'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

16 December 2011

സൂപ്പര്‍ ഹിറ്റ്‌

     കഴിഞ്ഞ രണ്ടു സിനിമയും പൊട്ടി. തൂങ്ങി ചാവേണ്ടി വരുമോ? കോടികളല്ലേ വെള്ളത്തിലായത്‌? ആ പരട്ട സംവിധായകന്‍ പറഞ്ഞതാണ് ഇത്തവണ പൊടി പാറിക്കുമെന്ന്. എന്നിട്ടെന്തായി? പാറിയത് മരുഭൂമിയില്‍ കഷ്ടപ്പെട്ടും കുറെ അറബികളുടെ കണ്ണ് വെട്ടിച്ചും സമ്പാദിച്ചു കൂട്ടിയ തന്‍റെ ബാങ്ക് ബാലന്‍സ് തന്നെയായിപ്പോയില്ലേ.  ഒന്നാം കിട സംവിധായകനെയാണ്  തെരഞ്ഞെടുത്തത്. ജനത്തിന് വേണ്ട ഫോര്‍മുലകളെല്ലാം അയാള്‍ക്കറിയാം. സമര്‍ത്ഥനുമാണ്. ഒരുപാട് പടങ്ങള്‍ സൂപ്പര്‍ ഹിറ്റ്‌ ആക്കിയിട്ടുമുണ്ട്. പിന്നെ എവിടെയാണ് കുഴപ്പം? ഒരു പിടുത്തവും കിട്ടുന്നില്ല. ഇനി ഒരു പടം കൂടി പൊട്ടിയാല്‍ തനിക്ക് നേരെ വയനാട്ടിലേക്ക്‌ പോകുകയായിരിക്കും നന്നാവുക. ആത്മഹത്യക്ക് അവിടത്തെ കര്‍ഷകര്‍ക്ക് ഒരു കമ്പനി ആയിക്കൊള്ളും. അവിടെ ഇപ്പോള്‍ അതാണല്ലോ ഫാഷന്‍.‌ മുപ്പതിനായിരം രൂപ കടമുള്ളത് പേടിച്ചാണ് അവരുടെ ആത്മഹത്യ.

      തമാശ പറഞ്ഞിരിക്കാനുള്ള സമയമല്ല. തല്‍ക്കാലം കാര്യം നോക്കാം. എങ്ങനെയെങ്കിലും അടുത്ത പടം സൂപ്പര്‍ ഹിറ്റ്‌ ആക്കണം. പണം ഒഴുകി വരണം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കണം. എന്താണൊരു വഴി?

     സംവിധായകന്‍ അയാള്‍ തന്നെ ആവട്ടെ.  കഥയും തിരക്കഥയും പുതിയ ഒരാളെ എല്പിക്കാം. എന്തെങ്കിലും തടയാതിരിക്കില്ല. പിറ്റേന്ന് തന്നെ പറ്റിയ ഒരാളെ തെരഞ്ഞു പിടിച്ചു. ഹോട്ടലില്‍ ഒരു റൂം എടുത്തു. സംവിധായകനെയും കഥാകൃത്തിനെയും വരുത്തി. രാവും പകലും നീണ്ട ചര്‍ച്ച.

     അങ്ങനെ ഒരു തീരുമാനത്തിലെത്തി. ഒരാഴ്ച കൊണ്ട് കഥയും റെഡിയായി. ഒരല്‍പം മതസ്പര്‍ധ കലര്‍ത്തിയ കഥയാണ്‌. ഇപ്പോഴത്തെ കഷ്ടപ്പാടില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ഒരല്‍പം കടന്ന കൈ ചെയതേ മതിയാവൂ. ഒരു പ്രത്യേക സമുദായത്തെ വല്ലാതെ അനുകൂലിക്കുകയും മറ്റൊരു സമുദായത്തെ വല്ലാതെ താറടിച്ചു കാണിക്കുന്നുമുണ്ട്. പക്ഷെ അതൊന്നും പോര പ്രേക്ഷകര്‍ തീയേറ്ററില്‍ വരാന്‍.  വ്യാജ സി ഡി യും ഇന്റര്‍നെറ്റുമെല്ലാം കൊടി കുത്തി വാഴുന്ന കാലമാണ്. ആളുകള്‍ വരണമെങ്കില്‍ തന്ത്രം പ്രയോഗിക്കണം.


     അങ്ങനെ പടം റിലീസ് ആയി. ആദ്യ ആഴ്ചകളില്‍ തന്നെ മുടക്കിയ പണം ഇങ്ങു പോന്നു.  ഇനി കിട്ടുന്നതെല്ലാം ലാഭം.  പക്ഷെ ഇതെങ്ങനെ ഒപ്പിച്ചു എന്നല്ലേ?  അവിടെയാണ് അതിന്‍റെ ഒരു ഗുട്ടന്‍സ്‌. കഥയില്‍ താറടിച്ചു കാണിച്ച മതത്തിലെ തീവ്രവാദി നേതാവിനെ ചെന്ന് കണ്ടു കരഞ്ഞു കാര്യം പറഞ്ഞു. കാണിക്കയായി ഒരു പെട്ടി നിറയെ പണവും കാല്‍ക്കല്‍ വെച്ചു കൊടുത്തു. മാന്യദേഹത്തിന്‍റെ വക പിറ്റേന്നൊരു കിടിലന്‍ പ്രസ്താവന.  'ഫിലിം ഇറങ്ങിയാല്‍ പ്രദര്‍ശനം തടയും'.  

     തുടങ്ങിയില്ലേ പൂരം.  പ്രതിഷേധം, ചാനല്‍ ചര്‍ച്ചകള്‍, എഡിറ്റോറിയലുകള്‍,  പ്രതികരണങ്ങള്‍. ഇതില്‍പ്പരം ഒരു പരസ്യമുണ്ടോ?  ആളുകള്‍ ഇടിച്ചു കയറി. പ്രത്യേകിച്ചും ചിത്രത്തില്‍ താറടിച്ചു കാണിച്ച സമുദായത്തിലെ ആളുകള്‍. പടം സൂപ്പര്‍ ഹിറ്റ്‌!

35 comments:

Shukoor said...

എന്‍റെ പഴയ ഒരു കഥയാണ്‌. റീപോസ്റ്റ്‌ ചെയ്യുന്നു. ആരും ദേഷ്യപ്പെടരുത്.

Jinto Perumpadavom said...

പഴയ ഒരു കഥ എങ്ങില്ലും വളരെ കാലോചിതം ......

വേണുഗോപാല്‍ said...

സംഭവം കൊള്ളാം
പടം വിജയിപ്പിക്കാന്‍ പലരും ഇത്തരം നെഗറ്റിവ് പബ്ലിസിറ്റി ഉപയോഗിക്കാറുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ആ കുറുക്കു വഴി ഷുകൂര്‍ നന്നായി വരച്ചു കാണിച്ചു ... എഴുത്ത് തുടരുക
പുതിയ പോസ്ടിട്ടാല്‍ മെയില്‍ ഇടുക
ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

സന്തോഷ് പണ്ഠിറ്റുമാര്‍ വാഴുന്ന നാട്ടില്‍ കാശുണ്ടാക്കന്‍ ഇതൊക്കെ തന്നെയല്ലെ എളുപ്പം!.

സഹയാത്രികന്‍ I majeedalloor said...

തീവ്രവാദത്തിന്‌ നല്ല മാര്‍കറ്റാണല്ലോ.. അത് കൊണ്ട് ലാഭം കൂടും ..
ഭാവുകങ്ങള്‍..

സഹയാത്രികന്‍ I majeedalloor said...
This comment has been removed by the author.
Pradeep Kumar said...

ഇതൊക്കെ സംഭവിക്കുന്നതു തന്നെയല്ലെ... ഒതുക്കത്തോടെ പറഞ്ഞ കഥ ഇഷ്ടപ്പെട്ടു..

kARNOr(കാര്‍ന്നോര്) said...

കൊള്ളാം

കുസുമം ആര്‍ പുന്നപ്ര said...

ശരിക്കും ഇഷ്ടപ്പെട്ടു. ഇങ്ങനെ തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

പൊട്ടന്‍ said...

നന്നായി

മുനീര്‍ തൂതപ്പുഴയോരം said...

ഏത് വന്‍ സിനിമകളിറങ്ങുമ്പോഴും ആരെങ്കിലും കേസ് കൊടുത്ത് വിവാദമുണ്ടാക്കുന്നത് കാണുന്നതാണല്ലോ..അതൊക്കെ സിനിമക്ക് പബ്ലിസിറ്റി കിട്ടാനുള്ളതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ അണിയറ രഹ്സ്യങ്ങളൊക്കെ ഇങ്ങനെ കഥയില്പറഞ്ഞ് പാട്ടാക്കല്ലെ:)

khaadu.. said...

കൊള്ളാം....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബ്ലോഗ പോസ്റ്റുകള്‍ സൂപ്പര്‍ ഹിറ്റ് ആവാനും ഈ വഴിയൊന്നു പരീക്ഷിച്ചാലോ എന്നാലോചിക്കുകയാ...

മന്‍സൂര്‍ ചെറുവാടി said...

ഇതൊക്കെയാണല്ലോ ഇപ്പോള്‍ കാണുന്ന തന്ത്രങ്ങള്‍ .
ചെറിയ കഥയെങ്കിലും രസകരമായി ഷുക്കൂര്‍.

പട്ടേപ്പാടം റാംജി said...

വായിച്ചു വന്നപ്പോള്‍ ഞാന്‍ കരുതിയത്‌ സന്തോഷ്‌ പണ്ഡിറ്റ് ആയിരിക്കും താരം എന്നാണ്.
തല്ല് കൊള്ളാനുള്ള ഐഡിയ കൊള്ളാം.

കൊമ്പന്‍ said...

വെടക്കാക്കി തനിക്കാകുക എന്നത് ആണ് ഇന്നത്തെ മാര്‍കെ റ്റി ങ്ങ് തന്ത്രം

Naseef U Areacode said...

ഐഡിയ കൊള്ളാം.. ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടാവും...
കാരണം മതവിദ്വേഷം പുതിയ സിനിമകളിലൊക്കെ ഇപ്പോഴും ഇഷ്ടമ്പോലെ കാണാമല്ലോ...

വിവാദം ആണു മാധ്യമ ശ്രദ്ദയും പിന്നെ ആളുകലേയും ആകർഷിക്കാൻ എളുപ്പ്അ വഴി...

അനശ്വര said...

നല്ല കഥ..രസകരമായി പറഞ്ഞു. ഇങ്ങിനൊക്കെ സംഭവിക്കുന്നുമുണ്ടാവാം ല്ലെ? നമ്മള്‍ ഇതൊന്നുമറിയാതെ കാഴ്ചക്കാരാവേം ചെയ്യും..!!

Jefu Jailaf said...

അമ്മയിലുള്ളവര്‍ കാണണ്ട. ശുക്കൂര്ഭായിക്ക് അച്ച്ചനാകാനുള്ള സീന്‍ അവര്‍ കട്ട് ചെയ്യും. നന്നായി പറഞ്ഞു.

റിനി ശബരി said...

അതേ ഷുക്കൂര്‍ .. ഇന്നിന്റേ പുതിയ തന്ത്രം ..
പണ്ടു മണിരത്നം പയറ്റിയ തന്ത്രം ..
ഇന്നും ഒരുപാട് പേര് , കഞ്ഞി കുടിക്കുന്ന കുടില തന്ത്രം ..ആദ്യം തന്നെ നെഗറ്റീവ് ചിന്തകള്‍ കൊടുത്ത്
മനസ്സില്‍ ജിഞ്ജാസ ഉണര്‍ത്തീ , വിജയിപ്പിക്കുന്നു ..
അരുത്താതത് എന്തെങ്കിലും ഉണ്ടെങ്കില്‍
അതു കാണാന്‍ നമ്മുക്കല്ലേലും മറ്റെന്തിനേകാളും
ആക്രാന്തം കൂടുതലാണ് .. എന്നിട്ട് ചെന്നു കഴിയുമ്പൊള്‍ നമ്മള്‍ നമ്മോട് തന്നെ ചോദിക്കും .. അല്ലാ ഇതിലിപ്പൊ എന്താ ഇത്ര , ഒന്നും കണ്ടില്ലല്ലോന്ന് .. ആളുകള്‍ പഠിച്ചു വരുമ്പൊള്‍ പുതിയ തത്രങ്ങള്‍ ആവിഷ്കരിക്കും ..
എഴുത്തില്‍ , ആ ചൂഷണ മനസ്സ് തുറന്നു കാട്ടുന്നുണ്ട് ..ആദ്യം തന്നെ വിവാദത്തിന് തിരി കൊളുത്തീ വിജയിപ്പിക്കുക ..
തുടരുക സഖേ .. പഴയതൊക്കെ വരട്ടേ ,, വായിക്കാം കേട്ടൊ ..

ഷബീര്‍ - തിരിച്ചിലാന്‍ said...

നെഗറ്റീവ് പബ്ലിസിറ്റി ഇന്ന് എല്ലാമേഖലയിലേക്കും കടന്നുവന്നിരിക്കുന്നു... വളരെ ലളിതമായി പറഞ്ഞു..

നാമൂസ് said...

വിപണിയിലെ കൊള്ളകൊടുക്കലുകളില്‍ താത്പര്യം അക്കങ്ങളുടെ പെരുപ്പം മാത്രം.!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇതെല്ലാമാണല്ലോ ഇന്ന് പുത്തൻ പബ്ലിസിറ്റി ഗുട്ടൻസ്...!

rasheed said...

ve

ഓക്കേ കോട്ടക്കല്‍ said...

അങ്ങനെയും സംഗതി വിജയിക്കട്ടെ..
ആശംസകള്‍...
ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര

Anonymous said...

കഥ ഇഷ്ടപ്പെട്ടു..

തിര said...

കഥ ഇഷ്ടപ്പെട്ടു..

രമേശ്‌ അരൂര്‍ said...

വിവാദം ഉണ്ടാക്കുന്നത്‌ തന്നെ ശ്രദ്ധ പിടിച്ചെടുക്കാന്‍ വേണ്ടിയല്ലേ ...പുതുമ ഇല്ലെങ്കിലും ഒരു കഥ എന്ന നിലയിലും കാര്യം എന്ന നിലയിലും ഒരറിവായി ഇത് .

ബെഞ്ചാലി said...

കൊള്ളാം :D

AFRICAN MALLU said...

പഴയ കഥയാണെങ്കിലും പുതുമ നഷ്ടപ്പെടില്ല. വിവാദമാണ് താരം.

jayarajmurukkumpuzha said...

hridayam niranja xmas , puthuvalsara aashamsakal........................

ente lokam said...

സത്യം ....
തണല്‍ ഇസ്മൈല്‍ പറഞ്ഞത് കേട്ടില്ലേ....
ഇസ്മൈല്‍, അതും പലതും റിലീസ് ആയി....
കാണാറില്ലേ..അത് ??.

Anonymous said...

vayanattile karshakare kurichu thankal paranjathinod enikku yochikkanakilla, manushyane sahacharyangal palayidathum palathanu,

Manoraj said...

ഇത്തരം തന്ത്രങ്ങള്‍ ഇന്നിന്റെ വിപണനമാര്‍ഗ്ഗങ്ങളാണ്. ഷുക്കൂര്‍ അത് വളരെ നന്നായി എഴുതി. പക്ഷെ ഒരു കഥയുടെ ചട്ടക്കൂടിലേക്ക് എത്തിയില്ല എന്ന് തോന്നി. പക്ഷെ സത്യമായ ഒരു കാര്യം എന്ന നിലയില്‍ പോസ്റ്റ് കാലോചിതവുമാണ്.

ചന്തു നായർ said...

ഇപ്പോൾ ഇങ്ങനെയുള്ള തന്ത്രങ്ങൾ കാട്ടിയില്ലെങ്കിൽ ഏത് സിനിമയും പൊട്ടും എന്ന സ്ഥിതിയിലായിരിക്കുനൂ.....കഥക്ക് ഭാവുകങ്ങൾ...

Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ