lungs and to pump in more oxygen which will help to recover the blood to normal easily.
4. Eat cucumber ('vellarikka'). Cucumber is good to reduce the carbon content in your blood. This will also help the bring back the blood to normal state.
5. Wash your mouth as soon as possible (atleast chew a bubble gum!) after a smoke. This will help to keep your teeth stain free. Make sure to brush the inner side of the teeth while brushing in the morning.
6. Apply oil on your face and drink more water. Else you will get a smoker's face and you will get more wrinkles. Keep the pores on your face open. For that wash it thoroughly and drink adequate water.
7. If possible take a break and check whether you can control urself. Else smoking will affect your emotions and will eat up ur memory..
If you cant do any of these, stay away from smoking.. good for your mind, health and ur pocket!
ഒരു കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍
ഈ കട്ടപ്പൊഹ ജീവിതം തന്നെ കട്ടപ്പുറത്താക്കുന്നു,എന്നിട്ടും ചിലര്‍ ആഞ്ഞ് വലിച്ചൂതുന്നത് കാണുമ്പോള്‍ സഹതപിക്കാനേ കഴിയൂ. എന്തിനാ ഈ പുകവലിക്കാര്‍ കാശ് മുടക്കി ക്ളേശം വാങ്ങ്ണത്..? ഷുക്കൂറിന്‍റെ ഈ പൊഹപുരാണം വായിച്ച് ഒരാളെങ്കിലും രക്ഷപെട്ടെങ്കില്‍...
:)
ഞാന്‍ നിര്‍ത്തി ഇതോടെ നിര്‍ത്തി...
നന്നായിട്ടുന്ടു ഷുക്കുര്‍
very good.fentastic one.continue..............
gud work,
ithil swalpam athamakathamsham undo?
കൊള്ളാം.
വളരെ നല്ല പോസ്റ്റ്!
ചിന്തിപ്പിക്കുന്ന പോസ്റ്റ്..
വളരെ നന്നായി..
Valikkaare vaaraan oru post. Pinne post valare nannaayi .... Keto
അറിയാവുന്ന സത്യങ്ങള്‍.. പക്ഷെ അറിഞ്ഞുകൊണ്ട് തന്നെ അതിനു തല വെക്കുന്നു... ഒരു നാള്‍ പിടിക്കപെടുന്നത് വരെ ചിലര്‍ ഈ പുക ചുരുളുകളെ സ്നേഹിക്കുന്നു.. സ്വയം നശിക്കുന്നതിലൂടെ മറ്റുള്ളവരെയും നശിപ്പിക്കുന്നു.
.. ഇനിയും വരാം. ആശംസകള്‍
എഴുത്ത് എഴുത്തിനു വേണ്ടി മാത്രല്ലാതെ സമൂഹത്തിനു വേണ്ടി എഴുതിയ ഒരു നല്ല കഥ.
ഇനിയും കാണാം.
എന്റെ പിതാവ് ചെയിന്‍ സ്മോക്കറായിരുന്നു. കാന്‍സര്‍ വന്നാണ് അദ്ദേഹം മരണപ്പെട്ടത്.പണ്ടെ പുകവലിയോടും പുകവലിക്കുന്നവരോടും വെറുപ്പാണ്.അതിന്നുമതെ.
അതെ ശുകൂര്‍ . ഇത്തരം കൂട്ടുകാര്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്
അവരായിട്ട് പിഴപ്പിച്ചെന്നു ഖേദിക്കേണ്ടി വരില്ല
എക്കാലവും അവസരോചിതമായ പോസ്റ്റ്
എഴുത്തിന്റെ ഭംഗി സമ്മതിക്കുന്നു.വളരെനല്ല പോസ്റ്റ്.
അഭിനന്ദനങ്ങൾ
മറ്റേ ചെറുവാടി രണ്ടു തവണ അഭിപ്രായം എഴുതാന്‍ വന്നപോളും പുക വലി നിര്‍ത്താന്‍ കഴിയാത്തത് കൊണ്ടാണോ കമന്റും ഡിലീറ്റ്
മുങ്ങിയത് ...ഏതായാലും ഒരു സോദ്ദേശ കഥയുടെ ഗുണം ചെയ്യുന്നു ..
വളരെ നല്ല കഥ ..ഞാന്‍ ആദ്യം ഇട്ട കമെറ്റ് കാണുന്നില്ല ..പിന്നെയും വന്നു ഇട്ടതാ ...
@ രമേശ് അരൂര്‍,
ഒരഭിപ്രായം പറഞ്ഞു കുടുങ്ങി പോയതാ. സത്യം പറഞ്ഞാ പുലിവാല് പിടിച്ചു. ഷുക്കൂറിന്റെ സമ്മതത്തോടെ അത് ഡിലീറ്റി തടിയൂരി.
പുകവലിയുടെ മാരക ഭവിഷ്യത്തുകള്‍
വിവരിക്കുന്ന ഒരു കൊച്ചു പുസ്തകം എന്റെ
ഒരു കോളേജ് സുഹൃത്ത് വായിച്ചു തീര്‍ത്തത്
കെട്ടു കണക്കിന് ബീഡികളുടെ
പിന്‍ബലത്തിലായിരുന്നു!!
ഹഫീസ്, വളരെ നന്ദി കമന്റ് ഉദ്ഘാടനത്തിന്.
ചെറുവാടി, ഒരബദ്ധം ആര്‍ക്കും പറ്റുമല്ലോ..
SM sadique, പുകവലി നിര്‍ത്തിയത് നന്നായി.
jamzikkutty, എന്നെക്കാള്‍ മുമ്പേ പോസ്ടാമായിരുന്നു.
സമീര്‍ തിക്കോടി, ഒരാളെങ്കിലും നിര്‍ത്തിയാല്‍ പോസ്റ്റ് വിജയിച്ചു.
ഹംസക്ക, വളരെ നന്ദി അഭിപ്രായത്തിന്.
ഇസ്മായില്‍ കുറുമ്പടി, ഞാനും ഒരു തവണയെ വലിചിട്ടുള്ളൂ.. അന്ന് ദിനേശ് ബീഡി ചുണ്ടില്‍ വെച്ച് ബാപ്പ പൂളകൊമ്പ് എടുത്തു അടിച്ചു.
എന്റെ ലോകം, വളരെ നന്ദി.
മുനീര്‍, ഒരു ചര്‍ച്ച സംഘടിപ്പിച്ചതിനു നന്ദി.
കുസുമം, മദ്യപാനത്തെക്കാള്‍ അപകടം പുകവലിയാണ്. മദ്യപാനവും അപകടം തന്നെ.
ആത്മഗതം സന്ദര്‍ശിക്കുകയും വായിക്കുകയും ചെയ്ത എല്ലാവര്ക്കും പിന്നെ അഭിപ്രായം പറയാന്‍ വലിയ മനസ്സ് കാണിച്ച താഴെ പറയുന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
റിയാസ്,
ashru,
പട്ടേപ്പാടം റാംജി,
സാബിബാബ,
സലിം ഇ. പി.
സാബു എം എച്ച്,
ടോംസ് ,
ഒരു നുരുങ്ങ്,
ശ്രീ,
ജിഷാദ്,
നൗഷാദ് വി പി
അന്‍വര്‍,
ഷമീര്‍ എ കെ യു (ഒരല്പം ആത്മ കഥാംശം ഉണ്ട് ഷമീര്‍)
ജയന്‍ ഡോക്ടര്‍,
ബദര്‍,
സുജിത് കയ്യൂര്‍,
എളയോടന്‍
ആദൃതന്‍,
മുഹമ്മദ് കുട്ടിക്കാ,
റഷീദ് പുന്നശ്ശേരി,
മൊയ്ദീന്‍ അങ്ങാടി മുഗര്‍,
രമേശ് അരൂര്‍,
ഫൈസ് മദീന
എം ടി മനാഫ്.
ഞാൻ വരാൻ വൈകിപോയി ക്ഷമ ചോദിക്കുന്നു പുക വലിക്കുന്നവർ സ്വന്തത്തെ മാത്രമല്ല ഉപദ്രവിക്കുന്നത് അത് വലിക്കുമ്പോൾ അടുത്ത് നിൽക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നു. ഇങ്ങനെയുള്ള കൂട്ടുകാരെ അകറ്റുവാൻ ശ്രമിച്ചു കൂടെ എല്ലാാർക്കും . ഇതെല്ലാർക്കും അറിയാം എന്നാലും ഒരു ചെറിയ മൂഡ് ഓഫ് ആകുമ്പോഴേക്കും 2 മിനിറ്റ് എന്നും പറഞ്ഞ് മാറി നിന്ന് പുക വലിക്കുന്നവരെ പറ്റി കേട്ടിട്ടുണ്ട്.. നല്ലൊരു പോസ്റ്റ് ഇതു വായിച്ചെങ്കിലും ആരെങ്കിലും അതിന്റെ ഭവിഷ്യത്തിനെ പറ്റി മനസ്സിലാക്കിയെങ്കിൽ... ആശംസകൾ.. ഈ എഴുത്തിനു.. എഴുത്ത് കാരനും..
valare hridyamayi vayikkan sadhichu...... abhinandanangal.......
Dear Muneer and other friends,
Actually cancer is the uncontrolled division of cells. This abnormal cell division causes some kind of tumor on that area of human body. Smoking itself won't make cancer but it will 'boost' the 'cancer tendency' means the mutation which is the real reason of cancer.Usually most tumors in the brain are due to cancer. So if a person has got cancer in his or her brain doctors and people usually say it as brain tumor.
Dear Sabu MS,
Your tips are very useful but smokers may think it will solve the problems a little bit. I think some of those tips are best for the persons who stopped smoking very recently.
Dear Shukkoor,
You are right, but it is always better to use well known scientific matters in stories. I hope the story at least make the nonsmokers more cautious not to smoke.Best wishes.
Basheer
shukkur ,പുകവലിക്കാരെ പെണ്കുട്ടികള്
ബഹിഷ്കരിക്കുന്ന ഒരു കാലം വന്നാല്
പുകവലിക്കാരുടെ എണ്ണം കുറയുമായിരിക്കും
അല്ലെ .പോസ്റ്റ് നന്നായി ...........
ഇനിയും വരാം !
അമ്മെ
ഒരു പോസ്റ്റ് - ഒരു അവബോധം..! കൊള്ളാം.
ചിത്ര ചേച്ചി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ എല്ലാരും നിര്‍ത്തിക്കളയും; വലിയേ...!
വലിയാം അതാ നല്ലത്...!
Very Nice ! Thanks!
നന്നായി.ജീവ്തത്തില്‍ ഇതേ വരെ സിഗരറ്റ്പുക നേരിട്ട് വലിച്ചു കയറ്റിയിട്ടില്ലാത്തതിനാല്‍ ആ ‘സുഖം’ അറിയില്ല.
നന്നായി എഴുതി.പുകവലിക്കുന്നവര്‍ക്ക് ലങ്ങ് കാന്‍സര്‍ ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്.alcoholism പോലെ മറ്റൊരു addiction.
വളരെ നന്നായി.
പേടിപ്പിച്ചു. ഇപ്പോള്‍ വലിക്കാന്‍ ഉദ്ദേശിച്ചതു വേണ്ടാന്നു വെച്ചു. :)
njan daily 1 to 3 cigrte valichirunnu...please advice how to stop it .... i will try to stop it.... pray for me to get power to control myself.... thanks for post....
സന്ദേശമുല്‍ക്കൊള്ളുന്ന കഥ നന്നായി പറഞ്ഞു.
വളരെ വളരെ നല്ല പോസ്റ്റ്.
പുതുവത്സരാശംസകളോടെ..
ചെറുപ്പകാലത്തൊരിക്കല്‍ ഇടത്തെ ചെവിക്കുഴയില്‍ ഉമ്മയുടെ പിടി വീണില്ലായിരുന്നെങ്കില്‍ ഞാനുമിന്നു കിടന്നു ചുമക്കുമായിരുന്നു
നല്ല കഥ... വലിച്ചില്ലെങ്കില്‍ പോഴത്തക്കാര്‍ എന്ന രീതിയില്‍ തന്നെയാണ് പലരും വലി തുടങ്ങുന്നത്. അല്ലാതെ ആദ്യമായി പുകവലിക്കുമ്പോ അതു ആസ്വദിക്കാന്‍ പറ്റില്ല തന്നെ. പിന്നെ അതു ശീലിച്ച് ഇഷ്ടമാക്കിയെടുക്കണം...
നല്ല പോസ്റ്റ് ശുക്കൂര്‍.. ആശംസകള്‍
സിഗരറ്റ് വലിക്കുന്ന ഇക്കാക്കയോട് എന്തെല്ലാം വിധത്തില്‍ ഞാന്‍ കലഹിച്ചു?
എല്ലാം വിഫലം.ഇനി ഈ പോസ്റ്റ് കാണിച്ചു കൊടുക്കട്ടെ.
നന്നായി എഴുതി.
ആരാ ഇവിടെ പുക വലിക്കുന്നത്! വലിക്കുന്നവര്‍ അങ്ങോട്ടേക്ക് മാറി നില്ല്.!
(പടച്ചോനെ, ഇതെന്താ ഈ ദുന്യാവില്‍ ഒരു സാധു ബീഡി വലിക്കാനുള്ള സ്വാതന്ത്ര്യം പോലും ഈ സാധുവിന് ഇല്ലെന്നോ!)
പോസ്റ്റ് നന്നായി ഭായീ.
"നല്ല പോസ്റ്റ്, ദിവസ്സം ഒരു സിഗററ്റ് വലിക്കുമായിരിന്നു ഞാൻ. അതും കഴിഞ്ഞ ആഴ്ച്ച നിർത്തി. വളരെ നല്ല പോസ്റ്റ് .ആശംസകൾ……….."
ഒരു ബ്ലോഗ് നല്‍കിയ സല്കൃത്യം...!!!നന്നായി.വളരെ വളരെ
മനോഹരമായ വീക്ഷണത്തിൽനിന്നുണ്ടായ ഒരു നല്ല കഥ...
മനുഷ്യനെ തിരീച്ചറിവിലേക്ക് നയിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഭാവുകങ്ങൾ. കഥയുടെ പ്രസക്തി ചീലപ്പൊളതിന്റെ വിഷയത്തിലുമാാകാമല്ലോ
വായിക്കുകയും അഭിപ്രായം പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
enthayalum njan nirthi...ini orikkalumilla...ithu vayichapazhalle sangathiyude gouravam manassilakunnathu...ini orikkalumilla....adhyamokke computer on cheythal udane blog vaayikkarayirunnu pathivu...ini illa ente padachone..entha ithu..ini orikkalum blog vayikoola....
Shakeeb Kolakadan > കൊള്ളാം,ഞാന്‍ വിചാരിച്ചു പുകവലി നിര്‍ത്തുകയാണെന്ന്. എന്റെ ഒരു വലിക്കാരനായ സുഹൃത്തു ടീവിയില്‍ പുക വലി യുടെ ദോഷത്തെ പറ്റി ഒരു പ്രഭാഷണം കണ്ടപ്പോള്‍ പുറത്തിറങ്ങി വലി തുടര്‍ന്നു. അവസാനം ആ പ്രോഗ്രാം കഴിഞ്ഞ ശേഷമാണ് മൂപ്പര്‍ അകത്തു കയറിയത്!
ഒരു അനുഭവ സന്ദേശം പോലെ ഒഴ്കിപ്പോയ മനോഹരമയ എഴുത്ത്..
എത്ര പറഞ്ഞാലും ലഹരിക്ക് പിന്നാലെ ഓടുന്നവന്‍ മാര്‍ ഇതൊരു കഥയായി എനിക്ക് തോന്നിയില്ല ജീവിത സത്യം എത്രയോ ആളുകള്‍ പുകച്ചു ജീവന്‍ കളയുന്നു അവര്‍ക്ക് പാഠമാകട്ടെ
നല്ലതാണ് ഷുക്കൂർ
Post a Comment