'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

05 October 2010

പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം

        പണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക്  ഈയിടെയായി പല 'പരിഹാരങ്ങളും'  ഉണ്ടായിട്ടുണ്ട്.  വ്യാപകമായി കണ്ടു വരുന്ന അതിലൊരു പരിഹാരമാണ്  ഒരു  അനുഭവകഥ  ആസ്പദമാക്കി  ഇവിടെ പറയുന്നത്.  അല്പസ്വല്പം ആഡംബരജീവിതവും എസ്റ്റേറ്റും ബംഗ്ലാവുമൊക്കെ  പണിയില്ലാതെ രാപ്പകല്‍ റോഡ്‌റീസര്‍വേ നടത്തുന്ന ഏതൊരു പൊട്ടനും  കൈപിടിയില്‍ ഒതുക്കാവുന്നതേയുള്ളൂ എന്ന് മനസ്സിലാക്കാന്‍  വെറുമൊരു ഇമെയില്‍ അക്കൗണ്ട്‌ തുറന്നാല്‍ മാത്രം  മതി. എന്നും രാവിലെ കൈനീട്ടമെന്ന പോലെ വന്നു കൊള്ളും  മില്യണ്‍ കണക്കിന് ഡോളറുകള്‍.  ഇമെയില്‍ ഐ.ഡികള്‍ നറുക്കിട്ടപ്പോള്‍ താങ്കളുടെ ഐ.ഡിക്ക് നറുക്ക് വീണെന്നും വന്‍തുക സമ്മാനം ഞങ്ങളുടെ  കൈയില്‍  റെഡിയാണെന്നുമാണ് സന്ദേശങ്ങളുടെ രത്നച്ചുരുക്കം.  ആരെങ്കിലും മറുപടി അയച്ചാല്‍ പിന്നാലെ വരും ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ അയച്ചു കൊടുക്കാനുള്ള അടിയന്തര സന്ദേശം.  അതിനും മറുപടി അയക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ 'പണ'ക്കാരായി മാറാന്‍ തുടങ്ങുന്നത്. പണം  ഏതോ ഒരു യൂറോപ്യന്‍ രാജ്യത്താണെന്നും  അവിടെ നിന്ന് അയക്കാനുള്ള ചാര്‍ജ്, അവിടത്തെ ഇന്‍കം ടാക്സ്‌, പിന്നെ പ്രസ്തുത പണം ഭീകരവാദി പ്രവര്‍ത്തനങ്ങള്‍ക്കുള്ളതല്ലെന്നു തെളിയിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ക്കുള്ള ചെലവ് തുടങ്ങി തവണകളായി പല സംഖ്യകള്‍ ആവശ്യപ്പെട്ടു തുടങ്ങും. തുടക്കക്കാരായ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളാണ് കൂടുതലായും ഈ വക തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത്. തട്ടിപ്പാണെന്ന് മനസ്സിലാകുമ്പോഴേക്കും പോക്കറ്റ്‌ ഏകദേശം 'സ്ലിം ബ്യൂട്ടി' ആയിട്ടുണ്ടാകും. അഭ്യസ്ത വിദ്യരടക്കമുള്ള പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും  മാനഹാനി ഭയന്ന് പുറത്തു പറയാതിരിക്കുന്നതാണ് ഇത്തരം ആഗോള തട്ടിപ്പുകാരുടെ ഊര്‍ജം.  ഈയിടെ  ഒരു സുഹൃത്തിനു ഇത്തരത്തില്‍ വളരെ രസകരമായ ഒരു അനുഭവം ഉണ്ടായി. ഈ അന്താരാഷ്ട്രാ തട്ടിപ്പുകാര്‍ എത്ര ആസൂത്രിതവും  അവിശ്വസനീയവുമായ രീതിയിലാണ് ആളുകളുടെ പോക്കറ്റിന്‍റെ താക്കോല്‍ ‌ കൈപ്പിടിയില്‍ ഒതുക്കുന്നതെന്ന് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നു.
    സുഹൃത്ത്‌ ഒരു ഡ്രൈവറാണ്. വെള്ളിയാഴ്ച ജോലിയില്ല. സാധാരണ പ്രവാസികള്‍ മിനിമം പതിനൊന്നു മണിയാവും ഉണരാന്‍. പക്ഷെ നമ്മുടെ കക്ഷി രാവിലെ തന്നെ എഴുന്നേറ്റു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇമെയില്‍ നോക്കിത്തുടങ്ങി. ഒരുപാട് കാലത്തെ കമ്പ്യൂട്ടര്‍ പരിചയമൊന്നും ഇല്ല. നാട്ടിലേക്കു വിളിക്കാന്‍ വേണ്ടി റൂമിലുള്ളവരെല്ലാം കൂടി ഒത്തു ചേര്‍ന്ന് ഒപ്പിച്ചെടുത്തതാണ്  കമ്പ്യൂട്ടര്‍. ഇന്റര്‍നെറ്റ്‌ വന്നപ്പോള്‍ പിന്നെ ഇമെയില്‍, ചാറ്റിങ്,  അത്യാവശ്യം പത്രം നോക്കല്‍ തുടങ്ങിയവയൊക്കെ പഠിച്ചു തുടങ്ങി. ബ്രൌസിംഗില്‍ ഹെവി ആയി വരുന്നതേയുള്ളൂ. ഏതായാലും ഇമെയില്‍ നോക്കിയപ്പോള്‍ കക്ഷിക്ക് വിശ്വാസം വന്നില്ല. തന്‍റെ ഇമെയില്‍ ഐ.ഡിക്ക്  പത്തു ലക്ഷം  ഡോളര്‍ അടിച്ചിരിക്കുന്നു.  ഇരിക്കപ്പൊറുതി കിട്ടുന്നില്ല.    എത്ര വര്‍ഷമായി ഈ മരുഭൂമിയില്‍  വളയം പിടിക്കുന്നു. അറബികളുടെ ആട്ടും തുപ്പും കേട്ടത് മിച്ചം എന്നതല്ലാതെ  എന്തെങ്കിലും ഉണ്ടാക്കാന്‍ പറ്റിയോ?  അതെങ്ങനെയാ, ഓട്ട ബക്കറ്റില്‍ വെള്ളം കോരുന്നത് പോലെയല്ലേ.  മുകളിലെത്തുമ്പോഴേക്കും ഒരു തുള്ളി പോലും കാണാറില്ലല്ലോ. എല്ലാ മാസവും എന്തെങ്കിലും അത്യാവശ്യങ്ങളുണ്ടാകും. വീട്ടിലേക്ക്  എത്ര അയച്ചാലും മതിയാകില്ല.   കൂടാതെ ടി വി സീരിയല്‍ പോലെ ഒരു കാലത്തും  തീരാത്ത ഒരു വീട്പണിയും.   കടക്കണക്കുകള്‍ മാത്രമാണ് പച്ച പിടിച്ചു വരുന്നത്. സന്തോഷം സഹിക്ക വയ്യാതെ അവന്‍ മൂടിപ്പുതച്ചുറങ്ങുന്ന സഹമുറിയന്റെ  പുതപ്പ് വലിച്ചു മാറ്റി.

 വെള്ളിയാഴ്ച രാവിലെ തന്നെയുള്ള  കയ്യേറ്റം  കക്ഷിക്ക്  തീരെ  പിടിച്ചില്ല. ആകെയുള്ള ഒരു ഒഴിവുദിവസമാണ്. വെളുപ്പിന് 4 മണിക്ക് എഴുന്നേല്‍ക്കേണ്ടാത്ത ഏക ദിവസം.  അപ്പോഴാണ്‌ അവന്‍റെയൊരു അലറി വിളി.  ദേഷ്യം കടിച്ചമര്‍ത്തി ടിയാന്‍ ‌ എഴുന്നേറ്റു. ഏതായാലും സുഹൃത്തല്ലേ. എന്തെങ്കിലും അത്യാവശ്യം കാണും.
"എന്താ കാര്യം?" അവന്‍ അന്വേഷിച്ചു. 
"ഡേ, ഇത് നോക്ക്." അവന്‍ സ്വരം ഉയര്‍ത്താതെ സ്വകാര്യം പോലെ പറഞ്ഞു. എനിക്ക് ഒരു ഇമെയില്‍ വന്നിരിക്കുന്നു.പത്തു ലക്ഷം   ഡോളര്‍  ആണ് അടിച്ചിരിക്കുന്നത്. എന്‍റെ ഇമെയില്‍ അഡ്രസ്‌ നറുക്കില്‍ വീണതാണത്രേ. "എവിടെ നോക്കട്ടെ.  പത്തു ലക്ഷം  ഡോളര്‍  എന്ന് പറയുമ്പോള്‍ ഏകദേശം 5 കോടി രൂപ. ഹൊ! ഭാഗ്യവാന്‍.  ഇനി ഈ പുളുങ്ങിയ വളയവും തിരിച്ച് ഊര് തെണ്ടണ്ടല്ലോ."

     "ഏതായാലും  മറുപടി അയക്ക്. ക്ഷണിക്കപ്പെടാതെ വന്ന ഭാഗ്യം എന്തിനു തട്ടിക്കളയണം?" സുഹൃത്ത്‌ ഉപദേശിച്ചു. ബാങ്ക് അക്കൗണ്ട്‌ നമ്പര്‍, നാട്ടിലെ അഡ്രസ്‌, ഇവിടത്തെ ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളെല്ലാം പൂരിപ്പിച്ച് മറുപടി അയച്ചു.  വലിയ സംഖ്യയുടെ ഇടപാടായത് കൊണ്ട് തല്‍ക്കാലം മറ്റുള്ളവരാരും അറിയേണ്ടെന്നും രണ്ടു പേരും തീരുമാനിച്ചു. ബിസിനസ്‌ തുടങ്ങണോ, റബര്‍ എസ്റ്റേറ്റ്‌ വാങ്ങണോ? അതോ എവിടെയെങ്കിലും ബില്‍ഡിംഗ്‌ ഉണ്ടാക്കിയിടണോ? ഏതാനും ദിവസത്തേക്ക് നമ്മുടെ കക്ഷിക്ക് ആകെ ഒരു കണ്‍ഫ്യൂഷന്‍.
    ഒന്ന് രണ്ടാഴ്ചത്തേക്ക്  മറുപടിയൊന്നും  കണ്ടില്ല.   ആ നിരാശയില്‍ അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം ഇന്ത്യയിലേതാണെന്ന്   തോന്നിക്കുന്ന ഒരു നമ്പറില്‍ നിന്നും ഒരു കാള്‍. അറ്റന്‍ഡ് ചെയ്തപ്പോള്‍ ഏതോ ഇംഗ്ലീഷുകാരനാണ്.  സ്റ്റോക്ക്‌ ഉള്ള ആംഗലേയ പരിജ്ഞാനം വെച്ച് കാച്ചിയപ്പോള്‍ ഇത് നമ്മുടെ മില്യണിന്‍റെ ആളുകള്‍ തന്നെയെന്നു മനസ്സിലായി. 
    "ഏയ്‌, താങ്കള്‍ എവിടെയാണ്. ഞാന്‍  നിങ്ങളുടെ പണവുമായി ബോംബയിലാണ് ഉള്ളത്. എവിടെയാണ് താങ്കളുടെ വീട്? പണം വീട്ടില്‍ ആരെയാണ് എല്പ്പിക്കേണ്ടത്?"  
"വീട്ടില്‍ കൊടുക്കുകയോ? അത് സുരക്ഷിതമല്ല. നാട്ടില്‍ ആരെയും എല്പ്പിക്കേണ്ട. അതായിരിക്കും നല്ലത്. നമ്മള്‍ ഇവിടെയാണ് ഉള്ളതെന്ന് പറ."
അടുത്തുണ്ടായിരുന്ന സുഹൃത്ത്‌ ഉപദേശിച്ചു.
അത് പറഞ്ഞപ്പോള്‍ വിളിച്ച പാര്‍ട്ടിക്ക് യാതൊരു കുഴപ്പവുമില്ല. 
"അതിനെന്താ? ഞാന്‍ അങ്ങോട്ട്‌ വരാമല്ലോ. ഫ്ലൈറ്റ് ഷെഡ്യൂള്‍ നോക്കിയിട്ട് ഞാന്‍ അങ്ങോട്ട്‌ വിളിക്കാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു.

പിറ്റേന്ന് രാവിലെ ബോംബയില്‍ നിന്നും വീണ്ടും കാള്‍ വന്നു. ഒരു മണിക്കൂറിനകം താന്‍ പുറപ്പെടുമെന്നും  അപ്പോള്‍ നാലഞ്ചു മണിക്കൂറിനകം ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുമെന്നും  അറിയിച്ചു. അങ്ങനെ ഏകദേശം ഉച്ച കഴിഞ്ഞപ്പോള്‍  ഒരു യു എ ഇ മൊബൈല്‍ നമ്പറില്‍ നിന്നും ഒരു കാള്‍. ഇംഗ്ലീഷുകാരന്‍ തന്നെ. താന്‍ ദുബായ് എയര്‍ പോര്‍ട്ടിന്‍റെ ഉള്ളിലാണെന്നും  പുറത്തിറങ്ങാന്‍ സെക്യൂരിറ്റി തടസ്സമുണ്ടെന്നും  പറഞ്ഞു. വലിയ സംഖ്യ കൈയില്‍ ഉള്ളതിനാല്‍  അഞ്ഞൂറ് ഡോളര്‍ ഉടന്‍ അടച്ചാല്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. അത് കൊണ്ട് എത്രയും വേഗം വെസ്റ്റേണ്‍ യൂണിയന്‍ വഴി 500 ഡോളര്‍  തന്‍റെ പേരില്‍ അടക്കണമെന്നും പറഞ്ഞു.                      
     അവിശ്വസിക്കാന്‍ തക്കതായി  യാതൊന്നുമില്ല.  തന്നെ തേടി ഇന്ത്യയില്‍ പോയി. അവിടെ നിന്ന് തന്‍റെ ആവശ്യ പ്രകാരം ദുബായില്‍ വന്നു. ഇനി തന്‍റെ ഭാഗ്യം തെളിയാന്‍ ഒരു അഞ്ഞൂറ് ഡോളറിന്റെ കടമ്പ. ആരായാലും എങ്ങനെയെങ്കിലും അഞ്ഞൂറ് ഡോളര്‍ ഒപ്പിച്ചുണ്ടാക്കി അയച്ചു കൊടുക്കും. പക്ഷെ അതിബുദ്ധിമാനായ കക്ഷിയുടെ സുഹൃത്തിന് അതത്ര ബോധിച്ചില്ല. അതെങ്ങനെയാ? പത്തു ലക്ഷം ഡോളറുമായി വരുന്നവന് എയര്‍ പോര്‍ട്ടിലടക്കാന്‍ അഞ്ഞൂറ് ഡോളര്‍ കൈയില്‍ ഇല്ലെന്നോ? ഏതായാലും ഇപ്പോള്‍ വിളിക്കാമെന്നു പറഞ്ഞ് ഫോണ്‍ കട്ടാക്കി.  
  
     അര മണിക്കൂര്‍  കഴിഞ്ഞപ്പോള്‍ അതാ വീണ്ടും. ഇത്തവണ ഏതോ യൂറോപ്യന്‍ രാജ്യത്തെതെന്നു തോന്നിക്കുന്ന നമ്പറില്‍ നിന്നാണ്.
  "ഏയ്, നിങ്ങളെന്താണീ  കാണിക്കുന്നത്? ഞങ്ങളുടെ പ്രതിനിധി ദുബായ് എയര്‍പോര്‍ട്ടില്‍ പുറത്തിറങ്ങാന്‍ പറ്റാതെ നില്‍ക്കുകയാണ്. ഉടന്‍ അഞ്ഞൂറ് ഡോളര്‍ അടക്കൂ."


"അഞ്ഞൂറ് ഡോളര്‍ എനിക്കുള്ള പണത്തില്‍ നിന്നും അടച്ചോട്ടെ. എനിക്ക് ബാക്കി പണം മതി." കക്ഷി തിരിച്ചടിച്ചു. 
  തങ്ങളുടെ പണവും സമയവും വേസ്റ്റ് ചെയ്യരുതെന്നും പണം ഉടനെ അടച്ചാല്‍ മാത്രമേ നിങ്ങളുടെ പണം കിട്ടുകയുള്ളൂ എന്നും ക്ഷുഭിതമായ മറുപടിയിലെ ഭീഷണി സ്വരം.   ഫോണ്‍ കട്ടായി. 


ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ദുബായ്  മൊബൈല്‍  നമ്പറില്‍ നിന്നും വിളി.  "എന്ത് തീരുമാനിച്ചു? പണം വേണ്ടേ?"


ഞങ്ങള്‍ ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള വഴിയിലാണെന്നും അവിടെ വന്ന് നേരില്‍ പണം അടച്ചു കൊള്ളാമെന്നും പറഞ്ഞു.
മറുപടി വീണ്ടും ഹൈ പിച്ചില്‍. "നിങ്ങളിവിടെ വന്നാല്‍ ഉള്ളിലേക്ക് കയറ്റില്ല. എന്നെ പുറത്തേക്കും വിടില്ല. നിങ്ങള്‍ വരുന്നത് വെറുതെയാണ്. ഒന്നുകില്‍ വെസ്റ്റേണ്‍ യൂണിയന്‍ വഴി പണമടക്കുക. അല്ലെങ്കില്‍ ഞാന്‍ തിരിച്ചു പോകുകയാണ്."

"ഞങ്ങള്‍ക്ക് ഉള്ളില്‍ കടക്കുന്നതിന്  കുഴപ്പമില്ല. എന്റെ കൂടെ എന്‍റെ സുഹൃത്തായ  എയര്‍ പോര്‍ട്ട്‌ പോലീസ് സൂപ്രണ്ട് ഉണ്ട്.  അദ്ദേഹത്തിന്‍റെ സഹായത്തോടെ ഞങ്ങള്‍ ഉള്ളിലേക്ക് വരികയും താങ്കള്‍ക്ക് പുറത്തു കടക്കുകയും ചെയ്യാം".  ഫോണ്‍ അദ്ദേഹത്തിന് കൊടുക്കാം എന്നും പറഞ്ഞ്  സുഹൃത്തിന് കൈ മാറി.  അല്‍പം  ഗൌരവ സ്വരത്തില്‍ സുഹൃത്ത്‌ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഫോണ്‍ ഡിസ്കണക്ട് ആയി. പിന്നെ ആ വിഷയവും പറഞ്ഞൊരു കാള്‍ വന്നതേയില്ല. 

   നോക്കുക, എത്രത്തോളം വ്യവസ്ഥാപിതമായ രീതിയിലാണ് ഈ തട്ടിപ്പുകാരുടെ  ഓപറേഷന്‍!

"അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്‌തിയാകാമനസിനൊരുകാലം
പത്തുകിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരംപണം കയ്യിലുണ്ടാകുമ്പോള്‍
ആയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്
‍"

എന്ന്  പൂന്താനം പാടിയത് വെറുതെയാണോ? മനുഷ്യന്‍റെ ആര്‍ത്തി നിലനില്‍ക്കുന്നേടത്തോളം കാലം ഇക്കൂട്ടര്‍ക്ക് കഞ്ഞികുടി മുട്ടുമോ?




39 comments:

Mohammed Jabir KK said...

Let nobody have a second bite in the same hole...as one can be wise enough to learn a lesson from sombody else's experience.

ജസ്റ്റിന്‍ said...

ദിവസവും എത്ര മെയിൽ വരുന്നു ഇതു പോലെ.

ആചാര്യന്‍ said...

എല്ലാവര്‍ക്കും പെട്ടെന്ന് പണക്കാരന്‍ ആകണം എന്താ ചെയ്ക ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

50 ലക്ഷം യൂറോ ലോട്ടറിലഭിച്ച ആളാ ഞാന്‍! ഈ ചെറിയ സംഖ്യക്കൊന്നും മെനക്കെടാന്‍ സമയമില്ലാതതിനാല്‍ വേണ്ടെന്നു വച്ചു.

ഹംസ said...

പറഞ്ഞുകേട്ടും , വായിച്ചറിഞ്ഞും തട്ടിപ്പുകാളാണെന്നു മനസ്സിലായവര്‍ പോലും പെട്ടന്ന് പണം എന്നു കേള്‍ക്കുമ്പോള്‍ അതില്‍ ചെന്നു ചാടും എന്ന് തട്ടിപ്പു വിരുതന്മാര്‍ക്കറിയാം . ....അതുകൊണ്ട് തന്നെ അവരുടെ ഇരകള്‍ അവരുടെ കയ്യില്‍ വന്നു ചേരുകയും ചെയ്യും .

ഞാന്‍ ഇന്ബോക്സ് ഒന്നു തുറന്നു നോക്കട്ടെ അല്ല ചുളുവില്‍ വല്ല പ്രൈസ് മൈലും വന്നു കിടക്കുന്നുണ്ടെങ്കിലോ.. എത്ര കാലമായി ഈ ഓട്ടബക്കറ്റില്‍ വെള്ളം കോരുന്നു. പെട്ടന്ന് പണക്കാരനായാല്‍ പിന്നെ അറബിയുടെ ആട്ടും തുപ്പും കേള്‍ക്കണ്ടല്ലോ.. :)

പട്ടേപ്പാടം റാംജി said...

എനിക്ക് മൂന്നു കൊല്ലം മുന്‍പ്‌ മൊബൈല്‍ നമ്പറിന്റെ നരക്കെടുപ്പില്‍ ഒരു മെഴ്സിഡസ് കാറ് കിട്ടിയിരുന്നു. ഡ്രൈവിംഗ് അത്ര വശമില്ലാത്തതിനാല്‍ ഞാന്‍ വേണ്ടെന്നു വെച്ചു.
എത്രയെത്ര തട്ടിപ്പുകളാണ് ഈ വിധം.
സംഗതി നന്നായി അവതരിപ്പിച്ചു.

മൻസൂർ അബ്ദു ചെറുവാടി said...

പറഞ്ഞപോലെ വിദ്യാ സമ്പന്നരും ഇതില്‍ പെട്ടു പോകുന്നു എന്നത് അത്ഭുതകരമാണ്.
യു.എ ,ഇ, ഗവര്‍മെന്റിന്റെ പത്രകുറിപ്പില്‍ കണ്ടത് കോടികളാണ് ഇക്കൂട്ടര്‍ തട്ടിയതെന്നാണ്.
എന്നിട്ടും വഞ്ചിക്കപ്പെടാന്‍ എത്രയോ പേര്‍ ബാക്കി.
നല്ല അവതരണം ഷുക്കൂര്‍

Ashru said...

very good attempt, എനിക്ക് ഒരുപാടു പ്രൈസ് അടിച്ചതാ,ജോലിത്തിരക്ക് കാരണം വാങ്ങാന്‍ പോയില്ല. സാമാന്യ ബുദ്ധിയുള്ള ആരും ഇന്നത്തെ കാലത്ത് ഇത്തരം തട്ടിപ്പുകളില്‍ പെടില്ലെന്നു തോന്നുന്നു.എങ്കിലും ഇത്തരം ബോധാവല്‍ക്കരണങ്ങള്‍ നല്ലതാണ്.അവതരണം അടിപൊളി.keep blogging, Thank you.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"behind every fortune,there is a crime"
" ill won money never sticks"
(English proverbs)

Shameer Koya said...

ഇതിലും ഭീകരമായ തട്ടിപ്പ് ജോലി വാഗ്ദാനം ചെയ്തു നടക്കുന്നു. ഈ മെയില്‍ പോലെ തന്നെ നിങ്ങളുടെ ബയോടാറ്റ ബ്രിട്ടീഷ്‌ കമ്പന്യില് സെലക്ട്‌ ആയി , പേപ്പര്‍ വര്‍ക്കിനു ആവശ്യമായ 2 ലക്ഷം രൂപയും സര്ടിഫികാട്ടുകളും അയച്ചു തരാന്‍ ആവശ്യപ്പെടുന്നു. പാസ്പോര്‍ട്ടും രേഖകളും അവരുടെ കയ്യില്‍ കിട്ടിയാല്‍ വീണ്ടും പണം ആവശ്യപ്പെടും. നമ്മുടെ രേഖകളും പണവും നഷടപെടും. എന്റെ ഒരു സുഹ്ര്ത്തിനു അങ്ങിനെ നാട്ടില്‍ ഉണ്ടായിരുന്ന ജോലി പോലും നഷ്ടപ്പെട്ട്.

Jishad Cronic said...

ഇതുപോലെയുള്ള മെയിലുകള്‍ ഒരുപാട് കിട്ടുനുണ്ട്, അവരെക്കാള്‍ പഠിച്ച കള്ളന്‍ ആയതുകൊണ്ട് പിടികൊടുത്തിട്ടില്ല.
ഇതുപോലെ ഒരിക്കല്‍ എത്തിസലാത്തില്‍ നിന്നും വന്നു ഒരു കാള്‍ ഞാന്‍ എന്‍റെ ഫ്രണ്ടിനു കൊടുത്തു ഫോണ്‍ അവന്‍ നല്ല തെറി ഹിന്ദിയില്‍ പറഞ്ഞപ്പോള്‍ അവന്റെ ശല്യവും മാറി.

TPShukooR said...

അതെ ജാബിര്‍, അഷ്റു, ഇനിയും ആരും വഞ്ചിക്കപ്പെടതിരിക്കട്ടെ. ജസ്റ്റിന്‍, ആചാര്യന്‍, ഹംസ, ഇസ്മയില്‍,റാംജി, ചെറുവാടി, ജിഷാദ്,വളരെ നന്ദി, ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന്. ഷമീര്‍, കഴിഞ്ഞ മാസം വലിയൊരു റിക്രൂട്ട്മെന്‍റ് റാക്കറ്റ്‌ ദുബായില്‍ പിടിക്കപ്പെട്ടതായി ഗള്‍ഫ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

വെള്ളി വെളിച്ചം said...
This comment has been removed by the author.
ഐക്കരപ്പടിയന്‍ said...

എനിക്ക് ഈ അടുത്ത കാലം വരെ ഏതോ 'ആഫ്രിക്കന്‍' പ്രസിഡന്റിന്റെ മകളും മകനുമൊക്കെയായിരുന്നു ഇമെയില്‍ അയച്ചിരുന്നത്. അത് അക്കൗണ്ട്‌ റ്റു അക്കൗണ്ട്‌ ട്രാന്‍സ്ഫര്‍ ആയി കോടികള്‍ അവിടെ നിന്നും അടിച്ചു മാറ്റാന്‍ ആയിരുന്നു. ചിലത് വളരെ വേദനിപ്പിക്കുന്ന രീതിയില്‍ കഥ മെനഞ്ഞുണ്ടാക്കി നല്ല ഭാവനാവിലാസം ഉള്ളവര്‍ എഴുതിയതാണെന്നു തോന്നുന്നു. ഈയടുത്താണ് 'ലോട്ടറി അടിക്കാന്‍' തുടങ്ങിയത്. അത് തട്ടിപ്പാണെന്ന് അറിയാന്‍ വലിയ വിവരമൊന്നും വേണ്ട. പക്ഷെ, ഇതില്‍ പറഞ്ഞ തോതില്‍ വളരെ ആസൂത്രിതമായുള്ള വിളിയും നാടകവും ആദ്യം കേള്‍ക്കുകയാണ്.
കാര്യം എന്തുമാവേട്ടെ, അവതരണ മികവിന് ശുകൂര്‍ സാഹിബിനു നൂറു മാര്‍ക്ക്.

Mohamedkutty മുഹമ്മദുകുട്ടി said...

ഈ വിഷയത്തെപ്പറ്റി വളരെ മുമ്പു “കൂട്ടം” എന്ന കമ്യൂണിറ്റി സൈറ്റില്‍ ഞാനൊരു ചര്‍ച്ച ഇട്ടിരുന്നു. ഇത്തരം മെയിലുകള്‍ കുറെ കാലമായി വന്നു കൊണ്ടിരിക്കുന്നു. ഈയിടെ നമ്മുടെ കേരളത്തിലും പലരും പെട്ടതായും ചില അറസ്റ്റുകള്‍ നടന്നതും പത്രത്തില്‍ വന്നിരുന്നല്ലോ. പണം വെറുതെ കിട്ടുമെന്നു കേട്ടാല്‍ മനുഷ്യനു ആര്‍ത്തിയാണ്,പിന്നെന്തു ചെയ്യാന്‍. ഇതിന്റെ ഒരു മറ്റൊരു ടൈപ്പായി ചിലര്‍ കമ്യൂണിറ്റി സൈറ്റില്‍ കമന്റ് ബോക്സില്‍ കയറി പ്രൈവറ്റായി മെയില്‍ അയക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഏതെങ്കിലും പെണ്ണിന്റെ പേരുമുണ്ടാവും. തന്റെ ചില ഫോട്ടോകള്‍ അയച്ചു തരാമെന്നും പറയും . നമ്മുടെ മെയില്‍ ഐ.ഡി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ തട്ടിപ്പു പരിപാടി തുടങ്ങുകയായി. ഗള്‍ഫില്‍ ഇങ്ങനെ ഒരനുഭവമുണ്ടായതായി ആദ്യമായാണറിയുന്നത്. ഏതായാലും തന്ത്രത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ വിരണ്ടു പോയിട്ടുണ്ടാവും. കഴിഞ്ഞ ദിവസം ഒരു കമ്യുണിറ്റി സൈറ്റില്‍ എനിക്കു ഒരു പ്രൈവറ്റ് മെസ്സേജ് വന്നു. ഞാനുടനെ തന്നെ ഒരു താക്കീത് മറുപടിയും കൊടുത്തു. ആ പ്രൊഫൈലിനെപ്പറ്റി അഡ്മിനു ഒരു കമ്പ്ലൈന്റും കൊടുത്തു.ആഫ്രിക്കന്‍ രാജ്യങ്ങളാണു ഇക്കാര്യത്തില്‍ മുന്‍ പന്തിയില്‍.

Mohamedkutty മുഹമ്മദുകുട്ടി said...

ഇന്റെര്‍നെറ്റ് തുറന്നാല്‍ പണം കായ്ക്കുന്ന പല വിധ മരങ്ങളുടെയും പരസ്യം കാണാമല്ലോ!. വെറുതെ അവകാശികളില്ലാത്ത പണം ചുളുവില്‍ തട്ടിയെടുക്കാന്‍ ധാരാളം വഴികള്‍ കാണാം. ഉള്ള ജോലി വലിച്ചെറിയാന്‍ വരെ പറയുന്നതു കേള്‍ക്കാം.MLM പരിപാടികള്‍ അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നു.

perooran said...

absolutly you are wright.....

shahir chennamangallur said...

കൊള്ളാം. ഇടക്കിടെ എനിക്കും അടിക്കാറുണ്ട് ഇത്തരം വലിയ സംഘ്യകള്‍

Anees Hassan said...

ഒരു നാള്‍ ഇന്റര്‍നെറ്റ്‌ പണവുമായി ഞാന്‍ വരും ഹാ ഹാ

ഒഴാക്കന്‍. said...

ഒഴാക്കനും അടിച്ചു ഈയിടെ ഒരു അഞ്ചു കോടി

കിരണ്‍ said...

എല്ലാവര്ക്കും അറിയാം ഇത് തട്ടിപ്പാണെന്ന്. ഇനിയിപ്പം ബിരിയാണി കൊണ്ടുക്കുന്നുണ്ടാകുമോ എന്ന് വിചാരിക്കുന്നവരാണ് കെണിയില്‍ വീഴുന്നത്.

കിരണ്‍ said...
This comment has been removed by the author.
mayflowers said...

ഏതെല്ലാം വളഞ്ഞ വഴിയില്‍ കൂടി പണം ഉണ്ടാക്കാം എന്ന വിഷയത്തില്‍ ജനങ്ങള്‍ ഗവേഷണം നടത്തുന്നുണ്ടെന്ന് തോന്നുന്നു..

Anonymous said...

പണം എന്നു കേട്ടാൽ ആരെങ്കിലും വേണ്ടെന്നു വെക്കുമോ.. അതും അഞ്ചു കോടി .. ഇങ്ങനെയുൾല തട്ടിപ്പിലൊന്നും വീഴാ‍ാതിരിക്കട്ടെ.. (പിന്നെ താങ്കളുടെ ബ്ലോഗിനെ (ആത്മ ഗത)ത്തെ പറ്റി ചെപ്പിൽ കണ്ടു അഭിനന്ദനങ്ങൾ..)

Unknown said...

Nicely narrated... Even I had a similar kind of experience around 7 years back.. But with grace of GOD, I understood the trick at the right moment

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എനിക്കും ഇതുപോലെ ഒരുപാട് മെയിലുകള്‍ വരാറുണ്ട്,ചില സമയങ്ങളില്‍ മൊബൈലിലും മെസ്സേജ് വരാറുണ്ട്...തുറന്ന് നോക്കാറില്ല..ഡിലീറ്റ് ചെയ്തു കളയും.അതാണു പതിവ്..
എന്തായാലും ഇങ്ങനെയുള്ള തട്ടിപ്പുകളെ കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം

Abdul Gafoor Parappil said...

No one will give money freely and no one can earn it without any effort so please just remember this well known fact. Please dont follow such nasty e-mails. Advicing to keep away from easy earning tricks.

Anonymous said...

വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ ഈ തട്ടിപ്പ് യജ്ഞം ഇപ്പോഴും നടക്കുന്നു... എന്നതാണ്...! മനുഷ്യന്റെ ആര്‍ത്തി...

TPShukooR said...

നന്ദി സലിം ഭായ്, മുഹമ്മദ്‌ കുട്ടിക്കാ. തട്ടിപ്പുകള്‍ പല വിധത്തിലല്ലേ. എല്ലാറ്റിലും കുടുങ്ങാനും ആളുണ്ടല്ലോ. പെരൂരാന്‍, ഷാഹിര്‍, നന്ദി. ആയിരത്തൊന്നാം രാവ്‌ പണവുമായി തന്നെ വരണേ.. ഒഴാക്കാന്‍, കിരണ്‍ , mayfolwers, നന്ദി , വീണ്ടും വരുമല്ലോ. ഉമ്മു അമ്മാര്‍ ചെപ്പിലുണ്ടായിരുന്നു. ആശംസിച്ചതിനു നന്ദി. നിയാസ്‌, റിയാസ്‌, ഗഫൂര്‍, സമീര്‍ പി സി, വളരെ നന്ദി, ബ്ലോഗ്‌ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.

Areekkodan | അരീക്കോടന്‍ said...

ഞാന്‍ മൊബൈല്‍ വഴിയും ഇ-മെയില്‍ വഴിയും എന്നും കോടീശ്വരന്‍ ആണ്.ഈ പണം ഒക്കെ കൂടി ഇനി ആര്‍ക്കാ കൊടുക്കാ ആവോ????

ജയരാജ്‌മുരുക്കുംപുഴ said...

valarae sathyam..... abhinandanangal....

HAINA said...

എനിക്കും തുടങ്ങണം ഒരു E MAIL തട്ടിപ്പ്.

ajmal said...

ഹലോ ശുക്കൂര്‍ - ഇ മെയിലിനു പകരം ഒരു ഫോണ കോള്‍ ആയിരുന്നു എനിക്ക് വന്നത് -ഹിന്ദി അറിയുമോ എന്നായിരുന്നു അവരുടെ ചോദ്യം -അതെ എന്ന് ഞാനും -സര്‍ ആപ്കോ ലോട്ടറി ലാഗ് ഗയെ എന്ന് ഇത്തരം കാര്യങ്ങളെ പറ്റി ഉള്ള അറിവ് നേരത്തെ ഉള്ളതിനാല്‍ നീ വെച്ചോളൂ എന്നും ബാക്കി താന്‍ തന്റെ ബാപ്പക്കും എന്ന് പറഞ്ഞപ്പോലെക്കും ഫോണ ഡിസ കണക്ട് ചെയ്തു -

ajmal said...

ഹലോ ശുക്കൂര്‍ - ഇ മെയിലിനു പകരം ഒരു ഫോണ കോള്‍ ആയിരുന്നു എനിക്ക് വന്നത് -ഹിന്ദി അറിയുമോ എന്നായിരുന്നു അവരുടെ ചോദ്യം -അതെ എന്ന് ഞാനും -സര്‍ ആപ്കോ ലോട്ടറി ലാഗ് ഗയെ എന്ന് ഇത്തരം കാര്യങ്ങളെ പറ്റി ഉള്ള അറിവ് നേരത്തെ ഉള്ളതിനാല്‍ നീ വെച്ചോളൂ എന്നും ബാക്കി താന്‍ തന്റെ ബാപ്പക്കും എന്ന് പറഞ്ഞപ്പോലെക്കും ഫോണ ഡിസ കണക്ട് ചെയ്തു -

പാര്‍ത്ഥന്‍ said...

ഈ അത്യന്താധുനിക ഭൌതികലോകത്ത് ആർത്തി പിടിച്ച ജനങ്ങൾ പെരുകുകയാണെന്ന സത്യം മനസ്സിലാക്കിയവർക്ക് ഇരയെ കിട്ടാനാണോ പ്രയാസം. ഇത്തരം മെയിൽ എപ്പോഴും വരാറുണ്ട്. ശ്രദ്ധിക്കാറില്ല. പലർക്കും ചില ചതികൾ പറ്റിയതറിഞ്ഞപ്പോൾ ഒരിക്കൽ മാത്രം ഒരു മറുപടി അയച്ചു. അതിൽ ഞാൻ എനിക്ക് പ്രൈസ് കിട്ടിയ ടിക്കറ്റിന്റെ റഫറൻസ് നമ്പർ, തുടർന്നുള്ള ഇടപാടിന്റെ എളുപ്പത്തിനുവേണ്ടി അയച്ചു തരാൻ ആവശ്യപ്പെട്ടു. അതിനുശേഷം മറുപടി വന്നില്ല.
“അതിലാഭം കണ്ടാൽ ഒഴിച്ചട മാത്ത്വോ” എന്ന കുന്ദംകുളം ശ്ലോകം ഓർമ്മിക്കുക. നിങ്ങൾ സുരക്ഷിതരായിരിക്കും.

Thommy said...

Liked it much

Sidheek Thozhiyoor said...

എന്ത് മാത്രം വിശ്വസനീയമായ രീതിയിലാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത് ,,ഇത് കണ്ടിരുന്നില്ല ,നന്ദി ശുക്കൂര്‍ ലിങ്കിനും അഭിപ്രായത്തിനും.

Unknown said...

ഇതൊക്കെ തട്ടിപ്പാണെന്ന് അറിഞ്ഞാലും വീണ്ടും അതില്‍ പോയി ചാടും നമ്മള്‍. എത്ര കേട്ടാലും പഠിക്കാതെ.

sidiq katalur said...

അവതരണം നന്നായി...താങ്കള് പറഞ്ഞത് പോലെ തുടക്കക്കാരായ ഇന്റര്നെറ്റ് ഉപയോക്താക്കളാണ് ഇതിന് ഇരയാവുന്നത്.

The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം