'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

29 October 2011

ഡ്യൂപ്ലിക്കേറ്റ്‌


     അഹമ്മദ്‌ ഹാജി മരിച്ചു. ഇന്നലെയായിരുന്നു ഖബറടക്കം. ഗള്‍ഫിലുള്ള മക്കളും അടുത്ത ബന്ധുക്കളും ഖബറടക്കത്തിന് നാട്ടിലെത്തിയിരുന്നു. മയ്യിത്തിനെ അനുഗമിക്കാന്‍ വലിയൊരു ജനക്കൂട്ടം തന്നെയാണുണ്ടായിരുന്നത്.

      മനുഷ്യന്‍റെയൊരു കാര്യം! ഇന്നലെ വരെ ആഡംബര ജീവിതം നയിച്ചിരുന്ന ഒരു ധനാഢ്യന്‍. നാട്ടുകാര്‍ മുഴുവന്‍ ബഹുമാനത്തോടെയും ചിലര്‍ അസൂയയോടെയും കണ്ടിരുന്ന തറവാടി. ഇന്നോ? വെള്ളത്തുണിയില്‍ പൊതിഞ്ഞ് വെറും മണ്ണില്‍ക്കിടക്കുന്നു. ധനവാനായാലും പിച്ചക്കാരനായാലും മരണത്തിനു മുന്നില്‍ തുല്യരാണല്ലോ. ആര്‍ഭാടങ്ങളൊന്നുമാവശ്യമില്ലാതെ മണ്ണിലേക്കുള്ള ഈ പോക്കിനുണ്ടോ വലിപ്പച്ചെറുപ്പവ്യത്യാസം വല്ലതും? സോഷ്യലിസം എന്നത് അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ നടപ്പാകുന്ന ഏകസന്ദര്‍ഭം ഒരു പക്ഷേ ഇത് മാത്രമായിരിക്കാം. അദ്ദേഹത്തിന്‍റെ സമയമടുത്തു എന്നല്ലാതെന്തു പറയാന്‍.

     ഇനി ഹാജിയുടെ ഗള്‍ഫിലുള്ള കടകളില്‍ മുതലാളിമാരായി മൂന്ന് ആണ്‍മക്കളാണുണ്ടാവുക. ജോലിക്കാരെല്ലാം പേടിക്കുന്ന ആജ്ഞകളും നോട്ടങ്ങളുമായി ഗാംഭീര്യം തുളുമ്പുന്ന ഭാവഹാദികളോടെ തന്‍റെ കടകളിലൂടെ ഉലാത്തുന്ന അഹമ്മദ്‌ ഹാജി ഇല്ലാതെയാണ് ഇനി മക്കളുടെ തേരോട്ടം.

      പത്തു മുപ്പത്തഞ്ചു വര്‍ഷമായി ഗള്‍ഫില്‍ കച്ചവടം നടത്തുന്നയാളാണ് അഹമ്മദ്‌ ഹാജി. ചെറിയ ഒരു കടയില്‍ തുടങ്ങി വലിയ നാല് കടകളുടെ അധിപനായതാണ് അദ്ദേഹത്തിന്റെ മുപ്പത്തഞ്ചു വര്‍ഷത്തെ ഗള്‍ഫ് ജീവിത ചരിത്രം. വലിയ തറവാട്ടുകാരനായ അദ്ദേഹം നാട്ടില്‍ അറിയപ്പെടുന്ന ധര്മിഷ്ഠനാണ്. പള്ളിക്കും ദീനീസ്ഥാപനങ്ങള്‍ക്കും വര്‍ഷാവര്‍ഷം കാര്യമായ സംഭാവന, റമളാന്‍ ഇരുപത്തേഴാം രാവിന് നാട്ടിലുടനീളം അരിയും സാമാനങ്ങളും, ബലിപെരുന്നാളിന് ഡസന്‍ കണക്കിന് പോത്തുകളെ ബലിയറുത്ത് വിതരണം, പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിന് പ്രത്യേക ലക്കോട്ട് കവര്‍ എന്ന് തുടങ്ങി അഹമ്മദ്‌ ഹാജിയുടെ പോരിശ അങ്ങനെ നീളുന്നു.

     ഹാജിയുടെ നാല് കടകളില്‍ അദ്ദേഹം ഇരുന്നിരുന്ന വലിയ കടയില്‍ എപ്പോഴും നല്ല തിരക്കായിരുന്നു. കാഷ്‌ കൌണ്ടറിനു മുന്നില്‍ ഒരു ജനക്കൂട്ടം എപ്പോഴുമുണ്ടാകും. ഈ കടയാണ് അദ്ദേഹം ആദ്യം തുടങ്ങിയത്. അതിന്മേലാണ് മൊത്തത്തിലൊന്ന് പച്ചപിടിച്ചതും പിന്നീടദ്ദേഹം കോടീശ്വരനായതും.
     ജോലിക്കാരില്‍ അധിക പേരും നാട്ടുകാര്‍ തന്നെയാണ്. അവരില്‍ പുതുതായി നാട്ടില്‍ നിന്നും വന്ന സെയില്‍സ്‌മാനാണ് അഷ്‌റഫ്‌. കടയിലേക്ക് വന്നു കയറിയ ദിവസം അവന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വലിയ പ്രതീക്ഷകളുമായി നാട്ടില്‍ നിന്നും വിമാനം കയറി വന്നതാണല്ലോ. കടയില്‍ നല്ല തിരക്കായിരുന്നു. അവനെയും കൂട്ടി ഹാജി വാച്ച് സെക്‌ ഷനിലേക്ക് ചെന്നു.
     കെട്ടുപ്രായമെത്തിയ പെങ്ങന്മാരും അസുഖബാധിതനായ ഉപ്പയുമെല്ലാമുണ്ടായിട്ടും നിത്യ ചെലവുകള്‍ക്കെങ്കിലുമുതകുന്ന കാര്യമായ പണിയൊന്നും ശരിയാവാതെ നാട്ടില്‍ തേരാ പാരാ നടക്കുകയായിരുന്നു അവന്‍. ദുരിതക്കയത്തില്‍ മുങ്ങിത്താഴാന്‍ പോകുമ്പോള്‍ എത്തിപ്പിടിക്കാന്‍ ഒരു കച്ചിത്തുരുമ്പെന്ന പോലെയാണവന് ഹാജിയുടെ കടയില്‍ ജോലിക്കുള്ള വിസ തരപ്പെട്ടത്. നാട്ടിലെ മറ്റു പണക്കാരില്‍ നിന്നും വ്യത്യസ്തനായ ഹാജിയുടെ കടയില്‍ ഒരു ജോലി എന്നത് അവനെസ്സംബന്ധിച്ചേടത്തോളം ഒരു മഹാഭാഗ്യമായിരുന്നു.
     "ഇവന് വാച്ചുകളെല്ലാം ശരിക്ക് കാണിച്ചു കൊടുക്കണം. നിനക്ക് നാട്ടില്‍ പോകാനുള്ളതല്ലേ. എല്ലാം പെട്ടെന്ന് പഠിപ്പിച്ചെടുക്കണം."

വാച്ചിലെ സെയില്‍സ്‌മാന്‍ സലീമിനോട് ഹാജി പറഞ്ഞു.

     "ഭക്ഷണം കഴിച്ച് റസ്റ്റ്‌ കഴിഞ്ഞ് വൈകുന്നേരം വന്നാല്‍ മതി. ഇപ്പോള്‍ റൂമിലേക്ക്‌ പൊയ്ക്കോ." ഹാജി അഷ്‌റഫിനെ പറഞ്ഞയച്ചു.


ഒരു സെയില്‍സ്‌മാന്‍റെ കൂടെ അവന്‍ റൂമിലേക്ക്‌ പോയി. മുതലാളി പറഞ്ഞത് പ്രകാരം വൈകുന്നേരം തന്നെ വന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. സലീം അവന് വാച്ചുകളോരോന്നും കാണിച്ചു കൊടുത്തു .



     "ഇതാണ് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാസിയോയുടെ മോഡല്‍ ഒറിജിനല്‍. അപ്പുറത്തെ ബോക്സില്‍ ഉള്ളത് 'യു'." സലീം ക്ലാസ് തുടങ്ങി.

"'യു'വോ? അതെന്താ?" അഷ്റഫിനു പിടി കിട്ടിയില്ല


    "അതായത് ഡ്യൂപ്ലിക്കേറ്റ്‌. ഡ്യൂപ്ലിക്കേറ്റ്‌ എന്ന് കസ്റ്റമര്‍ കേള്‍ക്കെ പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കടയില്‍ എല്ലാവരും 'യു' എന്നാണു പറയുക. 'യു' എടുക്കാന്‍ പറഞ്ഞാല്‍ ഇതാണ് എടുക്കേണ്ടത്. ഒറിജിനലിനു നമ്മള്‍ 'എല്‍' എന്ന് പറയും."

സലീം വിശദീകരിച്ചു.

     അന്ന് തന്നെ അതിന്റെ വില്‍പ്പനാ രീതിയും ഏതാണ്ട് മുഴുവനായിത്തന്നെ പഠിപ്പിച്ചു കൊടുത്തു. ഒറിജിനല്‍ വിറ്റാല്‍ തുച്ഛമായ ലാഭമേ കിട്ടൂ. എന്നാല്‍ ഡ്യൂപ്ലിക്കേറ്റിന്മേല്‍ പലതിലും വില്പനവിലയുടെ എഴുപത്തഞ്ചു ശതമാനം വരെ ലാഭമാണത്രേ. അത് കൊണ്ട് ഡ്യൂപ്ലിക്കേറ്റ്‌ കൂടുതല്‍ വിറ്റാല്‍ എളുപ്പത്തില്‍ മുതലാളിയുടെ ഇഷ്ടക്കാരനാവാം. ഒറിജിനല്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ ഡ്യൂപ്ലിക്കേറ്റ്‌ കൊടുക്കാന്‍ കഴിയണം. അതാണ്‌ കഴിവ്. അപ്പോള്‍ ഒറിജിനലിന്‍റെ വിലയില്‍ തന്നെ കച്ചവടം നടക്കുകയും ചെയ്യും. കാഴ്ചയില്‍ രണ്ടും ഒരേ പോലെയാണിരിക്കുക . പേരും പ്രിന്റും ബോക്സും എല്ലാം ഒരു പോലെ. സാധനം കുറച്ചു കാലം ഉപയോഗിക്കുമ്പോള്‍ മാത്രമേ വ്യത്യാസം അറിയാന്‍ പറ്റൂ. കസ്റ്റമേഴ്സ് അധികവും പഞ്ചാബികളും തമിഴന്മാരും പാക്കിസ്ഥാനികളും ചിലപ്പോള്‍ മലയാളികളുമായ നാട്ടില്‍പ്പോക്കുകാരാണ്. കെട്ടിട നിര്‍മാണത്തൊഴിലാളികളായ അവരില്‍പ്പലരും തുച്ഛ ശമ്പളക്കാരും രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ മാത്രം നാട്ടിലേക്ക് പോകുന്നവരുമാണ്. നാട്ടിലേക്ക് പോകുന്ന സാധനങ്ങള്‍ കേടു വന്നാലും തിരിച്ചു വരാനുള്ള സാധ്യത വളരെ വിരളമാണ്.

     ധര്മിഷ്ഠനും അഞ്ചു നേരം മുടങ്ങാതെ പള്ളിയില്‍ പോകുന്നയാളുമായ ഹാജിയാരുടെ കടയിലും ഡ്യൂപ്ലിക്കേറ്റോ
എന്ന അമ്പരപ്പായിരുന്നു അഷ്‌റഫിന് ആദ്യം. ‌ പിന്നെയാണ് മനസ്സിലായത്, വെറും കാസിയോ വാച്ച് മാത്രമല്ല. ഇലക്ട്രോണിക്സും കോസ്മെറ്റിക്സും തുടങ്ങി സകല സാധനങ്ങളും ഒറിജിനലിന്‍റെ കൂടെ ഡ്യൂപ്ലിക്കേറ്റും ഇദ്ദേഹത്തിന്‍റെ കടകളില്‍ ഉണ്ടെന്നത്.

     "അപ്പൊ അതാണ്‌ കാര്യം.     ഇയാള്‍ നാട്ടില്‍ക്കാണിക്കുന്ന ഉദാരതയും വിശാലമനസ്ക്കതയുമെല്ലാം വെറും കള്ളപ്പണത്തിന് 'ഈമാന്‍' പൂശല്‍ മാത്രമായിരുന്നു. നാട്ടുകാരുടെ മുന്നില്‍ വെറും മാന്യത ചമയല്‍ മാത്രം." അഷ്‌റഫിന് വിശ്വസിക്കാനായില്ല.
ഇങ്ങനെയൊരു നരകത്തില്‍ ജോലി ചെയ്യേണ്ടി വന്നതില്‍ അവന് വിഷമം തോന്നി. പക്ഷെ എന്ത് ചെയ്യാന്‍. വീട്ടിലെ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ എങ്ങനെയും ഇവിടെ കുറെ കാലം പിടിച്ചു നിന്നേ പറ്റൂ.

     ഹാജിയുടെ ധനാഗമനത്തിന്റെ വേര് ആണ്ടു കിടക്കുന്നത് മരുഭൂവിന്റെ ഉരുകുന്ന ചൂടിലും കൊടും തണുപ്പിലും കഷ്ടപ്പെടുന്ന പാവപ്പെട്ടവന്‍റെ വിയര്‍പ്പിലും ചോരയിലുമാണെന്ന് മനസ്സിലാക്കാന്‍ അഷ്‌റഫിന് ഏറെ നാള്‍ വേണ്ടി വന്നില്ല. ദീര്‍ഘകാലത്തെ വിരഹത്തിനു ശേഷം നാട്ടിലെത്തുന്ന പാവം പ്രവാസികളുടെയും അവര്‍ ആശയോടെ മാറോടണക്കാന്‍ വെമ്പി കാത്തിരിക്കുന്ന അവരുടെ കുഞ്ഞുങ്ങളുടെയും അതൃപ്പം നിറഞ്ഞ
മുഖത്തേക്ക് ഇളിഭ്യച്ചിരിയോടെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് ഹാജിയുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ നാട്ടില്‍ പൊങ്ങിക്കൊണ്ടിരുന്നത്.

     "പടച്ചോനെ, ആളുകളുടെ ഉള്ളു കാണാന്‍ വല്ല യന്ത്രവും കണ്ടു പിടിച്ചിരുന്നെങ്കില്‍!" അഷ്റഫ് പ്രാര്‍ത്ഥിച്ചു പോയി.

     നല്ല പൊടിക്കാറ്റുള്ള ഒരു ദിവസം കട പൂട്ടി ഫ്ലാറ്റിലേക്കുള്ള സ്റ്റെപ്പുകള്‍ കയറുമ്പോഴാണ് ഹാജി ആദ്യം കുഴഞ്ഞു വീണത്. പൊടി ശ്വസിച്ചത്‌ കൊണ്ടായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഓരോ കാലാവസ്ഥാ മാറ്റത്തിനിടയിലും ഈ പൊടിക്കാറ്റ് അറബി രാജ്യങ്ങളില്‍ പതിവുള്ളതാണല്ലോ. മക്കള്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഗതി പൊടിയല്ല ഹൃദയത്തിന്റെ എന്തോ തകരാറാണെന്ന് സ്ഥിരീകരിച്ചത്.

     പരിശോധനകള്‍. വിവിധ ടെസ്റ്റുകള്‍. കൂടുതല്‍ ചികിത്സക്കായി ഹാജിയെ പെട്ടെന്ന് തന്നെ നാട്ടിലേക്കയച്ചു. അവിടെ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഹൃദയവാല്‍വ് മാറ്റി വെക്കണമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നു. പിന്നെ ഓപ്പറേഷനുള്ള ഒരുക്കങ്ങളായി. പണം വാരി എറിയാന്‍ ഉള്ളത് കൊണ്ട് എല്ലാം ഭംഗിയായി നടന്നു. ഓപ്പറേഷന്‍ കഴിഞ്ഞു ഹാജി ആശുപത്രി വിട്ടു. ഏകദേശം ഒരു മാസം കഴിഞ്ഞു. അത്യാവശ്യങ്ങള്‍ക്കെല്ലാം വീട് വിട്ടു പുറത്തിറങ്ങാനൊക്കെ തുടങ്ങി. പക്ഷെ സ്വാസ്ഥ്യം കൂടുതല്‍ നീണ്ടു നിന്നില്ല. വീണ്ടും തുടങ്ങി നെഞ്ചു വേദനയും ശരീരം കുഴയലും. പിന്നെയും അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞു. അത്യാവശ്യം എണീറ്റ് ഇരിക്കാമെന്നായി. ഹാജിയെ റൂമിലേക്ക്‌ മാറ്റി. അങ്ങനെയൊരു ദിവസം രാവിലെ ആശുപത്രിയില്‍ വെച്ച് പത്രം നോക്കിക്കൊണ്ടിരിക്കെയാണ് തന്‍റെ ഓപറേഷന്‍ നടത്തിയ ഡോക്ടറുടെ ഫോട്ടോ കയ്യാമം വെച്ച നിലയില്‍ പത്രത്തിന്‍റെ മുന്‍പേജില്‍ തന്നെ കാണുന്നത്. വാര്‍ത്ത വായിച്ച ഹാജി ഞെട്ടിത്തരിച്ചു പോയി. ധാരാളം വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ വിദ്വാന്‍ ഒരുപാട് പേര്‍ക്ക് കാലാവധി കഴിഞ്ഞതും വ്യാജനുമായ വാല്‍വുകളാണത്രേ ഫിറ്റ്‌ ചെയ്തത്. എങ്ങനെയും പണം സമ്പാദിക്കാന്‍ ഒരുപാട് പേരുടെ ജീവന്‍ അയാള്‍ പുഷ്പം പോലെ അമ്മാനമാടിയത്രേ. ജയിലിലേക്കുള്ള പോക്കാണ് ഫോട്ടോയില്‍.

     ഹാജി ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. തിളങ്ങുന്ന ആ കണ്ണുകളില്‍ അന്നുവരെയില്ലാതിരുന്ന ഒരു തരം ക്രൌര്യം ഹാജിക്ക് കാണാനായി. ആ നോട്ടം അദ്ദേഹത്തിന്‍റെ ഹൃദയത്തിലേക്ക് തന്നെ തുളഞ്ഞു കയറി. സിംഹവായിലകപ്പെട്ട മാനിന്റെ ദൈന്യത ഹാജിയുടെ മുഖത്ത് പരന്നു. വഞ്ചിക്കപ്പെട്ട കുഞ്ഞുങ്ങളുടെ നിരാശ പടര്‍ന്ന കണ്ണുകള്‍ ഒരായിരം കൂര്‍ത്ത ദംഷ്ട്രകളായി തന്‍റെ നേരെ ചീറിയടുക്കുന്നതായി ഹാജിക്ക് തോന്നി. ഇടതു തോളിന്‍റെ ഭാഗത്ത്‌ നിന്നും ശക്തിയായൊരു വേദനയുടെ മിന്നല്‍ പിണര്‍. ഹാജി കുഴഞ്ഞു വീണു. അതായിരുന്നു അവസാനം.

88 comments:

മൻസൂർ അബ്ദു ചെറുവാടി said...

വളരെ അപ്രതീക്ഷിതമായ ക്ലൈമാക്സ്.
അതിലേക്ക് കഥ പറഞ്ഞു വന്ന രീതി നല്ല ഒഴുക്കുള്ളതും.
കൂടെ പറ്റിക്കുകയും പറ്റിക്കപ്പെടുകയും ചെയ്യും എന്ന സന്ദേശം.
അധാര്‍മ്മികതക്ക് മേലെ വെള്ള പൂശുന്നവരെ തിരിഞ്ഞു കുത്തുകയും ചെയ്യുന്നു.
നല്ല ഭംഗിയുള്ള കഥ ഷുക്കൂര്‍. ഇഷ്ടപ്പെട്ടു

Mizhiyoram said...

പെട്ടെന്ന് കാശുണ്ടാക്കാന്‍ ജനങ്ങള്‍ തങ്ങളുടെ മേഖലയെ ദുരുപയോഗം ചെയ്യുന്നു.
കച്ചവടത്തില്‍ വഞ്ചന കാണിച്ചിരുന്ന അഹമ്മദ് ഹാജി വഞ്ചിക്കപ്പെട്ടപ്പോള്‍,
സ്വന്തം ജീവിതം തന്നെ നഷ്ടമായി അല്ലെ?
'വാളെടുത്തവന്‍ വാളാല്‍' എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിച്ചു. ആശംസകള്‍.

Shameer Koya said...

vayichu varumbol engotanu pokunnathennu oru ideayum kittiyilla. itharam oru twist katahyil orikkalum prathekshichilla.
very good way of presentation and superb climax.
keep it up

ആസാദ്‌ said...

ശുക്കൂര്‍ ഭായീ... നോ കമന്റ്... നോ കമന്റ്... നോ കമന്റ്...
ഈ കഥ.. ചിലര്‍ക്കൊക്കെ കൊള്ളും.. ശരിക്കും കൊള്ളും!
ഒരുവന്‍ ആകാശവും ഭൂമിയും അതിന്റെ ഇടയിലുള്ളതും മുഴുവന്‍ സ്വന്തമാക്കിയെട്ടെന്തു കാര്യം? അവനവന്റെ ആത്മാവിനെ നഷ്ട്ടപെടുത്തിയവന്‍ ആണെങ്കില്‍? അതെ ഹാജിയാര് ആത്മാവിനെ നഷ്ടപെടുത്തിയവാന്‍ തന്നെ. ഇങ്ങിനെ എത്രമാത്രം ഹാജിയാരുമാര്‍ ഉണ്ടെന്നോ നമ്മുടെയൊക്കെ നാട്ടില്‍!
അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തിയിലേക്കല്ല നോക്കുന്നത്, ഹൃദയത്തിലെക്കാന്നു! (പാരിശുദ്ധ ഖുര്‍ആന്‍) :))

Naseef U Areacode said...

കഥ നന്നായി.. ആളുകളെ വഞ്ചിച്ചിട്ടൊന്നും ഒരിക്കലും സമാധാനമായി ജീവിക്കാൻ കഴിയില്ല...
ഗുണപാഠം നന്നായി.. ആശംസകല്

സിയാഫ് അബ്ദുള്‍ഖാദര്‍ said...

വാളെടുത്തവന്‍ വാളാല്‍ അല്ലെ ശുകൂര്‍ജി .നന്നായി ,ഇനിയും രചനകള്‍ പ്രതീക്ഷിക്കുന്നു ,ആശംസകള്‍ ..

ajith said...

കണ്ടറിയാത്തവന്‍ കൊണ്ടറിയും

ജസ്റ്റിന്‍ said...

വഞ്ചനയും അനീതിയും ചെയ്യുന്നവർ തിരിച്ചടികളെപ്പറ്റി ബോധവാന്മാരാകുന്നില്ല. അതേ അളവിൽ തിരിച്ച് കിട്ടും എന്നുള്ളതിനു നമുക്ക് ചുറ്റും നിരവധി അനുഭവങ്ങൾ ഉണ്ട്.

കഥ നന്നായി.

kARNOr(കാര്‍ന്നോര്) said...

നല്ല കഥ .. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു :(

റശീദ് പുന്നശ്ശേരി said...

കഥയുടെ കാമ്പ് കൊള്ളാം
പറഞ്ഞ രീതിയില്‍ അല്പം ധ്രതി കാണിച്ചോ ?
എന്റെ തോന്നലാകാം. അല്ലെ :)

Muralee Mukundan , ബിലാത്തിപട്ടണം said...

കച്ചകെട്ടി കപടം ചെയ്യുന്ന കച്ചവടക്കാർക്ക് ഒരിക്കൽ തങ്ങളും ഇതുപോൽ കബളിക്കപ്പെടുമ്പോഴാനല്ലൊ യാഥാർത്ഥ്യങ്ങൾ മനസ്സിലാകുക അല്ലേ ഭായ്

Anonymous said...

അപ്രതീക്ഷിതമായ അവസാനം..നല്ല അവതരണം..ഇഷ്ടമായി സുഹൃത്തേ..

Mohamedkutty മുഹമ്മദുകുട്ടി said...

കഥയുടെ ടൈറ്റിലും അവസാനത്തെ ട്വിസ്റ്റും നന്നായി. നല്ലോരു ഗുണ പാഠവും കഥയില്‍ അടങ്ങിയിരിക്കുന്നു. ആശംസകള്‍!.

BCP - ബാസില്‍ .സി.പി said...

സൂപ്പർ എന്ന് പറഞ്ഞാൽ ശരിയാവില്ല. സുസുസൂപ്പർ..!! മാശാ അല്ലാഹ്.. ഇനിയും ഇമ്മാതിരി എഴുതണേ...

ഓലപ്പടക്കം said...

ഉയ്യോ...നോ കമന്റ്സ്...കിടു

Vishnu N V said...

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും

ഷാജു അത്താണിക്കല്‍ said...

നല്ല രീതിയില്‍ എഴുതി
കുറച്ചു കൂടി പൊടിപ്പും തുങ്ങലുമവാമായിരുന്നു എന്നാല്‍ കമ്പീരമായി
എന്നാലും ഇഷ്ടായി
ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത്തരം ഒരുപാട് 'ഹാജിമാര്‍' നമുക്ക് ചുറ്റും കറങ്ങിനടപ്പുണ്ട്.
ഇന്ന് കച്ചവടത്തില്‍ പൂര്‍ണ്ണമായി സത്യസന്ധത കാണിക്കുന്നവര്‍ തുലോം വിരളമാണ്.രണ്ടു പഴമൊഴികള്‍:
'ill won money never sticks'
'there is crime behind every fortune'

ശുകൂര്‍ ഭായിയുടെ എഴുത്തിലെ സന്ദേശം അനുകരണീയമാണ്.

ente lokam said...

കണക്കായിപ്പോയി...
കൊടുത്താല്‍ കൊല്ലത്തും കിട്ടും..!!

നന്നായി എഴുതി ...

എന്‍.പി മുനീര്‍ said...

കഥ കൊള്ളാം..അതിലുപരിയായി പുറം ലോകമറിയാതെ തട്ടിപ്പും പറ്റിപ്പുമായി കഴിയുന്ന മുതലാളിവിഭാഗങ്ങള്‍ക്ക് നന്നായി താങ്ങുകയും ചെയ്തു.പിന്നെ ഈ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റിനെ വിറ്റ് ലാബം കൊയ്യുന്ന ഒരു പാട് കച്ചവടക്കാ‍ര്‍ എല്ലായിടത്തും ഉണ്ട്.ചെറുമീനുകളെയല്ലെ പിടിക്കാന്‍ കഴിയൂ.. വലിയ മീനുകള്‍ക്ക് എല്ലാ തന്ത്രങ്ങളും അറിയാം.

anupama said...

പ്രിയപ്പെട്ട ഷുക്കൂര്‍,
കര്‍മഫലം പിന്തുടരും....!ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ വളരെ ഇഷ്ടപ്പെട്ടു!നല്ല കഥ! അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു

sm sadique said...

ഹാജി തന്നെ ചികിത്സിച്ച ഡോക്ട്രറുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.അഞ്ച് നേരം നിസ്കരിക്കുന്ന ഹാജിക്ക് കാണാനായി കുറെ ഡ്യൂപ്ലിക്കറ്റ് കണ്ണുകൾ.പക്ഷെ,പാവപെട്ടവനും രോഗം വരും തീവ്രകഷ്ട്ടതകൾ വരും ഹൃദയവാല്വിന് തകരാറും ബ്ലോക്കും വരും കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്യും. അവിടയാണ് ഞാൻ വിശ്വസിക്കുന്നത് “വിധി തീർപ്പ്” ഇവിടയല്ല എന്ന്. ആശംസകൾ....

കൊമ്പന്‍ said...

കൊടുത്താല്‍ കൊല്ലത്തും കിട്ടും
ഡ്യു പ്ലിക്കെ റ്റ് കഥ ഗംബീരമായി

Akbar said...

ആഹ. അതു ശരി. അപ്പൊ ഇതൊക്കെ കയ്യിലുണ്ടല്ലെ. നന്നായിട്ടോ കഥ പറച്ചില്‍. ലളിതാമായ ആഖ്യാനം. ഉള്ക്കാംബുള്ള പ്രമേയം.

ഷബീര്‍ - തിരിച്ചിലാന്‍ said...

മലയാളികളുടെ സൂപ്പര്‍മാര്‍ക്കറ്റുകളുടേയും, ഗ്രോസറികളുടേയുമൊകെ നിലനില്പ്പ് ഇത്തരം കുന്നംകുളം ഡൂപ്ലിക്കേറ്റ് സാധനങ്ങള്‍ തന്ന് പറ്റിച്ചാണ്. നിത്യജീവിതത്തില്‍ ഭാഗമായിട്ടുള്ള വിഷയത്തില്‍ പറഞ്ഞ കഥയും ഗുണപാഠവും ഇഷ്ടപെട്ടു. മരണത്തിലെ സോഷ്യലിസം കാണിച്ച വരികള്‍ മനോഹരം.

ഷാജി പരപ്പനാടൻ said...

Gulf malayaaliyayathinaal kadha nannaayi bhodhyappettu

Jefu Jailaf said...
This comment has been removed by the author.
Jefu Jailaf said...

ലാളിത്യമുള്ള അവതരണം. അതിലടങ്ങിയ സന്ദേശവും കുറിക്കു കൊള്ളുന്നു. അഭിനന്ദനങ്ങള്‍...

കാഴ്ചക്കാരന്‍ said...

ഇതൊക്കെ സത്യമായിരിക്കുമോ?
ഇങ്ങനെയും സംഭാവിക്കുന്നുണ്ടാവും അല്ലെ?
ആ ഫീല്‍ഡില്‍ ഉള്ളവര്‍ക്കേ അതിന്റെ കഥ അറിയൂ

കുന്നെക്കാടന്‍ said...

സമൂഹത്തിലെ മന്യ്ഹന്മാരുടെ ഒരു വശം മാത്രമാണിത് ,നാട്ടില്‍ പള്ളിക്കും പട്ടകര്‍ക്കും വരി കൊരീ കൊടുത്താല്‍ നല്ലവന്‍ ആകുന്ന വിദ്യ രസകരമായി തന്നെ വായിച്ചു

ഉമ്മു അമ്മാര്‍ said...
This comment has been removed by the author.
ഉമ്മു അമ്മാര്‍ said...

ലളിതമായ ഭാഷയില്‍ വളരെ ഗുരുതരമായ ഒരു തെറ്റിനെ ചൂണ്ടി കാണിച്ചിരിക്കുന്നു ..അവതരണ ശൈലി ഒത്തിരി ഇഷ്ട്ടായി... നമ്മുടെ നാട്ടില്‍ മുതലാളി ചമഞ്ഞു .. മറ്റുള്ളവരുടെ മുന്നില്‍ വിശ്വാസപരമായും മറ്റും മാന്യനായി നടക്കുന്ന പലരും പണം സമ്പാദിക്കുന്നതു ഇങ്ങനെയൊക്കെ ആകും അല്ലെ . ... എല്ലാത്തിലും മായം കലര്‍ത്തി ... പണതിനോടുള്ള ആര്‍ത്തി കാരണം ആളുകളുടെ കണ്ണില്‍ പൊടിയിട്ടു സംബാടിക്കുന്നതെല്ലാം ഈ ലോകത്തും പരലോകത്തും തിരിച്ചു കൊത്തുമെന്നു അവന്‍ ചിന്തിക്കുന്നേയില്ല.. കിട്ടിയ പണം സക്കാത്ത് മുഖേന ശുദ്ധീകരിച്ചു ദൈവ പ്രീതിയോടെ ജീവിക്കുന്നവര്‍ വളരെ വിരളം .. വാളെടുത്തവന്‍ വാളാല്‍ വളരെയധിഅകം ചിന്തിക്കേണ്ടുന്ന ഒരു നല്ല കഥ.. ആശംസകള്‍,,

Riyas CMR said...

very good topic and climax..

Arif Zain said...

നിസ്സഹായന്‍റെ ആഗ്രഹ വിചാരങ്ങള്‍ (wishful thinking)എന്നും വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.

Hashiq said...

ചെയ്തുകൂട്ടുന്നതിന് എല്ലാം കൂലി ഇവിടെ തന്നെ.
നല്ല പോസ്റ്റ്‌ ...

ചന്തു നായർ said...

ഈ അടുത്തകാലത്താണു നമ്മുടെ ഒരു മെഡിക്കൽ കോളേജിൽ ഇതുപോലെ കാലാവധി കഴിഞ്ഞ വാല് വ് മാറ്റിവച്ച് ഒരാൾ മരിച്ചത്...ആ വാർത്തയാവാം ഷുക്കൂറിനു ഈ കഥ എഴുതാനുള്ള പ്രചോദനമായത്....വാർത്തകളാണു അല്ലെങ്കിൽ സംഭവങ്ങളാണു കഥ്യോ കവിതയോ എഴുതാനുള്ള വളക്കൂർ ആകുന്നത്...അത്തരത്തിൽ ഒരു വാർത്തയെ നല്ലൊരു ഗുണപാഠകഥ് യാക്കി മാടിയതിനു ഈ കഥാകാരനു എന്റെ വലിയ നമ സ്കാരം.....................

പഞ്ചാരകുട്ടന്‍ -malarvadiclub said...

എന്നാലും എല്ലാരും ഇതൊക്കെത്തന്നെയാ രിപീറ്റ്‌ ചെയ്യന്നത്
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

Gafar Cheruvadi said...

Good Story, പൊട്ടനെ കിട്ടന്‍ ചതിച്ചാല്‍ , കിട്ടനെ ദൈവം ചതിക്കും .....

TPShukooR said...

@അഷ്‌റഫ്‌ അമ്പാലത്ത്, വാളെടുത്തവന്‍ എന്നത് അത്ര കണ്ടു ഈ കഥയില്‍ ശരിയാകും എന്നറിയില്ല. ഡ്യൂപ്ലിക്കേറ്റ്‌ വാല്‍വ് ഹാജിക്ക് ഫിറ്റ് ചെയ്തുവെന്നോ അത് കൊണ്ടാണ് മരിച്ചതെന്നോ കഥയില്‍ പറയുന്നില്ല. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

@ഷമീര്‍, ആസ്വാദനത്തിനു വളരെ നന്ദി.
@ആസാദ്, വളരെ നന്ദി. അവനവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയവന് തീര്‍ച്ചയായും നഷ്ടത്തില്‍ തന്നെ. ‍
@നസീഫ്, അഭിപ്രായത്തിനു വളരെ നന്ദി
@സിയാഫ്, അഷ്‌റഫ്‌ അമ്പാലത്തിനു കൊടുത്ത മറുപടി ശ്രദ്ധിക്കുക. താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി.
@അജിത്‌, വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
@ജസ്റ്റിന്‍, കുറെ നാളിനു ശേഷം കണ്ടത്തില്‍ സന്തോഷം. അഭിപ്രായത്തിനു നന്ദി.
@ കാര്‍ന്നോര്‍, ആരായാലും വീഴുമല്ലോ. നന്ദി.

TPShukooR said...

@ചെറുവാടി, ഉദ്ഘാടനത്തിന് വളരെ നന്ദി.

TPShukooR said...

@റഷീദ് പുന്നശ്ശേരി, വിമര്‍ശനം സ്വാഗതം ചെയ്യുന്നു. വളരെ നന്ദി.
@മുരളീ മുകുന്ദന്‍, അഭിപ്രായത്തിനു വളരെ നന്ദി.
@Navasshamsudheen , ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം
@മുഹമ്മദ്‌ കുട്ടിക്കാ, വന്നു വായിച്ചതില്‍ വളരെ സന്തോഷം. നന്ദി.
@ബാസില്‍ സി പി. അഭിനന്ദനത്തിനു വളരെ നന്ദി.
@ഓലപ്പടക്കം, 'കിടു' വാണെന്നറിയിച്ചതില്‍ വളരെ സന്തോഷം.
@വിഷ്ണു, അഭിപ്രായത്തിനു വളരെ നന്ദി.
@ഷാജു അത്താണിക്കല്‍, ഏറിയിട്ടു നാറെണ്ടല്ലോ എന്ന് കരുതി തൊങ്ങല്‍ കുറച്ചു. അഭിപ്രായത്തിനു വളരെ നന്ദി.
@ഇസ്മായി കുറുമ്പടി, അഭിപ്രായത്തിനു വളരെ നന്ദി.
@എന്‍റെ ലോകം, വളരെ നന്ദി.
@മുനീര്‍, കൊമ്പന്‍ സ്രാവുകള്‍ എപ്പോഴും വലക്കു പുറത്തു തന്നെ. അഭിപ്രായത്തിനു വളരെ നന്ദി.

K@nn(())raan*خلي ولي said...

യത്തീം മക്കളുടെയും പാവങ്ങളുടെയും സമ്പാദ്യം കൈക്കലാക്കുന്ന, ആര്‍ത്തിപ്പണ്ടാരങ്ങളെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അത്തരമൊരു പ്രശ്നത്തില്‍ ഇടപെട്ടതിന്റെ അനുഭവമാണ്‌ അടുത്ത പോസ്റ്റില്‍ എഴുതാന്‍ ഉദ്ദേശിക്കുന്നത്.

നാലുകാശിനുവേണ്ടി എന്ത് വൃത്തികേട് ചെയ്യുന്നവരും നാളെ കിടക്കേണ്ടത് ആറടി മണ്ണില്‍ !

khaadu.. said...

സുഹൃത്തെ... നന്നായിട്ടുണ്ട്....നല്ല ഒഴുക്കോടെ എഴുതി.. നല്ല ക്ലൈമാക്സ്‌.. നല്ല ഒരു സന്ദേശം.. അടുത്തിടെ നടന്ന ഒരു സംഭവത്തിലേക്ക് ക്ലൈമാക്സ്‌ കൊണ്ടുവന്ന രീതി നന്നായിട്ടുണ്ട്..


അഭിനന്ദനങ്ങള്‍...

A said...

ഇക്കഥ ഏറെ ഇഷ്ടമായി ഷുക്കൂര്‍. വളരെ സത്യമായ ഒരു വസ്തുത അതീവ ലളിതമായും ഹൃദ്യമായും എഴുതി. ഇത് വായിച്ചപ്പോള്‍ ഞാന്‍ ഇന്നലെ വാങ്ങിയ olympus ക്യാമറ ഡ്യൂപ്ലിക്കേറ്റ്‌ അല്ലെ എന്ന് തോന്നുകയാണ്. അതു വാങ്ങിപ്പിക്കാന്‍ ആ കടക്കാരന് വല്ലാത്ത താത്പര്യമായിരുന്നു. എന്തിന്? ഇവിടെ അറിയപ്പെടുന്ന കമ്പനിയില്‍ പോലും genuine എന്ന് വലുതാക്കി എഴുതി വെച്ച് ഡ്യൂപ്ലിക്കേറ്റ്‌ തകര്‍ക്കുകയാണ്. കാലത്തിന്റെ അടയാളമാണ് ഈ കഥ ഷുക്കൂര്‍.

TPShukooR said...

@അനുപമ, കഥ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

@എസ് എം സാദിക്ക്, താങ്കളുടെ വിശ്വാസം തന്നെയാണ് എനിക്കും. കഥയില്‍ ഞാന്‍ ഹാജിയുടെ ദുഷ്പ്രവര്‍ത്തി കൊണ്ട് അദ്ദേഹത്തിന് ഡ്യൂപ്ലിക്കേറ്റ്‌ വാല്‍വ് ഫിറ്റ്‌ ചെയ്തു എന്നോ അത് കൊണ്ട് മരിച്ചു എന്നോ പറയുന്നില്ല. സൂക്ഷിച്ചു വായിച്ചാല്‍ മനസ്സിലാകും. അഭിപ്രായത്തിനു വളരെ നന്ദി.

@കൊമ്പന്‍, അഭിപ്രായത്തിനു വളരെ നന്ദി.
@അക്ബര്‍ക്ക, കഥ ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം
@ഷബീര്‍, വളരെ നന്ദി. ഇനിയും പിന്തുണ പ്രതീക്ഷിക്കുന്നു.
@parappanadan, കഥ ബോധ്യപ്പെട്ടത്തില്‍ സന്തോഷം.
@Jefu Jailaf, അഭിപ്രായത്തിനു വളരെ നന്ദി.
@കാഴ്ചക്കാരന്‍, ഇതെല്ലാം യാഥാര്‍ത്ഥ്യം മാത്രം. അഭിപ്രായത്തിനു നന്ദി.
@കുന്നെക്കാടന്‍, വളരെ സന്തോഷം
@ഉമ്മു അമ്മാര്‍, നല്ല വാക്കുകള്‍ക്കു വളരെ നന്ദി
@Riyas CMR, വളരെ നന്ദി. കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നു.
@Arif Zain, അങ്ങനെ തോന്നിയെങ്കില്‍ അങ്ങനെ തന്നെ. വളരെ നന്ദി.
@ഹാഷിക്, അഭിപ്രായത്തിനു വളരെ നന്ദി.
@ചന്തു നായര്‍, ആ സംഭവം ഈ കഥയെ സ്വാധീനിച്ചു എന്നത് ശരിയാണ്. അഭിപ്രായത്തിനു വളരെ നന്ദി.
@പഞ്ചാരക്കുട്ടന്‍, അഭിപ്രായത്തിനു വളരെ നന്ദി.
@ഗഫാര്‍ ചെറുവാടി, അഭിപ്രായത്തിനു വളരെ നന്ദി. കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുന്നു.
@കണ്ണൂരാന്‍, താങ്കള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം മാത്രമാണ്. വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.
@Khaadu , നല്ല വാക്കുകള്‍ക്ക് വളരെ നന്ദി.
@സലാം ഭായ്, പേടിക്കേണ്ട. അത് ചിലപ്പോള്‍ ഒറിജിനല്‍ ആയിരിക്കും. സ്വസ്ഥമായി നാട്ടില്‍ പൊയ്ക്കോള്ളൂ.. അഭിപ്രായത്തിനു വളരെ നന്ദി.

Lipi Ranju said...

"പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും" എന്നത് ഒന്നുകൂടി ഓര്‍മപ്പെടുത്തി ഈ കഥ... ശരിക്കും ഇഷ്ടായി...

mayflowers said...

ഹജ്ജിന്റെ വേളയില്‍ത്തന്നെ ഈ കഥ വായിച്ചപ്പോള്‍ പലരെയും ഓര്‍ത്തു പോയി.
പേരിലൊരു ഹാജി ഉണ്ടായാല്‍,ആള്‍ക്കാര്‍ അറിയെ നാല് കാശ് ധര്‍മം കൊടുത്താല്‍ അയാള്‍ പിന്നെ ധര്‍മിഷ്ട്ടനായി,സുസമ്മതനായി.
അതാണല്ലോ നാട്ടുനടപ്പ്.
നല്ല ഒതുക്കത്തില്‍,താളത്തില്‍ എഴുതി.
ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍.

ശ്രീ said...

കഥ നന്നായി

Kadalass said...

കള്ളവും പൊള്ളയും വെള്ളപൂശുന്ന ഇത്തരക്കാർ
നമുക്കിടയിൽ ഒട്ടേറെയുണ്ട്...
കഥ നന്നായി പറഞ്ഞു..
ആശംസകൾ!

kanakkoor said...

വളരെ നന്നായി രചിച്ച കഥ. ഒരു ഗുണപാഠം അടങ്ങിയിട്ടുണ്ട് . അഭിനന്ദനങ്ങള്‍.
പിന്നെ മറ്റൊരു കാര്യം. ഡ്യൂപ്ലിക്കേറ്റ്‌ വില്ക്കുന്നവന്‍ മാത്രമല്ല വില്ലന്‍. അത് ഉണ്ടാക്കുന്നവനും പ്രമോട്ട് ചെയ്യുന്നവനും ആ പട്ടികയില്‍ പെടും.

Unknown said...

real story/paavam ethra per ittaram chadeyil pettu kaanum alle?

kochumol(കുങ്കുമം) said...

ഡ്യൂപ്ലിക്കേറ്റ്‌ വില്ക്കുന്നകാര്യത്തില്‍ നമ്മുടെ കേരളം ഒട്ടും പുറകില്‍ അല്ല ...ഉണ്ടാക്കുന്നതോ കൂടുതലും കുന്നംകുളത്തും മെയിഡ് ഇന്‍ ചൈന എന്ന് പറയുന്ന അതെലാഘവത്തോടെ ആണ് മെയിഡ് ഇന്‍ കുന്നംകുളം എന്ന് പറയുന്നത് ...കച്ചകപടം അതാണ്‌ കച്ചവടം എന്ന് നമ്മള്‍ പറയുന്നത് ...കപടം ആവശ്യത്തിന് ആയാല്‍ മതി അധികം ആയാല്‍ അമൃതും വിഷം എന്നല്ലേ ..മരണം അത് എല്ലാവര്‍ക്കും ഉണ്ട് കളവു കാട്ടുന്നവര്‍ക്ക് മാത്രം അസുഖങ്ങള്‍ വരണമെന്നില്ല ....എത്രയോ പാവങ്ങള്‍ രോഗം വന്നു കിടക്കുന്നു അവരൊക്കെ എന്‍ട് തെറ്റ് ചെയ്തവരാണ്,കൂലി പണിക്കാര്‍ എന്‍ട് കച്ചവടമാണ് ചെയ്യുന്നത്.ഒരിക്കലും കളവു പറഞ്ഞു കച്ചവടം ചെയ്യാന്‍ പാടില്ല അത് ജനങ്ങളോട് കാണിക്കുന്ന അനീതിയാണ് ..ദൈവകോപം ഇരന്നു വാങ്ങലാണ്....

Elayoden said...

ഇത് പോലെ എത്ര പേര്‍ മറ്റുള്ളവരെ വഞ്ചിച്ചു ജീവിക്കുന്നു. . പണക്കാര്‍ ആകുവാനുള്ള തിടുക്കത്തില്‍ മാനുഷികത എല്ലാവര്ക്കും കൈമോശം വരുന്നു.

കഥയിലെ ക്ലൈമാക്സ്‌ വളരെ നന്നായി. ആശംസകള്‍

TPShukooR said...

@Lipi Ranju , കഥ ഇഷ്ടമായെന്നറിയിച്ചത്തില്‍ വളരെ സന്തോഷം.
@Mayflowers, സന്ദര്‍ശനത്തിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.
@ശ്രീ, വളരെ നന്ദി
@മുഹമ്മദ്‌ കുഞ്ഞി, അഭിപ്രായത്തിനു വളരെ നന്ദി.
@kanakkoor , താങ്കള്‍ പറഞ്ഞത് പോലെ എല്ലാവരും പെടുമെങ്കിലും ഡ്യൂപ്ലിക്കേറ്റ്‌ സാധനങ്ങള്‍ ഒറിജിനല്‍ ആണെന്ന് പറഞ്ഞു വില്‍ക്കുന്നതാണ് ഏറ്റവും വലിയ പാതകം എന്ന് തോന്നുന്നു. അഭിപ്രായത്തിനു വളരെ നന്ദി.
@നജീബ്, വളരെ നന്ദി. തുടര്‍ന്നും സഹകരിക്കുമല്ലോ.
@Kochumol (കുങ്കുമം), അഭിപ്രായത്തിനു നന്ദി. താങ്കള്‍ പറഞ്ഞ പോലെ എല്ലാ പ്രവര്‍ത്തികള്‍ക്കും ഇവിടെ തന്നെ പ്രതിഫലം ഉണ്ടായിക്കൊള്ളണം എന്നില്ല. ഇത് വെറുമൊരു കഥ യാദൃശ്ചിക സംഭവം പോലെ പറഞ്ഞു. അത്ര മാത്രം.
@Elayoden, കഥ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ajmal said...

വളരെ രസകരം തന്നെ ഈ രീതി ഷുക്കൂര്‍ -ബെസ്റ്റ് വിഷെസ്

shahir chennamangallur said...

ഉഗ്രന്‍ , കഥ നന്നായി പറഞ്ഞു വെച്ചു. അഷ്റഫിന്റെ റോളില്‍ ഒരു അപൂര്‍ണ്ണത ഉണ്ടോ എന്നൊരും സംശയം ?

വേണുഗോപാല്‍ said...

എന്റെ ബ്ലോഗ്ഗില്‍ വന്നത് നന്നായി. ഞാന്‍ പുറകേയെത്തി .
കഥ നന്നായി . പൊട്ടനെ തെട്ടന്‍ ചതിച്ചാല്‍ തെട്ടനെ ദൈവം ചതിക്കും എന്നത് പോലെ ..
ഹാജിക്കും സംഭവിച്ചത് അതാണ്‌ ......
മുഴുവന്‍ പോസ്റ്റും വായിച്ചില്ല . വീണ്ടും വരാം
ആശംസകളോടെ .... (തുഞ്ചാണി)

നികു കേച്ചേരി said...

ബിസിനസിലെ കള്ളനാണയങ്ങളേയും മരണത്തേയും കൂട്ടികെട്ടുന്നത് ഒരു നിലക്ക് നല്ലോരു സന്ദേശം തന്നെ.....

V.M.S. said...

Although the actual story line is small, the way it was told makes it superb. The climax has a poetic justice. I really congratulate you for this work, really, not a perfunctory appreciation..and write more and more.

Anonymous said...

വളരെ നന്നായിടുണ്ട് .......

Anonymous said...

വളരെ നന്നായിടുണ്ട് ...........

Thanal said...

ധാരാളം വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ വിദ്വാന്‍ ഒരുപാട് പേര്‍ക്ക് കാലാവധി കഴിഞ്ഞതും വ്യാജനുമായ വാല്‍വുകളാണത്രേ ഫിറ്റ്‌ ചെയ്തത്. [കടുവയെ പിടിച്ച കിടുവ..]

സുബൈദ said...

ബ്രദര്‍ ശുകൂര്‍
താങ്കളുടെ കഥയല്ല ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിനെ കുറിച്ചുള്ള വിവരണവും കമന്റുകളും വായിച്ചു.....
ഏറെ നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്‌ ഗൌരവ തരമായ വിഷയം കഥാ രൂപത്തില്‍ അവതരിപ്പിച്ചു ഏറെ നന്നായി ....................... അതിലേറെ ഇഷ്ടപ്പെട്ടു എല്ലാ കമന്റുകളും ജനപക്ഷത്തു നിന്നുള്ളതായി എല്ലാവര്‍ക്കും ആശംസകള്‍.

നാമൂസ് said...

"അതി 'വെളവന്' അരി അങ്ങാടീല്‍"

Echmukutty said...

അതെ, ചതിയുടെ തീനാക്കിന് ആരെന്നും എന്തെന്നും ഇല്ല...

നന്നായി പറഞ്ഞു.

ബെഞ്ചാലി said...

നല്ല പ്രമേയം. ഗുണപാഠമുള്ള കഥ. ആശംസകള്‍.

മെഹദ്‌ മഖ്‌ബൂല്‍ said...

നന്നായി അവതരിപ്പിച്ചു...

നന്‍മകള്‍ നേരുന്നു..

റോസാപ്പൂക്കള്‍ said...

അപ്പോള്‍ ഹാജിയുടെത് യു വാല്‍വായിരുന്നു എന്ന് നമുക്കങ്ങു ഉറപ്പിക്കാം.നല്ല കഥ."ഇരിപ്പിട"ത്തിലൂടെയാണ് ഞാന്‍ ഇവിടെ എത്തിടത്‌

Kattil Abdul Nissar said...

എത്ര ലാഘവത്തോടെയാണ്
കഥ പറഞ്ഞിരിക്കുന്നത് .നന്നായി

ഇഗ്ഗോയ് /iggooy said...

ആദ്യവരിയിലെ
ആഡ്യനെ ആഢ്യനാക്കൂ.
കഥ കേമം. ഇത്തരത്തിലെ ആഢ്യന്മാര്‍ക്ക് ആഡ്യന്‍ മതി.
അല്ലേ

TPShukooR said...

എന്‍റെ ഇഗ്ഗോയ് ,
വളരെ നന്ദി. കഥ പോസ്റ്റു ചെയ്ത അന്ന് മുതല്‍ ഞാന്‍ ആ 'ഢ്യ' കിട്ടാന്‍ നടക്കുകയായിരുന്നു. എവിടെയും കിട്ടിയില്ല. താങ്കള്‍ ചെയ്ത കമന്റില്‍ നിന്നും കോപ്പി ചെയ്തു കയറ്റി. വളരെ നന്ദി.

റിഷ് സിമെന്തി said...

കൊളളാം..നല്ല കഥ..climax അപ്രതീക്ഷിതമായി..

African Mallu said...

ഇവിടെ എത്താന്‍ താമസിച്ചു .നല്ല കഥ

V P Gangadharan, Sydney said...

കഥയുടെ ലിങ്ക്‌ കിട്ടാതിരുന്നതിനാല്‍ എത്താന്‍ കുറേ വൈകി.

വര്‍ജ്ജ്യമാകേണ്ട വ്യാജ വാണിജ്യ വേളയില്‍ വര്‍ദ്ധിച്ചു വന്ന വിത്തം വേരില്ലാതെ വേര്‍പെടുമെന്ന്‌ വമ്പുള്ള ഹാജിയറിഞ്ഞില്ല. വങ്കന്‍!
വികട വൈദ്യന്‍ വ്യാജേ ചാര്‍ത്തിയ ഹൃദയകവാട-വിജാഗിരിയോ, വ്യര്‍ത്ഥം!
-സമസ്യ സമീകരിക്കപ്പെട്ടു.

ഹിതമല്ലാത്ത ഹൃദയം വഹിക്കും ദേഹമാണ്‌ ഹാജിയുടേതെന്നും അത്‌ പോകേണ്ടതാണെന്നും തനതായ ശീലീല്‍ പതിവുപോലെ പറഞ്ഞു പിടിപ്പിച്ചു, കഥാകാരന്‍.
Well done!

Pradeep Kumar said...

വൈകിയാണ് ഈ നല്ല കഥ വായിക്കുന്നത്. വായനയില്‍ എന്റെ മനസില്‍ വന്നതെല്ലാം സുഹൃത്തുക്കളുടെ കമന്റി ല്‍ കണ്ടതോടെ പുതുതായി ൊന്നു പറയാനില്ലത്ത അവസ്ഥയിലായി ഞാന്‍.

ഇവിടെ അടിവരയിട്ടു പറയേണ്ട കാര്യം കഥാഗതിയില്‍ പുലര്‍ത്തുന്ന ലാളിത്യമാണ്.ഉദ്ദേശിച്ച ആശയം വായനക്കാരുടെ മനസില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞ വൈദഗ്ദ്യത്തെ അഭിനന്ദിക്കാതെ വയ്യ..

പുതിയ പോസ്റ്റിടുമ്പോള്‍ അറിയിക്കുമല്ലോ...

MINI.M.B said...

വിതച്ചത് കൊയ്യും അല്ലെ.

Anonymous said...

login cheyyan pattunnilla
സിവില്‍ എഞ്ചിനീയര്‍ ആണ്
http://enterachanakal2.blogspot.com/

ഇരിപ്പിടത്തില്‍ ആണ് ഈ കഥ കണ്ടത്, അന്ന് തന്നെ വായിച്ചിരുന്നു, കമന്റ്‌ ഇടാന്‍ മലയാളം ലഭ്യമല്ലായിരുന്നു അപ്പൊ. . പിന്നീട് ഈ പഠന തിരക്കുകളില്‍ മറന്നു പൊയി.

കഥ തുടങ്ങുമ്പോള്‍ വിചാരിക്കാത്ത ക്ലൈമാക്സ്‌. . ഇത്തരത്തില്‍ ഉള്ള ഉദാര മനസ്ക്കര്‍ ഉണ്ട് ധാരാളം ഉണ്ട് നാട്ടില്‍, ലാളിത്യം ഒന്നധികം ആയില്ലേ?. . . .ഒരു തമാശ കഥ പറഞ്ഞ പോലെ ലളിതം ആയി പോയി എന്ന് തോന്നി

Anurag said...

ഈ കഥ ശരിക്കും ഇഷ്ടായി...

ഫൈസല്‍ ബാബു said...

കഥയുടെ നല്ല ഭാഗം അതിന്റെ അവസാന പനജ് തന്നെയാണ് ,ശുക്കൂര്‍ ജി നല്ല അവതരണം !! കുന്നം കുളത്തുകാര്‍ കോട്ടെഷന്‍ കൊടുക്കും ട്ടോ !!

Umesh Pilicode said...

:)

ജയരാജ്‌മുരുക്കുംപുഴ said...

valare sathyasandhamaya aavishkaaram..... aashamsakal............

MT Manaf said...

ആര്‍ത്തി
ആധുനികന്‍റെ
അടയാളം...!

Jinto Perumpadavom said...

ഇത് ഇപ്പൊ വെറും ഒരു ഒറ്റപെട്ട സംഭവം ഒന്നും അല്ല .......ഒരുമാതിരി ഉള്ള എല്ലാ കച്ചവടകരും ഇപ്പൊ എങ്ങനെ ഓക്കേ തന്നെ പൈസ ഉണ്ടാക്കുന്നത് .......എന്തായാലും കഥ കിടുക്കന്‍ ......

പട്ടേപ്പാടം റാംജി said...

ഒരു ഗുണപാഠം ഉള്‍കൊള്ളുന്ന കഥയാക്കി ഡ്യൂപ്ലിക്കേറ്റിനെ മാറ്റിയ ലളിതമായ ശൈലി ഇഷ്ടപ്പെട്ടു.

ജയരാജ്‌മുരുക്കുംപുഴ said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE.............

Abdulkader kodungallur said...

നല്ല പ്രമേയം , നല്ല അവതരണം , നല്ല സന്ദേശം ഒപ്പം നല്ലൊരു ഗുണപാഠവും.
ഭാവുകങ്ങള്‍

ഇസ്മയില്‍ അത്തോളി said...

ശുക്കൂര്‍ ബായ്..........രചന ഇഷ്ടമായി.......വാളെടുത്തവന്‍ വാളാല്‍........എന്നാണല്ലോ ചൊല്ല്......
രചന പൊടിപ്പും തൊങ്ങലും വെച്ചൊന്നു ആറ്റി കുറുക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാവുമായിരുന്നു.ആശംസകള്‍............

റിനി ശബരി said...

കരയൊതുക്കത്തിന്റേ വരികള്‍ ...
ആദ്യപാദത്തില്‍ നിന്നും വന്ന് വന്ന്
അവസ്സാനം വളരെ ഭംഗിയായ് ..
"കൊടുത്താല്‍ കൊല്ലത്തും കിട്ടും "
അവന്റേ സന്നിധിയില്‍ മാപ്പില്ല , അനുഭവിക്കുക തന്നെ ..മുന്നില്‍ നേരിന്റേ കണ്ണുകള്‍ തെളിയുമ്പൊഴും- കാണാതേ ആട്ടി തുപ്പുന്നവര്‍ക്കുള്ള പാഠം .. നമ്മള്‍ ചെയ്യുന്നതെന്തൊ , അതു നമ്മുക്ക് തന്നെ തിരിച്ചു വരും അപ്പൊളത് ചെയ്യുന്നവര്‍ പാപികള്‍ എങ്കിലും അവിടേ നമ്മുടേ വിധിക്ക് മേലേ നമ്മുടേ പ്രവര്‍ത്തിയുടേ ഫലം തെളിയും .. നന്നായീ എഴുതേയെട്ടൊ ആദ്യമായീ വായിക്കുന്നു
വൈകിപൊയതില്‍ ഖേദവുമുണ്ട് .. ഇനി കാണും , കാണണം ..ആശംസകള്‍ .. സഖേ ..

The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം