'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

25 February 2011

ഞങ്ങള്‍ ചെറുവാടിക്കാരുടെ മാവും പൂത്തു!

     "വെള്ളം  ഇറക്കം പിടിച്ചു എന്ന് തോന്നുന്നു."
മുതിര്‍ന്നവര്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ടതും ഞങ്ങള്‍ കുട്ടികള്‍ക്ക് കലി കയറി.
"ഒലക്ക.  വെള്ളം ഏറ്റമാ.." ഞാനെന്‍റെ കൂട്ടുകാരനോട് തറപ്പിച്ചു പറഞ്ഞു. "ഇടവഴിക്കടവ് മുറിഞ്ഞിട്ടുണ്ട്. ഇനി വെള്ളത്തെ  പിടിച്ചാല്‍ കിട്ടൂല.  മാത്രമല്ല നല്ല മഴക്കാറും കാറ്റുമുണ്ട്."
      "വെള്ളം ഇനിയും പൊങ്ങും."  എനിക്ക്  സന്തോഷം അടക്കാനായില്ല.

     ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കൂടിച്ചേരുന്ന ഭാഗത്തോട് ചേര്‍ന്ന് ഒരു വലിയ തോട്.  ആ തോട്ടിലൂടെയാണ് ചെറുവാടിയുടെ വിശാലമായ വയലേലകളിലേക്ക് ആദ്യം വെള്ളം കയറി തുടങ്ങുന്നത്.   പുഴയില്‍ ജലനിരപ്പ്‌ ഒരു പരിധി വിട്ട് ഉയര്‍ന്നാല്‍പ്പിന്നെ വെള്ളം  കവുങ്ങിന്‍ തോട്ടത്തിലൂടെയും മറ്റും തള്ളിക്കയറി കുത്തിയൊലിക്കാന്‍ തുടങ്ങും. അതിനു ഞങ്ങള്‍ പറയുന്ന സാങ്കേതിക പദമാണ് 'ഇടവഴിക്കടവ് മുറിയുക' എന്നത്.  ഞങ്ങളുടെ നിഘണ്ടുവില്‍ ഇനിയും ഒരു പാടുണ്ട് ഇത്തരം വെള്ളപ്പൊക്കസംബന്ധിയായ സാങ്കേതിക പദങ്ങള്‍.

     ദുരിതം  പിടിച്ച കാലമാണ് എന്റെ നാട്ടിലെ  മുതിര്‍ന്നവര്‍ക്ക് വെള്ളപ്പൊക്കസമയം.   ചാലിയാറും ഇരുവഴിഞ്ഞിയും കൂടി ഭ്രാന്ത് പിടിച്ച് മത്സരിച്ച്  ഞങ്ങളുടെ  മലര്‍വാടിയായ ചെറുവാടിയെ മുക്കിക്കളയുന്നു. നടന്നും വാഹനത്തിലും സഞ്ചരിക്കുന്ന റോഡിലൂടെ ഞങ്ങള്‍  തോണിയില്‍ യാത്ര ചെയ്യുന്നു. ധാരാളം വീടുകള്‍ ഒഴിപ്പിക്കപ്പെടുന്നു. കൃഷികള്‍ നശിക്കുന്നു.  സ്കൂളുകളും മദ്രസ്സകളും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് താല്ക്കാലികാഭയ കേന്ദ്രമാകുന്നു. ഭൂരിഭാഗവും കൂലിത്തൊഴിലാളികളായത് കൊണ്ട് പണിയില്ലാതെ ആളുകള്‍ കഷ്ടപ്പെടുന്നു.
 എന്നാല്‍ ഞങ്ങള്‍ കുട്ടികളുടെ സ്ഥിതി അതല്ല.  വെള്ളപ്പൊക്കം എന്ന് കേട്ടാല്‍ തന്നെ മനസ്സൊന്നു തുള്ളിച്ചാടും.  സ്കൂളിന്‍റെ മടുപ്പിക്കുന്ന അച്ചടക്കത്തില്‍ നിന്നും  മാഷുടെ കയ്യിലുള്ള വടിയുടെ തുമ്പില്‍ കറങ്ങുന്ന പട്ടാളച്ചിട്ടയിലുള്ള ജീവിതത്തില്‍ നിന്നുമുള്ള മോചനമാണ് പ്രധാന കാരണം.  കൂടാതെ,  വെള്ളം കയറിയാല്‍ പ്പിന്നെ ഞങ്ങള്‍ക്കതൊരു ഉത്സവം പോലെയാണ്. ട്യൂബുകളും വാഴപ്പിണ്ടികളും എന്ന് വേണ്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന എന്തിനേയും ജലസവാരിക്കും നീന്തിക്കളിക്കാനും ഞങ്ങള്‍ ഉപയോഗിക്കും.  ചൈനീസ്‌ ജിംനാസ്റ്റിക് താരങ്ങളെ  വെല്ലുന്ന മലക്കം മറിച്ചിലുകളും ഞങ്ങള്‍ ഇക്കാലങ്ങളിലാണ് പരീക്ഷിക്കുക.  അത് കൊണ്ട് തന്നെ വീടിന്‍റെ കോലായില്‍ത്തന്നെ  വെള്ളം കയറിയാലും ഇറക്കം പിടിച്ചു എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്കത് അസഹ്യമാണ്.

     ഇതിത്രയും  ഇവിടെ പറയാന്‍ കാരണം   'ചളി'യാറ് മാസവും 'പൊടി'യാറ് മാസവുമായി ഞങ്ങളുടെ മനസ്സിന്‍റെ ഏതോ കോണില്‍ ഒരു മൌനനൊമ്പരമായി ഇടം പിടിച്ചിരുന്ന,  ആന പാത്തിയാല്‍ പോലും മുങ്ങിപ്പോകുമെന്ന് നാട്ടുകാര്‍ പറയുകയും  വര്‍ഷാവര്‍ഷം യഥാസമയം വെള്ളത്തില്‍ മുങ്ങിത്തന്ന്‍ കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് സന്തോഷമേകുകയും ചെയ്തിരുന്ന ആ റോഡിനു ശാപ മോക്ഷ(?)മായിരിക്കുന്നു.  തെനേങ്ങപറമ്പിലെ പെരുവാളയെന്ന  തോടിന്‍റെ മുകളിലുണ്ടായിരുന്ന, ഞങ്ങളുടെ വൈകുന്നേരങ്ങളിലെ വെടി പറച്ചിലുകള്‍ക്കു വേദിയായിരുന്ന, ഒട്ടനവധി ആളുകള്‍ അര്‍ദ്ധ രാത്രിയില്‍ പ്രേതങ്ങളെ കണ്ടു പേടിക്കുകയും ഇരുമ്പുപാലം എന്നറിയപ്പെടുകയും ചെയ്തിരുന്ന     ഞങ്ങളുടെ പ്രിയപ്പെട്ട കലുങ്കും ഓര്‍മയിലേക്ക് മറഞ്ഞിരിക്കുന്നു.  മഴയത്ത് കുടയും ചൂടി  മീന്‍ കിട്ടിയാലും ഇല്ലെങ്കിലും ഇര കോര്‍ത്ത ചൂണ്ടയും നീട്ടിപ്പിടിച്ച് എത്ര ദിവസങ്ങളാണ് ഇരുമ്പുപാലത്തില്‍ കാലും തൂക്കി ഇരുന്നിട്ടുള്ളത്.  ഈ റോഡ്‌ ഇനി  കേവലം പൊടിയും ചളിയും നിറഞ്ഞു കരഞ്ഞ മുഖവുമായി നില്‍ക്കുന്ന ഒരു നാട്ടു പാതയല്ല. ഒരു രാജപാതയുടെ പ്രൌഡിയിലേക്ക് അത് ഉയര്‍ന്നിരിക്കുന്നു.

     പത്തിരുപതു  വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ യു പി സ്കൂളില്‍ പഠിച്ചിരുന്ന കാലത്താണ് ഞാന്‍  സന്ധ്യാസമയങ്ങളില്‍ ഉപ്പയുടെ വായില്‍ നിന്നും  പ്രതീക്ഷയുണര്‍ത്തുന്ന ഞങ്ങളുടെ റോഡിന്‍റെ സ്വപ്‌നങ്ങള്‍ കേട്ട് തുടങ്ങിയത്. ഇരുവഴിഞ്ഞിപ്പുഴക്ക്‌ ഇടവഴിക്കടവില്‍ പാലം വരുമെന്നും, അത്യാവശ്യം ഉയരമുണ്ടായിട്ടും ചെറിയ മഴയില്‍ പോലും  വെള്ളം കയറിയിരുന്ന   റോഡ്‌ ഉയര്‍ത്തിക്കെട്ടി കറുപ്പിച്ച് കുട്ടപ്പനാക്കി ശരം വിട്ട പോലെ വാഹനങ്ങള്‍ ഒഴുകുന്ന ഒരു രാജപാതയാവുമെന്നും അന്നു മുതലേ എന്‍റെ മനസ്സില്‍ പൂതി വെപ്പിച്ചതും  അദ്ദേഹമാണ്.

     വര്‍ഷക്കാലത്ത് ചാലിയാറും ഇരുവഴിഞ്ഞിയും കൂടി ഒന്നിച്ചങ്ങു മുള്ളിയാല്‍പ്പിന്നെ പരന്നു കിടക്കുന്ന വയലിലും  പറമ്പിലുമെല്ലാം     വെള്ളം നിറഞ്ഞ്  മുങ്ങിക്കിടക്കുന്ന  കര കാണാത്ത കായല്‍ മാത്രമായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട റോഡ്‌.   അവിടവിടെ ഇലക്ട്രിക്‌ പോസ്റ്റുകളുടെ തലപ്പും  കയ്യെത്തിപ്പിടിക്കാവുന്ന ഉയരത്തില്‍ വൈദ്യുത കമ്പികളും ഇല്ലായിരുന്നെങ്കില്‍ വെള്ളത്തിനടിയില്‍  അങ്ങനെയൊരു റോഡുണ്ടെന്ന കാര്യം  പോലും ആര്‍ക്കും മനസ്സിലാവുമായിരുന്നില്ല.


     രണ്ടു  പതിറ്റാണ്ടോളം  രാഷ്ട്രീയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വേദിയാവുകയും പല തവണ നിയമനടപടികളുടെ നൂലാമാലകളില്‍ പെട്ടുഴലുകയും ചെയ്തതിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് റോഡിന്‍റെ പണി ആരംഭിക്കുന്നത്.  മിന്നല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.  വെള്ളത്തില്‍ മുങ്ങുന്ന ഒരു കിലോമീറ്ററില്‍ താഴെയുള്ള ഭാഗം ആറര മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ഭിത്തി കെട്ടിയുയര്‍ത്തിയാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.  കോഴിക്കോട് നിന്നും എളുപ്പത്തില്‍ ഊട്ടിയിലേക്കെത്താമെന്നതാണ്  റോഡിന്‍റെ പ്രാധാന്യം.  ഈ സ്വപ്നസാല്‍ക്കാരത്തിന് അഹോരാത്രം പണിയെടുത്ത ഞങ്ങളുടെ പ്രിയപ്പെട്ട തിരുവമ്പാടി എം എല്‍ എ ശ്രീ ജോര്‍ജ് എം തോമസിനെയും ഇക്കാര്യത്തില്‍ തങ്ങളാല്‍ ആവുന്നത് ചെയ്ത മറ്റെല്ലാ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെയും ഈ അവസരത്തില്‍ സ്മരിക്കാതെ വയ്യ. കൂടാതെ ഞങ്ങള്‍ ചെറുവാടിക്കാരുടെ സന്തോഷം ഇവിടെ പങ്കു വെക്കുകയും ചെയ്യുന്നു.

72 comments:

സിദ്ധീക്ക.. said...

അപ്പോഴിനി ഊട്ടിയാത്ര അതുവഴി ആക്കാം അല്ലെ ഷുക്കൂര്‍ ?
ചെറുവാടിയിലെ എല്ലാ മഹാന്മാര്‍ക്കും ആശംസകള്‍ ..

nikukechery said...

ആ വഴിക്ക് വന്നിട്ട് ബാക്കി പറയാം

Naseef U Areacode said...

അതു കൊള്ളം.. ഞങ്ങളുടെ കോഴിക്കൊടു യാത്രകള്‍ ഇനി കൂടൂതല്‍ എളുപ്പമായിരിക്കും... ഊര്‍ക്ക്ടവു വഴി പാലം വരുന്നതിനു മുന്‍പായിരുന്നെങ്കില്‍ കൂടൂതല്‍ സൗകര്യപ്രദമാകുമായിരുന്നൂ...
എതായാലും നന്നായി... ആ റോട്ടിലൂടെയുള്ള യാത്രകള്‍ ഓര്‍ക്കുമ്പോ ഒരു സുഖം....

ajith said...

ചെറുവാടിക്കാരന്റെ സന്തോഷത്തില്‍ ഞാനുമിതാ പങ്കു ചേരുന്നു.

ആളവന്‍താന്‍ said...

അതെ,ശരിയാണ്. പണ്ട് പഠിക്കുന്ന സമയത്ത് മഴ പെയ്ത് വെള്ളം കേറുന്ന സമയം വലിയ ആഹ്ലാദമാണ്. ഇപ്പോളും ഓര്‍ക്കും.

മുല്ല said...

റോഡ് വന്നു എന്നു കേട്ടപ്പോള്‍ സന്തോഷം.എന്നാലും എവിടെയോ ഒരു കൊളുത്തിപ്പിടുത്തം !! ഇനി അങ്ങനെ വെള്ളം കാണാനാവൂല അല്ലെ..? അങ്ങനെ വെള്ളം കര കവിഞ്ഞൊഴുകുന്നത് കാണാന്‍, രാത്രി വലയില്‍ മീന്‍ പെട്ടൊ എന്നു നോക്കാന്‍,നിലാവില്‍ മീന്‍ ചാടുന്നത് കാണാന്‍...
സാരല്ല എന്നാലും നിങ്ങളെ നാട്ടില്‍ റോഡ് വരട്ടെ.എല്ലാ ചെറുവാടിക്കാര്‍ക്കും ആശംസകള്‍

ﺎലക്~ said...

:)
സന്തോഷം തന്നെ...!!

ആശംസകള്‍സ്

ഷക്കീല്‍ said...

It was a dream for us, it comes true!. The politics & polititions made us 3 decades away, any way we are happy. Really wonderfull shukoor, thanx for the article

Shakeel
Reliable computers
Abudhabi

Muneer N.P said...

പൂക്കാത്ത മാവുകളൊക്കെ പൂക്കട്ടെ..പുതിയ തലമുറക്കാര്‍
മാമ്പഴങ്ങള്‍ പെറുക്കിയെടുക്കട്ടെ..മാമ്പഴത്തിന്റെ സ്വാദ്
നൊട്ടി നുണയുമ്പോള്‍ പിന്നിട്ട പാതകളെക്കുറിച്ചും
മുന്ഗാമികളുടെ കഷ്ടപ്പാടുകളെക്കുറിച്ചും ഓര്‍മ്മിക്കുവാനും
അവര്‍ക്ക് ഈ കുറിപ്പ് തുണയാകട്ടെ എന്നും ആശംസിക്കുന്നു..

hafeez said...

റോഡുകളുടെ നിലവാരം ഒരു മഴാക്കാലം കഴിഞ്ഞേ പറയാന്‍ പറ്റൂ. ചിലപ്പോള്‍ കുട്ടികള്‍ക്ക്‌ സന്തോഷിക്കാന്‍ ഇനിയും അവസരം ഉണ്ടായേക്കാം :) റോഡുകള്‍ നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു....

jafar said...

നമ്മളെല്ലാം കുട്ടികളായിരുന്നപ്പോള്‍ അങ്ങാടിയിലെ റോഡ്‌ മുങ്ങ്യോ ന്നായിരുന്നു ചോദിച്ചിരുന്നത്. കാരണം ഒരു ദിവസമെങ്കിലും സ്കൂളില്‍ പോണ്ടല്ലോ. ഇനിയുള്ള കുട്ടികള്‍ തെനാര്‍മ്പ് റോഡ്‌ മുങ്ങ്യോ ന്നായിരിക്കും ചോദിക്കുക.

Anonymous said...

ചെറുവാടിയുടെ ഉള്‍ത്തുടിപ്പുകള്‍ തൊട്ട രചന...നന്നായിട്ടുണ്ട്...

സാബിബാവ said...

നല്ല രചന സന്തോഷത്തോടെ വായിച്ചു

Musheer said...

നന്നായിട്ടുണ്ട്. പഴേ കുറേ നല്ല ഓര്‍മ്മകള്‍ തന്നതിന് വളരെയധികം നന്ദി.
കൂടെ ആശംസകളും നേരുന്നു....

ഷമീര്‍ തളിക്കുളം said...

ഞാനും ഒരു ചെരുവാടിക്കാരനായി മാറി.
നിങ്ങളുടെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു....!

abbas said...

നമ്മുടെ നാട്ടുകാരുടെ ഇടയില്‍ ഒരു ചൊല്ല് ഉണ്ടായിരുന്നു അതാണ് എനിക്ക് ഓര്മ വരുന്നത് കേരളത്തില്‍ എല്ലാ റോഡുകളും പണി കഴിയുന്ന ഒരു കാലം വരും അന്നാണ് തെനങ്ങപരന്പ് റോഡ്‌ നന്നാക്കുക , ശുക്കൂര്‍ വളരെ നന്നായിട്ടുണ്ട് ....

zephyr zia said...

:)

faisu madeena said...

നല്ല പോസ്റ്റ്‌ ഷുക്കൂര്‍...ആ പഴയ കാലം നന്നായി വിവരിച്ചു ...ചെറുവാടി കണ്ടില്ല എന്ന് തോന്നുന്നു ഈ പോസ്റ്റ്‌ ...

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ സന്തോഷത്തിൽ പങ്കുചേരുന്നൂ

ശ്രീ said...

സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകാറൂള്ളത് ഉത്സവം പോലെ ആഘോഷിച്ചിരുന്നത് ഓര്‍മ്മ വന്നു :)

ചെറുവാടി said...

ഷുക്കൂര്‍,
ഞാനീ വാര്‍ത്ത സന്തോഷത്തിലോ അതോ സങ്കടത്തിലോ കൂട്ടേണ്ടത്‌. എനിക്കറിയില്ല.
ഈ റോഡ്‌ പണി പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ കണ്ട ഒരു ഫോട്ടോയുടെ അടികുറിപ്പ് ഇങ്ങിനെ ആയിരുന്നു.
" അങ്ങിനെ ബാക്കിയുള്ളതും പോയി " എന്ന്.
ശരിയല്ലേ. വെള്ളം കയറി വരുന്നത് ആഘോഷമാക്കിയ നമ്മുടെ കുട്ടിക്കാലം. കളിയുടെയും ചിരിയുടെയും ലോകം.
റോഡിലൂടെ തോണിയില്‍ സവാരി. എനിക്ക് മറക്കാന്‍ പറ്റില്ല ഇതൊന്നും.
നമ്മുടെ കുട്ടികള്‍ക്കൊക്കെ പറഞ്ഞു കൊടുക്കാം ഇങ്ങിനെ ഒരു രസകരമായ കാലം ഉണ്ടായിരുന്നു ഇവിടെ എന്ന്. അല്ലെ.?
ഈ പോസ്റ്റില്‍ നീ നാടിന്റെ ആത്മാവ് കൊണ്ടുവന്നു. ഹൃദയം തുറന്നിട്ടു. കാലത്ത് തന്നെ വായിച്ച എന്റെ ചെറുവാടി ഗ്രാമത്തിനെ പറ്റിയുള്ള മനോഹരമായ ഈ പോസ്റ്റ്‌
ഇന്നെന്റെ ദിവസത്തെ എങ്ങിനെ സ്വാദീനിക്കും? കണ്ടറിയണം

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ചെറുവാടീ ..
ആ റോഡു ഇപ്പൊ അവിടെ ഉണ്ടോ എന്നൊന്ന് വിളിച്ചു ചോദിക്കൂ... കാരണം രണ്ട് നാള്‍ മുന്‍പ് നല്ല കിടിലന്‍ മഴയായിരുന്നു എന്നാ കേട്ടത്!!
അഥവാ ഉണ്ടെങ്കില്‍ അടുത്ത തവണ ലീവിന് കോഴിക്കോട് ടു ഊട്ടി വഴി എനിക്ക് യാത്ര ചെയ്യാം .. വഴിമധ്യേ ചെറുവാടികളുടെ വീട്ടില്‍ കയറി ഭക്ഷണം കഴിച്ചു യാത്ര തുടരാം. ആ വിലാസം ഒന്ന് മെയില്‍ അയക്കൂ..
(എഴുത്തും ആദ്യത്തെ ഫോട്ടോയും ഉഗ്രന്‍ )

Akbar said...
This comment has been removed by the author.
Akbar said...

ഒന്ന് നേടുമ്പോള്‍ പലതു നഷ്ടപ്പെടുന്നു എന്നതാണ് പുരോഗമനത്തിന്‍റെ മറുവശം. പഴയ ചായമക്കാനികള്‍ ഫാസ്റ്റ് ഫുഡ്‌ കടകളായും, ഗ്രാമീണ വായന ശാലകള്‍ നെറ്റ് കഫെകളായും, പോസ്റ്റ് ഓഫീസുകള്‍ പണമിടപാട് സ്ഥാപനമായും മാറി, ഗ്രാമങ്ങളുടെ നെഞ്ച് പിളര്‍ത്തി കടന്നു പോകുന്ന ഹൈവേകളും, തുയിലുണര്‍ത്തുന്ന കൊയിത്തു പാട്ടുകളെ അന്യമാക്കി നെല്പാടങ്ങളില്‍ കോണ്ക്രീറ്റ് കൃഷികളും, വള്ളങ്ങളെ ചവിട്ടിത്താഴ്ത്തി പുഴയ്ക്കു കുറുകെ പാലങ്ങളും വന്നു ഗ്രാമങ്ങള്‍ നഗരങ്ങളിലേക്ക് വളരുമ്പോള്‍ കവികള്‍ പാടിയ "കിടയറ്റൊരോമല്‍ ഗ്രാമ ഭംഗി" നമുക്ക് നഷ്ടമാവുകയാണ്.

ആഗോള വല്‍ക്കരനത്തിന്‍റെയോ പുരോഗതിയുടെയോ എന്തുമാവട്ടെ കേരളത്തിലെ എല്ലാ ഗ്രാമങ്ങള്‍ക്കും സംഭവിച്ച ഈ മാറ്റം ചെറുവാടി എന്ന സുന്ദര ഗ്രാമത്തിന്‍റെ മുഖച്ചായ മാറ്റുമ്പോള്‍ ഒപ്പം നഷ്ടമാകുന്നത് കാലത്തിന്‍റെ ഈ ദശാസന്ധിയില്‍ ഒരു സംസ്കൃതിയുടെ ഓര്‍മ്മകള്‍ അവശേഷിക്കുന്ന അടയാളങ്ങളും കൂടിയാണ് എന്നത് ഒരു ദുഃഖ സത്യമാണ്.

moideen angadimugar said...

ചെറുവാടിസ്മരണകൾ വളരെ ഇഷ്ടപ്പെട്ടു.

ഹാഷിക്ക് said...

വലിയ ചെറുവാടിയും, ചെറിയ ചെറുവാടിയും...നാടിന്‍റെ നന്മകള്‍ മല്‍സരിച്ചു പറഞ്ഞു വായനക്കാരനെ കൊതിപ്പിക്കുന്നു..

Anonymous said...

സന്തോഷത്തിൽ പങ്കുചേരുന്നൂ

abullais said...

സന്തോഷത്തിൽ പങ്കുചേരുന്നൂ

എന്‍.ബി.സുരേഷ് said...

എല്ലാം പൊയ്പ്പോവുകയല്ലേ, തോടും ഇടവഴികളും പുഴയിലെ നീന്തലും കൂട്ടുകെട്ടും മഴയത്തുള്ള കുളിയും എല്ലാം..... എന്റെ കുട്ടിക്കാലത്തെ ഓർമ്മിപ്പിച്ചു. സ്കൂളിൽ പോകുമ്പോൾ പുഴ മുറിച്ചു കടക്കണം. സമര ദിവസങ്ങളിലെല്ലാം മണിക്കൂറു കണക്കിന് പുഴയിൽ കുളി... നൊസ്റ്റാൾജിക് ആയ എഴുത്ത്

നാമൂസ് said...

എന്‍റെ നാട്ടില്‍ പുഴ പൊട്ടുക എന്നാണു പറയാറ്.
അത് പക്ഷെ, ഹൃദയം പൊട്ടുക എന്ന് തന്നെയാണ് അനുഭവം. ആടും കോഴീം വീടും കുടീം നഷ്ടമാകുന്ന കുട്ടികളേം മക്കളേം എടുത്തോണ്ട് സ്കൂള്‍ പറമ്പിലേക്ക് ഓടുന്ന 'പേര്‍ച്ച' വെക്കാനാവാതെ ചോര്‍ച്ചയില്‍ കൂടേണ്ട അവസ്ഥ...!
മൂന്നു വര്‍ഷം മുമ്പുള്ള ഒരു മഴക്കാലത്ത് പുഴ പിന്നേം പൊട്ടി. ആ കാഴ്ച വളരെ ദയനീയമായിരുന്നു.

പിന്നെ, വികസനം. തനതിനെ നില നിര്‍ത്തി പുതിയതിനെ ആവിഷ്കരിക്കാന്‍ ആകുമോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു,.

Areekkodan | അരീക്കോടന്‍ said...

ലക്ഷദ്വീപില്‍ നിന്നുമുള്ള മടാക്കം ഇതുവഴി ആയിരുന്നു.കഴിഞ്ഞ ഒന്നര വര്‍ഷമായി ഈ റോഡിലൂടെയുള്ള ദുരിതയാത്ര അനുഭവിച്ച് ഇന്നലെ ഇതുവഴി കടന്നുപോയപോള്‍ ആ മാറ്റം വല്ലാതെ അനുഭവപ്പെട്ടു.

ഓ.ടോ:നാട്ടില്‍ ഉണ്ടോ?വിളിക്കൂ..വിളിക്കൂ..വിളിച്ചു കൊണ്ടേ ഇരിക്കൂ..9447842699

Rijesh Nediyanga said...

തലക്കെട്ട്‌ പോര. അവതരണം അടിപൊളി.

Ali said...

ഞങ്ങള്‍ക്ക് (നിലമ്പൂര്‍കാര്‍ക്ക്) ഇനിപെട്ടെന്നു കോഴിക്കോട് എത്താലോ.......
ചെറുവാടിക്കാരുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു

ആചാര്യന്‍ said...

ആശംസകള്‍...എല്ലാം പെട്ടെന്ന് തന്നെ തീര്‍ത്തിരുന്നെന്കില്‍ അല്ലെ ..എല്ലാ പണികളും, നൂലാമാലകള്‍ ഇല്ലാതെ എന്ത് രസമായിരുന്നു...

പട്ടേപ്പാടം റാംജി said...

ചെറുവാടിയുടെ ആത്മനൊമ്പരങ്ങള്‍ വളരെ നല്ല ഭാഷയില്‍ പറഞ്ഞു. ലഭിച്ച സന്തോഷത്തില്‍ പങ്കു ചേരുന്നു.

വര്‍ഷിണി said...

ചെറുവാടി കഥകള്‍ ഭൂലോകം പ്രസിദ്ധമാണല്ലേ..എന്തായാലും, ചെറുവാടിക്കാരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരു പോലെ പങ്കു ചേരുന്നൂ...ആശംസകള്‍.

fahadkk said...

ഒരു ലേകനം വായിച്ച പൊലെയല്ല കുട്ടി കാലത്തേക്ക്‌ ഒരു റിട്ടേണ്‍ ടിക്കറ്റ്‌ തന്ന ലേഖകനു(കളിക്കൂട്ട്കാരനു) ഒരിക്കലുംനിലക്കാത്ത അഭിനന്തനങ്ങള്‍!!!!!!........................ ചാലിയാര്‍ അത്താണി വഴി ചെറുവാടിയിലേക്ക്‌ മുറി കൂടുന്നത്‌ കൂടി ഉല്‍പെടുത്താമയിരുന്നു....

ente lokam said...

ആശംസകള്‍...തണല്‍ പറഞ്ഞ പോലെ
road അവിടെ കുഴപ്പം കൂടാതെ കണ്ടാല്‍ മതി ആയിരുന്നു. ഊട്ടിക്കു ഞാനും ഉണ്ട്..രണ്ടു പേര് ഉണ്ടല്ലോ ചെറുവാടിയില്‍ എന്തായാലും തങ്ങാം..റോഡ്‌ പോയി എന്ന് പറഞ്ഞു
വീണ്ടും മുങ്ങരുത് കേട്ടോ...ആ വഴി വരുമ്പോള്‍...
എഴുത്തും രസിച്ചു...

പള്ളിക്കരയില്‍ said...

ഓർമ്മകളിലെ ബാല്യത്തിന്റെ കുതൂഹലങ്ങളും മുതിർന്നപ്പോൾ കിനാവുകണ്ട പരിഷ്കാരങ്ങൾ സഫലമായത്തിന്റെ ആവേശവും കൂട്ടിക്കലർത്തിയെഴുതി നല്ലൊരു വായനാവിരുന്നു തന്നു. കൂടെ ചേർത്ത ചിത്രങ്ങൾക്ക് വല്ലാത്ത ഒരാകർഷണീയയും. നന്ദി.

രമേശ്‌അരൂര്‍ said...

ചെറുവാടിക്കാരുടെ സന്തോഷം ഞാനും ഏറ്റെടുക്കുന്നു ..:)

Anonymous said...

പഴയ കാലം പലരിലും ഒരുപോലെ തന്നെയാണെന്നു തോനുന്നു.. നാട്ടിൽ പോയാൽ മഴ തോരാതെ പെയ്യുമ്പോൾ പലരും പറയും നശിച്ചൊരു മഴ എന്നു പക്ഷെ ആ മഴ അങ്ങിനെ തുടർന്നാലെങ്കിൽ എന്നു മനസ്സ് ആരും കേൾക്കാതെ പറയും..വയലിന്റെ കരയിൽ തന്നെ വീടായതു കൊണ്ട്.. വെള്ളം കൂടിയാൽ വീട്ടുമുറ്റം വരെ വെള്ളം കാണും. അവിടെ നിന്നു നോക്കെത്താ ദൂരത്തോളം നിറഞ്ഞു നിൽക്കുന്ന വെള്ളം നോക്കി നിൽക്കാൻ എന്തു അസമാണെന്നോ... കൂട്ടുകാൽ വാഴയുടെ തണ്ടുപയോഗിച്ചു തെരുപ്പമുണ്ടാക്കി വെള്ളത്തിലിറക്കുമ്പോൽ അതിൽ കയറാൻ അവരുടെ പിന്നാലെ കൂടും .. ഇന്ന് ആ വയലുകൾ എല്ലാം റോഡും തോടുമല്ലാതാക്കിയിരിക്കുന്നു... ഈ പോസ്റ്റു പഴകാലങ്ങളിലെ ഓർമ്മകളിലേക്ക് തുഴഞ്ഞു കൊണ്ടു പോയി.. താങ്കളുടെ മറ്റ് എഴുത്തുകളിൽ നിന്നും വേറിട്ടൊരു ശൈലി.. എഴുത്ത് ലളിതം സുന്ദരം ഫോട്ടോകളെല്ലാം മനോഹരം... ആശംസകൾ..

Lipi Ranju said...

അങ്ങനെ ചെറുവാടിക്കാരുടെ
മാവും പൂത്തു. അല്ലേ ?
സന്തോഷത്തില്‍ പങ്കുചേരുന്നു .
കുട്ടിക്കാല ഓര്‍മകള്‍, പറഞ്ഞു കൊതിപ്പിച്ചുട്ടോ ......

Mohamedkutty മുഹമ്മദുകുട്ടി said...

ചെറുവാടിക്കാരുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു. എന്റെ വീടിന്റെ മുമ്പിലൂടെ പോകുന്ന പഞ്ചായത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. അതീയിടെ റീ ടാര്‍ ചെയ്തു,എന്തൊരു സുഖമാണിപ്പോള്‍!( അടുത്ത മഴ കഴിഞ്ഞാല്‍ കാണാം!)

ചന്തു നായർ,ആരഭി said...

ചിലപ്പോൾ,അതുവഴി പോയിട്ടുണ്ടാകാം... എങ്കിലും... അറിയപ്പെടത്ത ഒരു നാടിന്റെ ഒരു രേഖാചിത്രം, തനതായഭാഷയിൽ, കട്ടിത്തന്നതിന്..നന്ദി സഹോദരാ,,,,,,,,

Salam said...

no pain, no gain, kuch paane ke liye, kuch khona padtha hai. എന്നിങ്ങിനെ എല്ലാ ഭാഷക്കാര്‍ക്കും ഉള്ള തിരിച്ചറിവുകള്‍ നമുക്കും ഉണ്ട്. പുരോഗതി വരുമ്പോള്‍ ഇങ്ങിനെ ചില നഷ്ടങ്ങള്‍. നന്നായി എഴുതി. എല്ലാ കാലവും കണ്ടു.

ഐക്കരപ്പടിയന്‍ said...

ചെറുവാടി പന്നിക്കോട് ഇരഞ്ഞിമാവ്‌ റോഡാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്...? ഓരോ വെക്കേഷന്‍ പോവുമ്പോഴും ‘വെള്ളം ഇറങ്ങിയാല്‍’ (ദേഷ്യം പിടിക്കല്ലേ) എനിക്കും ഭാര്യക്കും കാണാന്‍ പോവാന്‍ ഒരമ്മായിയും മൂത്തമ്മയും അവിടെയുണ്ട്...
നാടിന്റെന സ്വപ്നം പൂവണിയുംബോഴും എന്തൊക്കെയോ നഷ്ട്ടപ്പെടുമെന്ന തോന്നല്‍ ഹൃദ്യമായി അവതരിപ്പിച്ചു.

Shakeeb Kolakadan said...

ശുകൂരെ പറഞ്ഞു ഫലിപ്പിച്ചു മുത്തെ, ഒരു പാട് ആത്മ നൊമ്പരങ്ങളും ആത്മ ഹര്ഷങ്ങളും ഗൃഹാതുരതയുടെ മധുരിക്കുന്ന കനവുകളും എനിക്ക് വയ്യ....ഇരുമ്പ് പാലം മുതല്‍ നടൂലങ്ങാടിയിലൂടെ തേലീരി വളപ്പിലെക്കെന്തുമ്പോഴേക്കും കൈ നിറയെ ഓര്‍മ്മകള്‍...വള ചാര്‍ത്തുന്നു. ദുരിതങ്ങളുടെ പരമ്പര സമ്മാനിച്ച ഈ റോഡുകളെ ഒക്കെ കാലം മായ്ക്കുന്നത് നമുക്ക് കയ്യടിച്ചു തന്നെ പ്രോത്സാഹിപ്പിക്കാം. വൈകിയാണെങ്കിലും എം. എല്‍. എ ആയാലും എം. പി ആയാലും എലെക്ഷന്‍ ആണെങ്കിലും അല്ലെങ്കിലും ആരെങ്കിലും കേട്ടാലും കേട്ടില്ലെങ്കിലും റോഡ്‌ വികസനതിനെതിരെ പരാതി ബാണ്ട്ടവുമായി കോടതി കയറിയിരങ്ങിയവര്‍ക്കും അവരെ തോല്പ്പിച്ചവര്‍ക്കും അവസാനമിതാ കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി വനിതാമെമ്ബരെയും കൂട്ടി തിരോന്തപുരത്ത് പോയി റോഡ്‌ പാസ്സാക്കി പണിതു തേച്ചു മിനുക്കി നാട്ടാരെ ഓട്ടികൂടി ടിപ്പര് എന്ന് പറഞ്ഞ ഊരളുങ്കല്‍ കരാറുകാര്‍ക്കും വേണ്ടി ഇതാ ഞാനും നേരുന്നു ഒരു വലിയ വെടി.....പൊട്ടട്ടെ..ഈ പാവപ്പെട്ട ചെരുവാടിക്കാരനും വേണ്ടേ ഒരു ഊട്ടി റോഡ്‌...എന്നിട്ടതിലൂടെ വേണ്ടേ നമുക്ക് നാനോ ഓടിച്ചു അടുത്ത നൂറ്റാണ്ടിലെക്കൊക്കെ ഒന്ന് ചാടാന്‍. ഓര്‍ക്കുന്നു ഒരു നാള്‍ പുതുമഴക്ക് ഏറ്റീനും തെരഞ്ഞു ഞങ്ങളെല്ലാം കൂടെ രാത്രി 12 മണിക്ക് ഇരുമ്പ് പാലത്തിനടുത്ത് കോര് വലയുമായി എത്തിയത്. അപ്പോഴുണ്ട് അതിന്റെ മുകളിലുള്ള അട്ടത്തെരുവില്‍ ഒരു മൂളക്കം കേള്‍ക്കുന്നു. പോയി നോക്കിയപ്പോളല്ലേ രസം കാണുന്നത്. നമ്മുടെ ഗ്രാമത്തിലെ ഒരു വലിയ ഫിഷേര്മാന്‍ ആയിരുന്ന കളത്തിലെ ചന്തുവേട്ടന്‍ (പോലിസ്) സ്വന്തം പിടി വലയില്‍ കുടുങ്ങി കിടക്കുന്നു. അകത്തു ഫുള്‍ വെള്ളവും പുറത്തു മുക്കാല്‍ ഭാഗം വെള്ളത്തിലും ആണ് ചന്തുവേട്ടന്റെ കിടപ്പ്. വല പിടിചോണ്ടിരിക്കുംപോ മൂപ്പര്‍ തന്നെ വലയില്‍ വീണു പോയതാണ്. പിടിചെഴുനെല്‍പ്പിക്കാന്‍ നോക്കിയപ്പോ ചന്തുവേട്ടന്‍ പറഞ്ഞു മക്കളെ നിങ്ങള്‍ പൊയ്ക്കോളി കുറച്ചു കഴിഞ്ഞാല്‍ അതെല്ലാം ശരിയാകും എന്ന്. ശുകൂരെ...മന്സൂരെ....ആ അട്ടതെരുവും...ഇരുമ്പ് പാലത്തിന്റെ കൂടെ ഊരലുങ്കലുകാര്‍ നിരപ്പാക്കിക്കാനും അല്ലെ... അതും സാരല്ല...
ഒരിക്കലും മറക്കാത്ത ഒരു ദിവസമുണ്ട് എന്റെ ഓര്‍മയില്‍. നോമ്പിനു ചെക്കിട്ടുപുറത്തെ അരിമില്ലില്‍ അരി പൊടിപ്പിക്കാന്‍ പോകുമ്പോ ഞങ്ങളുടെ കൂടെ കളിക്കാരുണ്ടായിരുന്ന ആ കുസൃതി പയ്യനെ (പേര് മറന്നു പോയി ) കൊണ്ട് പോയ ചെറിയ വെള്ളപ്പൊക്കം. ബാപ്പയുടെ പന്നിക്കോട്ടേ കടയില്‍ നിന്നും വീട്ടിലേക്കു തിരിച്ചു വരുമ്പോ കാറ്റില്‍ പറന്നു പോയ കുട എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി റോഡില്‍ നിന്നും പാടത്തേക്കു വീണു മുങ്ങി മരിച്ച കുരുന്നിന്റെ ഓര്‍മ്മ മായില്ല ഒരിക്കലും. അവന്‍ വെള്ളത്തില്‍ പോയ വിവരം അറിഞ്ഞത് മുതല്‍ മുങ്ങലുകാരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചു പ്രാര്‍ഥനയോടെ കഴിയുകയായിരുന്നു ഞങ്ങള്‍. രാത്രി ഇരുട്ടി മുങ്ങലുകാര്‍ ശ്രമം ഉപേക്ഷിച്ചപ്പോഴും മനസ്സില്‍ ഒരു പ്രാര്‍ത്ഥന മാത്രം. പടച്ചവനെ, നാളെ രാവിലെ അവന്‍ എവിടെ നിന്നെങ്കിലും ജീവനോടെ മടങ്ങി വരേണമേ എന്ന്.....പക്ഷെ എല്ലാം വിഫലമാക്കി പിറ്റേന്ന് കാലത്ത് അവന്റെ മയ്യത് വെക്കാട്ടെ മൂലയില്‍ പൊന്തിയതരിഞ്ഞു ഞങ്ങള്‍ പൊട്ടിക്കരഞ്ഞു പോയി.....ഓ രണ്ടടി മാത്രം റോഡില്‍ കയറിയ വെള്ളത്തിലാണ് അവന്റെ ജീവന്‍ പൊലിഞ്ഞത് എന്നോര്‍ക്കുമ്പോഴാണ്‌ ഏറെ സങ്കടം. ഇന്ന് ആ വഴി ഒരു രാജ്യാന്തര ഹൈവേ റോഡ്‌ ഉല്ഗാടനം ചെയ്യപ്പെടുമ്പോള്‍ ഒരൊറ്റ ആഗ്രഹമുണ്ട്....ആ റോഡിനു അകാലത്തില്‍ പൊലിഞ്ഞ ആ കുരുന്നിന്റെ പേരിട്ടിരുന്നുവെങ്കില്‍ എന്ന്......

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

എഴുത്ത് ഇഷ്ടമായി...
വികസനം വരട്ടെ... പരമാവധി പ്രകൃതിയെ നിലനിർത്തിക്കൊണ്ട് തന്നെ...
ചിത്രങ്ങൾ മനോഹരം.

ആശംസകൾ!

ഏറനാടന്‍ said...

നല്ല എഴുത്ത്. ഈ വഴി ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ്. വികസനം വരട്ടെ ഇനിയും..

Shukoor said...

ഷക്കീബ്ക്കാ..
നിങ്ങളുടെ മറുപടി ഗംഭീരമായി.. നമ്മുടെ നാട്ടിലെ പൊടി തട്ടിയെടുത്ത ഓര്‍മകളാണല്ലോ താങ്കളുടെ ബ്ലോഗ്‌ തന്നെ. അപ്പോള്‍പ്പിന്നെ ഇതില്‍ അത്ഭുതമില്ല.

പക്ഷെ...
എന്റെ ചെറുപ്പത്തില്‍, അതായത് വളരെ ചെറുപ്പത്തില്‍ക്കണ്ട ഒരു ദയനീയ ദൃശ്യമാണ് താങ്കള്‍ ഇപ്പോള്‍ ഓര്‍മിപ്പിച്ചത്. റോഡിലൂടെ നടക്കുമ്പോള്‍ വെള്ളത്തില്‍ വീണു മരിച്ച ഇബ്രാഹീമിനെ ഞങ്ങളുടെ തൊട്ടടുത്ത വീട്ടില്‍ കിടത്തിയ രംഗം. വളരെ അവ്യക്തമായ ഓര്‍മകളെ സംഭവത്തെക്കുറിച്ചുള്ളൂ. അകാലത്തില്‍ വിരിയാതെ കൊഴിഞ്ഞ ആ ബാലനെയും പരാമര്‍ശിച്ചാലെ ഈ പോസ്റ്റ്‌ പൂര്‍ണമാകുകയുള്ളൂ...
വളരെ നന്ദി.

ചെറുവാടി said...

ഈ പോസ്റ്റില്‍ വന്നു ഇടയ്ക്കിടെ വായിച്ചു പോകും. ഒരു ചെറുവാടിക്കാരന്‍ എന്നാ നിലയില്‍ എനിക്കതില്‍ സന്തോഷം തോന്നുന്നു. ഇപ്പോള്‍ ഷക്കീബ്ക്കയുടെ കമ്മന്റ് കൂടി വായിച്ചപ്പോള്‍ ഒത്തിരി സന്തോഷം. ഇവിടെ അതൊക്കെ ഒത്തിരി ആഹ്ലാദം നല്‍കുന്നു.
ശരിയാണ് ഷക്കീബ്ക്ക പറഞ്ഞത്. ആ റോഡിന്‌ അങ്ങിനെ ഒരു കുഞ്ഞിന്റെ പേര് ഇടാമായിരുന്നു.

MT Manaf said...

ചെറുവാടി വഴി അരീക്കോട്ടേക്ക് പോകാറുണ്ട്
ഞാനും പങ്കു ചേരുന്നു
സന്തോഷം!

കൂതറHashimܓ said...

സന്തോഷം
നല്ല ഓര്‍മകളും വികസനവും നന്നായി പറഞ്ഞു

ശാന്ത കാവുമ്പായി said...

കൊതിപ്പിക്കുന്ന സ്ഥലം.

Anonymous said...

റോഡു വന്നപ്പോ ബ്ലോഗിലും ചില മാറ്റങ്ങൾ കാണുന്നുണ്ടല്ലൊ.. ഇപ്പോ ഇടക്കിടെ ഇവിടെ കയറി ഇറങ്ങുന്നുണ്ട്.. ചുറുവാടി ഹോ എല്ലാം ചെറുവാടി ആണല്ലോ !!! സെന്റർ കോർട്ട് പറഞ്ഞപോലെ ഈ പോസ്റ്റ് വായിക്കാനല്ല കേട്ടോ നിങ്ങളുടെ മാവു പൂത്തതിനു ഞമ്മക്കെന്താ അല്ലെങ്കിലും അതെത്രകാലത്തേക്ക് ഹല്ലപിന്നെ!!! ഇവിടെ വന്നാൽ മറ്റുള്ളവർ പോസ്റ്റിട്ട വിവരം കിട്ടും അപ്പൊ അതൊക്കെ പോയി വായിക്കലോ.. ഏതായാലും റൊമ്പ നന്ദി...

ishaqh ഇസ് ഹാക് said...

ചെറുവാടിക്കാരനല്ലാത്ത എന്റെമനവും പൂത്തു..!!
പുരോഗമനങ്ങളെ സ്വഗതം ചെയ്യാം,പഴമയെ സ്മരിക്കുകയുമാവാമല്ലൊ.
സ്മരണകളുണര്‍ത്തിയ വായനതന്നതിന് സന്തോഷം,
ചെറുവാടി വസന്തത്തിനു ആശംസകള്‍.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

:) ചെറുവാടിക്കാര്‍ക്ക്‌ എല്ലാ ആശംസകളും നേരുന്നു...

jayarajmurukkumpuzha said...

aashamsakal....

C.K.Samad said...

ചെറുവാടിയിലൂടെ ഇനി ഒരു യാത്രയാവാം അല്ലെ .....ആശംസകള്‍

നരിക്കുന്നൻ said...

നഷ്ടപ്പെട്ടതിന്റെ വിതുമ്പലും, നേടിയതിന്റെ സന്തോഷവും മനോഹരമായി അവതരിപ്പിച്ച പോസ്റ്റ് ഇഷ്ടായി. മുൻപ് ചെറുവാടിയുടെ മുഖം ഇങ്ങനെയായിരുന്നെന്ന് പറഞ്ഞ് കൊടുക്കാൻ ആ മനസ്സിൽ ഇനിയും പഴയ ചിത്രങ്ങൾ ബാക്കിയുണ്ടാവട്ടേ... നല്ല അവതരണം.. നൊമ്പരത്തിലും, സന്തോഷത്തിലും പങ്ക്ചേരുന്നു...

MyDreams said...

അങ്ങിനെ ചെറുവാടി കൂടി ഒരു ഊട്ടി യാത്ര

Nizam said...

Good article...!!

After all...we need good road..

mayflowers said...

ഈ സന്തോഷം എന്റെ മനസ്സില്‍ത്തൊട്ടു..
കാരണം,മഴയില്‍ നിറഞ്ഞു വഴിഞ്ഞിരുന്ന ഒരു തോട്ടിന്‍ കരയില്‍ ജീവിച്ച ഞങ്ങള്‍ക്ക് തീര്‍ച്ചയായും അതൊരു ദുരിത കാലം തന്നെയായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം അത് വഴി ഓട്ടോ വരാന്‍ തുടങ്ങിയപ്പോള്‍ ഒരു ടീനേജ് കാരിയായിരുന്ന ഞാന്‍ സന്തോഷം കൊണ്ട് കൈമുട്ടിപ്പോയി...

കുസുമം ആര്‍ പുന്നപ്ര said...

നല്ല പോസ്റ്റ്. കുട്ടിക്കാലത്തിലേയ്ക്കു കൊണ്ടുപോയി. മഴയാണേലും വെയിലാണേലും 3 കി.മീ. അകലെയുള്ള സ്ക്കൂളില്‍ നടന്നു പോകണം. വാഴയിലേം ചൂടി മഴയത്ത് പോകും. വെള്ളപ്പൊക്കം വന്നാല്‍ സ്ക്കൂളില്ല. പിന്നെ പറമ്പും കുളവും ഒന്ന്. വരാലിനെ ചെമ്പല്ലിയേം ഒക്കെ പറമ്പീന്ന് പിടിയ്ക്കാം. അതൊരു കാലം. എല്ലാം പോയില്ലേ. എല്ലാം ഓര്‍മ്മിപ്പിച്ചതിന് നന്ദി.

suhrthu said...

വിരോധമില്ലെങ്കില്‍ മലയാളത്തിലെ ഏക സോഷ്യല്‍ വെബ്സൈറ്റായ സുഹൃത്ത്.കോമില്‍ (www.suhrthu.com) താങ്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക്ക,26500 അംഗങ്ങള്‍ ഉള്ള വെബ്സൈറ്റാണു,പൂര്‍ണ്ണമായും മലയാളത്തില്‍ ആണു ഈ സോഷ്യല്‍ വെബ് സൈറ്റ്,ഞാന്‍ അതിന്റെ അഡ്മിന്‍ ആണു, താങ്കളുടെ രചന അവിടെ പ്രസിദ്ധീകരിക്കുന്നത് എനിക്കും താങ്കള്‍ക്കും ഉപകാരപ്പെടും എന്ന്‍ വിശ്വസിക്കുന്നു

സ്നേഹപൂര്‍വ്വം... നല്ലതു വരട്ടെ എന്നാശംസിക്കുന്നു

Sapna Anu B.George said...

നല്ല ബ്ല്ലോഗ് ലെ ഔട്ട്ട്ട്.......... കണ്ടതിലും വായിച്ചതിലും പരീചയപ്പെട്ടതിലും സന്തോഷം

ബെഞ്ചാലി said...

:) സന്തോഷം തന്നെ...

ഷബീര്‍ (തിരിച്ചിലാന്‍) said...

സന്തോഷത്തില്‍ പങ്കുചേരുന്നു, ബാല്യകാല സ്മരണകള്‍ കൊതിപ്പിക്കന്നതായിരുന്നു.. ആശംസകള്‍

Jazmikkutty said...

ആശംസകള്‍...

Shukoor said...

വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

Larbieiso said...

സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകാറൂള്ളത് ഉത്സവം പോലെ ആഘോഷിച്ചിരുന്നത് ഓര്‍മ്മ വന്നു :)

Jon said...

Bike Games - Bikes and Motorcycle games Free! Play Dirt Bike Games, Bike, Motorbikes, Car and Other Free DirtBike Games Online in Your Free Time!|| Over 1800 web games How far can you ride your bike in Max Dirtbike 2 before you crash? - Play free online games, action games, fighting games, puzzle games, racing games, retro games, room escape games, shooting games, sports offers Flash games, Fun games, Online Games, Free games like Action games, Shooting games, Puzzle games and over 3000 addicting gamesAll Free Online Games: Top Rated Free Online Games: 1.

Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ